Malayalam Breaking News
വിവാഹത്തിനു മുന്‍പ് ഞാന്‍ കെട്ടിപ്പടുത്തതെല്ലാം മുകേഷുമായുള്ള വിവാഹത്തോടെ എല്ലാം ഇല്ലാതായി: മനസ്സു തുറന്ന് മേതില്‍ ദേവിക
വിവാഹത്തിനു മുന്‍പ് ഞാന്‍ കെട്ടിപ്പടുത്തതെല്ലാം മുകേഷുമായുള്ള വിവാഹത്തോടെ എല്ലാം ഇല്ലാതായി: മനസ്സു തുറന്ന് മേതില്‍ ദേവിക
വിവാഹത്തിനു മുന്‍പ് ഞാന്‍ കെട്ടിപ്പടുത്തതെല്ലാം മുകേഷുമായുള്ള വിവാഹത്തോടെ എല്ലാം ഇല്ലാതായി: മനസ്സു തുറന്ന് മേതില്‍ ദേവിക
സരിതയുമായി വേര്‍പിരിഞ്ഞ മുകേഷ് 2013ലാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുന്നത്. നടനും എംഎല്‍എയുമായ മുകേഷുമായുള്ള അഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തെ കുറിച്ച് മനസ്സു തുറക്കുയാണ് മേതില്‍ ദേവിക.
തന്റെ വിവാഹത്തെക്കുറിച്ചു പല ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും അച്ഛനും അമ്മയും ഇതെങ്ങനെ താങ്ങുമെന്ന് മാത്രമേ താന്‍ ചിന്തിച്ചിരുന്നുള്ളൂവെന്ന് ദേവിക പറയുന്നു.
വിവാഹത്തിനു മുന്‍പ് എന്റെ ഇന്‍ഡസ്ട്രിയില്‍ താന്‍ കെട്ടിപ്പടുത്തതെല്ലാം വിവാഹശേഷം ഇല്ലാതായെന്നും ദേവിക പറയുന്നു. ഇന്ന് മേതില്‍ ദേവിക എന്ന് ഇന്റര്‍നെറ്റിലോ മറ്റോ സെര്‍ച്ചു ചെയ്താല്‍ മുകേഷേട്ടനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വരുന്നത്. ഒന്നും സ്ഥിരമല്ല, എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം തന്നെ കൂടുതല്‍ അനുഭവസ്ഥയാക്കുകയാണ്. എന്നാല്‍ പുതിയ ജീവിതത്തില്‍ താന്‍ ഏറെ സന്തോഷവതിയാണ്.
പുതിയ വീട് വെയ്ക്കുന്ന തിരക്കിലാണിപ്പോള്‍ ദേവിക. ഇതേകുറിച്ചും ദേവിക പറയുന്നു. മുകേഷേട്ടന്റെ തിരക്കു കാരണം ഇതൊക്കെ നോക്കുന്നത് ഞാന്‍ തന്നെയാണെന്നും ദേവിക പറയുന്നു. എന്തെങ്കിലും തെറ്റിപ്പോയാല്‍ നല്ല വഴക്കു കിട്ടും. മുകേഷേട്ടന്റെ ചൂട് അങ്ങനെയൊരു ചൂടല്ല. മുകേഷേട്ടന് പെട്ടെന്ന് ദേഷ്യം വരും. അത് അടുപ്പമുള്ളവരോടു മാത്രമാണ്. എന്നാല്‍ അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. എന്നോടാണ് കൂടുതലും വഴക്കു കൂടുക. ആദ്യമൊക്കെ വലിയ വിഷമം വരുമായിരുന്നു. പിന്നെയാണ് മനസ്സിലായത് ഇത് വലിയ കാര്യമൊന്നുമല്ലെന്നും മുകേഷേട്ടന് വളരെ സിംപിള്‍ ആയ മനുഷ്യനാണെന്നും മനസ്സിലാകുന്നതെന്ന് ദേവിക പറയുന്നു.
Methil Devika about Mukesh
