Connect with us

‘എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഒരു നന്മയെന്ന് പറയുന്നത് അതാണ് ; അമ്മയുടെ ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!

Malayalam

‘എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഒരു നന്മയെന്ന് പറയുന്നത് അതാണ് ; അമ്മയുടെ ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!

‘എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഒരു നന്മയെന്ന് പറയുന്നത് അതാണ് ; അമ്മയുടെ ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!

മലയാള സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് മലയാള സിനിമാ ലോകത്തിന് ഈ ഗായകൻ സംഭാവന ചെയ്തിട്ടുള്ളത്. ഒരുകാലത്ത് എംജി ശ്രീകുമാറിനെ ഒരു ഗാനമെങ്കിലും ഇല്ലാത്ത ചിത്രങ്ങൾ മലയാള സിനിമയിൽ വിരളമായിരുന്നു. ഇന്നും മലയാളികൾ മൂളി നടക്കുന്ന സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പിന്നിലെ ശബ്ദമാധുര്യം എംജി ശ്രീകുമാറിന്റെതാണ്.

പിന്നണിഗാനരംഗത്ത് ഇപ്പോഴും സജീവമാണെങ്കിലും മ്യൂസിക് റിയാലിറ്റി ഷോകളിലും മറ്റ് സ്റ്റേജ് പ്രോഗ്രാമുകളിലുമാണ് എം.ജി ശ്രീകുമാറിനെ ഇപ്പോൾ കൂടുതലായും കാണാറ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായിരുന്നു എം.ജി ശ്രീകുമാർ വന്നിരുന്നതെങ്കിലും ഏറെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് സിനിമാ ഗാന രംഗത്ത്‌ തന്റെ സാന്നിധ്യം അറിയിക്കാൻ എം.ജി ശ്രീകുമാറിന് സാധിച്ചത് .അതുകൊണ്ടുതന്നെ തുടക്കകാലത്ത് ഒരുപാട് പരിഹാസങ്ങളും അവഗണനകളും ഏൽക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. അമ്മയായിരുന്നു മരിക്കും വരെ എം.ജി ശ്രീകുമാറിന് എല്ലാം. അതുകൊണ്ട് തന്നെ അമ്മയുടെ ഓർമദിനങ്ങളിൽ കുറിപ്പും അപൂർവ ചിത്രങ്ങളും പങ്കുവെച്ച് എം.ജി ശ്രീകുമാർ എത്താറുണ്ട്.

കമലാക്ഷിയമ്മ എന്നാണ് എം.ജി ശ്രീകുമാറിന്റെ അമ്മയുടെ പേര്. അടുത്തിടെ അമ്മയുടെ ഓർമദിനം വന്നപ്പോൾ അമ്മയുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു എം.ജി ശ്രീകുമാർ. എനിക്ക് നല്‍കിയ ലാളനവും മാറോട് ചേര്‍ത്തുവെച്ച് നല്‍കിയ ഉമ്മകളും ഇന്നും മായാത്ത ഓര്‍മകളാണ്’ എന്നാണ് അന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീകുമാര്‍ കുറിച്ചത്. അമ്മയെ കുറിച്ചുള്ള നിരവധി സ്മരണകള്‍ ശ്രീകുമാര്‍ പല പരിപാടികളിലും അഭിമുഖങ്ങളിലും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിത ഫ്ലവേഴ്സ് ചാനലിലെ ടോപ് സിങർ പരിപാടിയിൽ ജഡ്ജായി ഇരിക്കവെ മത്സരാർഥികളിൽ ഒരാൾ അമ്മയെ കുറിച്ചുള്ള പാട്ട് പാടിയിരുന്നു. പാട്ട് തീർന്നശേഷം അമ്മമാരുടെ സ്നേഹത്തെ കുറിച്ച് എം.ജി ശ്രീകുമാർ വാചാലനായി.ഒപ്പം അമ്മയെ കുറിച്ചുള്ള ഓർമകളും വിതുമ്പി കരഞ്ഞുകൊണ്ട് എം.ജി ശ്രീകുമാർ പങ്കുവെച്ചു. ‘അമ്മയെ കുറിച്ച് ഞാൻ എത്ര പറഞ്ഞാലും തീരില്ല. അത്രയേറെ കാര്യങ്ങൾ അമ്മയെ കുറിച്ച് പറയാനുണ്ട്. ഈ ജന്മം തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി.’

‘എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഒരു നന്മയെന്ന് പറയുന്നത് മരിക്കുന്നത് വരെ അമ്മയെ എനിക്ക് നന്നായി നോക്കാൻ പറ്റി എന്നതാണ്’ എം.ജി ശ്രീകുമാർ പറഞ്ഞു. ലിവിങ് ടു​ഗെതർ ജീവിതം അവസാനിപ്പിച്ച് വിവാഹിതരാകാൻ താനും ലേഖയും തീരുമാനിച്ചപ്പോൾ സംഭവം ആദ്യം പറഞ്ഞത് അമ്മയോടാണെന്നും എം.ജി ശ്രീകുമാർ പറഞ്ഞിട്ടുണ്ട്.’14 വർഷത്തോളം ലിവിംഗ് ടുഗേദറായി കഴിഞ്ഞതിന് ശേഷമാണ് വിവാഹം കഴിച്ചത്. കേരളത്തിൽ ലിംവിങ് ടുഗെദറിൽ കഴിയാൻ നിൽക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു സുപ്രഭാതത്തിൽ മുകാംബിക ക്ഷേത്രത്തിലേക്ക് പോയി വിവാഹം കഴിക്കാൻ തീരുമാനിച്ചത്.’

‘രാവിലെ ഏഴ് മണിക്കാണ് ഞാൻ അമ്മയെ വിളിക്കുന്നത്. അമ്മേ ഇന്ന് എന്റെ വിവാഹമാണെന്ന് പറഞ്ഞു. അത് കേട്ട് അമ്മ ഞെട്ടി. ആരാണ് പെണ്ണെന്ന് ചോദിച്ചു. ലേഖയെ വീട്ടുകാർക്ക് അറിയാമായിരുന്നു.”ലേഖ നേരത്തെ തന്നെ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. ലേഖയുടെ പേര് പറഞ്ഞു. അമ്മ നന്നായി വാടാ മക്കളേ എന്നായിരുന്നു മറുപടി നൽകിയത്’ എന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞത്. ലേഖയ്ക്ക് ഒരു മകളുണ്ട്.

വിവാഹം കഴിഞ്ഞ് മകൾ അമേരിക്കയിലാണെന്നും ഇടയ്ക്ക് കാണാനായി വരാറുണ്ടെന്നും ലേഖ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top