Uncategorized
കറുപ്പ് ഷര്‍ട്ടില്‍ മുകേഷ് കറുപ്പ് സാരിയില്‍ മേതില്‍ ദേവിക; സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയ വീഡിയോ
കറുപ്പ് ഷര്‍ട്ടില്‍ മുകേഷ് കറുപ്പ് സാരിയില്‍ മേതില്‍ ദേവിക; സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയ വീഡിയോ
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്ന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സഹനടനായും നായകനായുമെല്ലാം മുകേഷ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. ഒപ്പം മിനിസ്ക്രീനിലും രാഷ്ട്രീയത്തിലുമെല്ലാം അദ്ദേഹം സജീവമാണ്.
അതുപോലെ ഇടയ്ക്ക് വെച്ച് മുകേഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നൃത്ത അദ്ധ്യാപിക, ഇന്‍ഫ്ലുവെന്‍സര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള ആളാണ് മേതില്‍ ദേവിക. ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് താരം. ദേവികയോട് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട് മലയാളികള്‍ക്ക്. നടന് മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതില്‍ ദേവിക മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്.
എന്നാല്‍ എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചിരുന്നു. 2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇരുവരുടെയും വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ഒരു പ്രത്യേക താത്പര്യമാണ്. ഇരുവരും വീണ്ടും ഒന്നിക്കുമോ എന്നാണ് പലരും കമന്റുകളിലൂടെ മറ്റും ചോദിക്കുന്നതും.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയല് വൈറലാകുന്നത് ഇരുവരും ഒന്നിച്ചൊരു ടെലിവിഷന്‍ അവാര്‍ഡ് ഷോയില്‍ പങ്കെടുത്ത വീഡിയോ ആണ്. ചിരിച്ച് സന്തോഷിച്ചാണ് ഇരുവരെയും വീഡിയേയില്‍ കാണാനാകുന്നത്. പഴയ കാല വീഡിയോയാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുവരും അതീവ സന്തോഷത്തിലാണ്. കറുത്ത ഷര്‍ട്ടില്‍ മുകേഷും കറുത്ത സാരിയില്‍ മേതില്‍ ദേവികയും സന്തോഷത്തോടെ വേദിയ്ക്ക് മുന്നിലിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ഇരുവരും സന്തോഷത്തോടെ പരിപാടികള്‍ വീക്ഷിക്കുകയും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. മുകേഷിന് പരിചയമുള്ളവര്‍ വരുമ്പോള്‍ തന്റെ ഭാര്യയായ മേതില്‍ ദേവികയെ പരിചയപ്പെടുത്തുന്നുമുണ്ട്. ഈ വീഡിയോ വീണ്ടും വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഇരുവരും വേര്പിരിയാതിരുന്നെങ്കില്…, എന്ത് നല്ല കപ്പിള്‍സാണ്, ഇവര്‍ വീണ്ടും ഒന്നിക്കുമോ, എത്ര സന്തോഷമായിട്ടാ അവര്‍ കഴിഞ്ഞിരുന്നത്, പിന്നെന്തു പറ്റി എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അടുത്തിടെ മേദില്‍ ദേവിക മുകേഷിനെ കുറിച്ച് പറയുന്ന ചില വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മേതില്‍ ദേവികയുടെ വാക്കുകള്‍ വൈറലായതോടെ ദേവികയെ അഭിനന്ദിച്ചും നിരവധി പേര് എത്തിയിരുന്നു. മുകേഷിനെ അഭിസംബോധന ചെയ്യുന്നതും അദ്ദേഹത്തെ കുറിച്ച് ഒരു കുറ്റവും പറയാത്തതുമാണ് സോഷ്യല്‍ മീഡിയയില്‍ ദേവിക കയ്യടി നേടാന്‍ കാരണം.
എന്റെ പേര്‍സണല്‍ അനുഭവത്തില്‍ ഞാന്‍ എന്നെ തന്നെ മാറ്റിയിരിക്കുന്നു. മുകേഷേട്ടന് നല്ലൊരു ഭര്‍ത്താവല്ല. പക്ഷേ.., ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കംപ്ലീറ്റ് സപ്പോര്‍ട്ടാണ്. അതായിരുന്നല്ലോ ഞാന്‍ നോക്കിയത് എന്ന് പറയുന്ന ദേവിക മുകേഷിന്റെ കൂടെ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നു പറയുന്നു. ആരോടും ഒരു വൈരാഗ്യവും വേണ്ടെന്ന് മനസിലാക്കിയത് അവിടെ നിന്നുമാണെന്നും അദ്ദേഹത്തിന് എല്ലാത്തിനോടും ഒരു കമിറ്റ്മെന്റ് ഉണ്ടെന്നും ദേവിക പറയുന്നു.
മുകേഷിനെ മുകേഷേട്ടന് എന്ന് ദേവിക അഭിസംബോധന ചെയ്യുന്നതുമാണ് സോഷ്യല്‍ മീഡിയയുടെ പ്രശംസ പിടിച്ച് പറ്റാന്‍ കാരണമായത്. എന്നാല്‍ തന്റെ വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോളും മുകേഷ് മൗനമായിരുന്നു പാലിച്ചിരുന്നത്. മുകേഷിന്റെ അഭിപ്രായം എന്താണെന്ന് അറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നുമാണ് ദേവിക പറഞ്ഞത്.
മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്കാന് നിര്‍ബന്ധിതയാവുന്നത്. ബന്ധം വേര്പിരിഞ്ഞാല് എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ് എന്നുമായിരുന്നു മേതില്‍ ദേവിക അന്ന് പറഞ്ഞിരുന്നത്.
