Malayalam Breaking News
‘മറഞ്ഞിരുന്നും കൊണ്ടോളിഞ്ഞു നോക്കുന്ന കറുത്ത കണ്ണാളേ !’ – ട്രെൻഡിങ്ങിൽ ഇടം പിടിക്കാൻ മേരാ നാം ഷാജിയിലെ തകർപ്പൻ ഗാനം എത്തി !
‘മറഞ്ഞിരുന്നും കൊണ്ടോളിഞ്ഞു നോക്കുന്ന കറുത്ത കണ്ണാളേ !’ – ട്രെൻഡിങ്ങിൽ ഇടം പിടിക്കാൻ മേരാ നാം ഷാജിയിലെ തകർപ്പൻ ഗാനം എത്തി !
By
നാദിർഷ സംവിധാനം ചെയുന്ന മൂന്നാമത്തെ ചിത്രമാണ് മേരാ നാം ഷാജി . ആദ്യ രണ്ടു ചിത്രങ്ങളിലെ പോലെ മേരാ നാം ഷാജിക്കും വേണ്ടി ആളുകൾ കാത്തിരിക്കുകയാണ്. ചിത്രം ഏപ്രിൽ അഞ്ചിനാണ് റിലീസ് ആകുന്നത്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത് വന്നിരിക്കുകയാണ് .
സാബു ആറക്കുഴയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദ് സംഗീതം നല്‍കി നാദിര്‍ഷ ആലപിച്ച ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലി, ബിജു മേനോന്‍, ബൈജു, ധര്‍മ്മജന്‍, നിഖില വിമല്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
. മുൻപും ചിത്രത്തിലെ ഗാനങ്ങൾ പുറത്ത് വിട്ടിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനങ്ങൾക്ക് ലഭിച്ചത്. ‘കുണുങ്ങി കുണുങ്ങി’: ‘മേരാ നാം ഷാജി’യിലെ പുതിയ പാട്ട്
മൂന്നു ഷാജിമാരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥ. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്‍റില്‍മാന്‍ ഷാജിയുമാണ് ചിത്രത്തിൽ. ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 5നാണ് ചിത്രത്തിന്‍റെ റിലീസ്. 2 മണിക്കൂര്‍ 14 മിനിറ്റാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയുടെ ദൈര്‍ഘ്യം.
നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. നേരത്തേ കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ദിലീപ്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ചിത്രത്തിന് ലൊക്കേഷനുകളായിരുന്നു. ബി.രാകേഷാണ് നിര്‍മ്മാണം. കോമഡിയും സസ്പെന്‍സും നിറഞ്ഞ മികച്ചൊരു എന്‍റര്‍ടെയ്നര്‍ തന്നെയായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചന.
mera naam shaji kunungi kunungi song
