Connect with us

എന്റെ മുന്‍പോട്ടുള യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തരികയും പഠിപ്പിക്കുകയും ചെയ്യുന്നത് അവളാണ്, കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങള്‍ക്കിടയിലും ഉണ്ടാകാറുണ്ട്; ലേഖയെ കുറിച്ച് എംജി ശ്രീകുമാര്‍

Malayalam

എന്റെ മുന്‍പോട്ടുള യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തരികയും പഠിപ്പിക്കുകയും ചെയ്യുന്നത് അവളാണ്, കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങള്‍ക്കിടയിലും ഉണ്ടാകാറുണ്ട്; ലേഖയെ കുറിച്ച് എംജി ശ്രീകുമാര്‍

എന്റെ മുന്‍പോട്ടുള യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തരികയും പഠിപ്പിക്കുകയും ചെയ്യുന്നത് അവളാണ്, കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങള്‍ക്കിടയിലും ഉണ്ടാകാറുണ്ട്; ലേഖയെ കുറിച്ച് എംജി ശ്രീകുമാര്‍

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്.

ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എംജി ശ്രീകുമാറിന്റെ പിറന്നാള്‍. ഇതിനോടനുബന്ധിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എംജി ശ്രീകുമാറിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോയാണ് വൈറലാവുന്നത്. നിലവില്‍ എംജി വിധികര്‍ത്താവായിരിക്കുന്ന ഫഌവഴ്‌സ് ടോപ് സിംഗറിന്റെ വേദിയില്‍ നിന്നും പിറന്നാളാഘോഷം നടത്തിയിരുന്നു.

ഇത്തവണ അദ്ദേഹത്തിന് ഞെട്ടിച്ച് കൊണ്ട് ഭാര്യ ലേഖയും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. പ്രിയതമന് ഒരു സര്‍െ്രെപസ് കൊടുക്കുന്നതിനായി രഹസ്യമായിട്ടാണ് ലേഖ വേദിയിലേക്ക് എത്തിയത്. അതിരാവിലെ ഭാര്യ വീട്ടില്‍ നിന്ന് പോയെങ്കിലും അതിങ്ങോട്ട് വരാനായിരുന്നു എന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് അപ്രതീക്ഷിതമായി ഭാര്യയെ വേദിയില്‍ കണ്ടപ്പോള്‍ ഗായകന്‍ പറഞ്ഞത്. മാത്രമല്ല ഭാര്യയ്ക്കും തനിക്കുമുള്ള പൊരുത്തത്തെ കുറിച്ചും വേദിയില്‍ സംസാരിക്കവേ എംജി പങ്കുവെച്ചു.

‘ഹാപ്പി ബെര്‍ത്ത് ഡേ ശ്രീക്കുട്ടാ’ എന്ന് പറഞ്ഞ് പ്രിയപ്പെട്ടവന് പൂച്ചെണ്ടുമായിട്ടാണ് ഭാര്യ ലേഖ എത്തിയത്. ‘എപ്പോഴും സര്‍െ്രെപസുകളുടെ ഒരു ലോകം ആണ് ടോപ്പ് സിംഗര്‍. എന്റെ പാട്ട് ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും ലേഖ വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. മാത്രമല്ല പറഞ്ഞ് വെച്ചത് പോലെ ഞങ്ങള്‍ രണ്ടുപേരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചൊക്കെ ഈ വേദിയില്‍ എത്തിയതും ശരിക്കും സര്‍െ്രെപസ് ആയി.

ഒരു പക്ഷേ ഞങ്ങളുടെ മനസിന്റെ അടുപ്പം ആയിരിക്കാം അത്. ഞാന്‍ ഇന്ന് ഈ ഷര്‍ട്ട് ഇടാന്‍ ഇരുന്നതല്ല. ഈ ഷര്‍ട്ട് ഞാന്‍ വാങ്ങിയപ്പോള്‍ ലേഖ എന്നോട് പറഞ്ഞിരുന്നു എനിക്ക് ഇത് അത്ര ചേരുന്നില്ലെന്ന്. പക്ഷെ എന്നിട്ടും ഞാന്‍ ഇതങ് വാങ്ങി. കാമറയ്ക്ക് നന്നായിരിക്കുമെന്ന് കരുതി വാങ്ങിയതാണ്. അപ്പോള്‍ ഇന്ന് അത് നിമിത്തമായി. ഇന്ന് രാവിലെ ലേഖ എങ്ങോട്ടോ പോയി. ഡെയ്‌ലി അമ്പലത്തിലൊക്കെ പോകാറുണ്ട്.

നേരത്തെ പോയപ്പോള്‍ ഞാന്‍ കരുതി അത് അങ്ങോട്ട് ആയിരിക്കുമെന്ന്. ഇപ്പോഴാണ് മനസിലായത്. എനിക്ക് പൂക്കളൊക്കെ വാങ്ങിക്കാന്‍ പോയതാണെന്ന്. ഒരുപാട് സന്തോഷം. എല്ലാവര്‍ക്കും നന്ദി. ലോകമെമ്പാടുമുള്ള കലാസ്‌നേഹികള്‍ക്കും എന്നെയും എന്റെ പാട്ടിനെയും ഹൃദയത്തോടെ ചേര്‍ത്തു വെക്കുന്നതിനു എന്നെ സ്‌നേഹിക്കുന്നതിനും പിന്തുണക്കുന്നതിനും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നിന്നും ഞാന്‍ നന്ദി അറിയിക്കുന്നു.

അങ്ങനെ ഒരു ജന്മദിനം കൂടി കഴിഞ്ഞു. ഒരു വയസ്സ് കൂടി കടന്നുപോകുന്നു. കുറേക്കാലമായി എന്റെ പിറന്നാള്‍ ടോപ് സിംഗറില്‍ ആണ് സംഭവിക്കുക. അത് മനഃപൂര്‍വമല്ല, അങ്ങനെ നടന്നു പോകുന്നതാണ്. എല്ലാവര്‍ക്കും അതിനുളള നന്ദി. പ്രത്യേകിച്ചും നമ്മുടെ ക്രൂവിനും നമ്മുടെ പിള്ളേര്‍ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. എന്നെ കാത്തു സംരക്ഷിക്കുന്ന ഭാര്യ ലേഖ എന്റെ താങ്ങും തണലുമായി കൂടെയുണ്ട്.

ദുഖത്തിലും സന്തോഷത്തിലും ഒപ്പം ഉണ്ടായിരുന്നവള്‍. എന്റെ സുഖവും ദുഖവും പങ്കിട്ടുകൊണ്ട് എനിക്ക് കൂട്ടായി നിന്നവള്‍. എന്റെ മുന്‍പോട്ടുള യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തരികയും പഠിപ്പിക്കുകയും ചെയ്യുന്നത് അവളാണ്. ഇടക്കൊക്കെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഇടയിലും ഉണ്ടാകാറുണ്ട്. പിന്നെ നമ്മള്‍ ഒരുമിച്ചുള്ള യാത്രകള്‍. ഇതൊക്കെ ചേര്‍ന്ന സമ്മിശ്രമായൊരു യാത്രയാണ്.

പിന്നെയും ഒരു വര്‍ഷം കൂടി കടന്നുപോയി. ഇനിയും എന്റെ യാത്രയ്ക്ക് പ്രാര്‍ത്ഥന ആവശ്യമാണ്. പ്രാര്‍ത്ഥന ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ മുന്‍പോട്ട് ഉള്ള യാത്രയില്‍ ശക്തി ആകൂ. നമ്മുടെ കൈയ്യില്‍ അല്ല ഒരു കാര്യവും, എല്ലാം ദൈവത്തിന്റെ കൈയ്യില്‍ ആണ്. ഇനിയും എന്റെ മുന്‍പോട്ടുള്ള യാത്രയില്‍ ശക്തിയായി ഈശ്വരന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top