News
നടന് മേഴത്തൂര്‍ മോഹനകൃഷ്ണന് അന്തരിച്ചു
നടന് മേഴത്തൂര്‍ മോഹനകൃഷ്ണന് അന്തരിച്ചു
Published on
സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്(74) അന്തരിച്ചു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ താരമാണ് മോഹനകൃഷ്ണന്. നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന് സിനിമയിലേക്ക് ചുവടുവെക്കുന്നത്.
തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന് ജയരാജുമായുള്ള അടുപ്പമാണ് സിനിമയിലേക്ക് താരത്തെ എത്തിക്കുന്നത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. ഏറെ പ്രശസ്തമായ കായംകുളം കൊച്ചുണ്ണി ഉള്‍പ്പടെയുള്ള സീരിയലുകളിലും അഭിനയിച്ചു.
തിരൂര്‍ തെക്കന്‍കുറ്റൂര്‍ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടിക്കൃഷ്ണന് നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. തൃത്താല ഹൈസ്കൂളിലെ മുന്‍ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണന്, അപര്‍ണ. മരുമക്കള്‍: സമര്‍ജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം).
Continue Reading
You may also like...
Related Topics:news
