Malayalam
കല്‍പ്പന മരിച്ചപ്പോള്‍ അത് സത്യമാണോ എന്നറിയാന്‍ വിളിച്ചത് മേനകയെ; എന്നാൽ അന്ന് സംഭവിച്ചത്
കല്‍പ്പന മരിച്ചപ്പോള്‍ അത് സത്യമാണോ എന്നറിയാന്‍ വിളിച്ചത് മേനകയെ; എന്നാൽ അന്ന് സംഭവിച്ചത്
തങ്ങളുടെ വാട്സ് ആപ് സൗഹൃദങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ മോശം പ്രവണതകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മലയാളത്തിന്റെ പഴയകാല നടിമാരായ പൂര്‍ണിമയും അംബികയും സീമയും, മേനകയും, വിധു ബാലയും.
സോഷ്യല്‍ മീഡിയയില്‍ പറയുന്ന കാര്യങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്നും നടി കല്‍പ്പന മരിച്ചപ്പോള്‍ അത് സത്യമാണോ എന്നറിയാന്‍ താന്‍ ആദ്യം വിളിച്ചത് നടി മേനകയെ ആണെന്നും പൂര്‍ണ്ണിമ ഭാഗ്യരാജ് പറയുന്നു. പലരുടെയും മരണവാര്‍ത്ത അറിഞ്ഞു വിളിക്കുമ്ബോഴാകും അവര്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നത് മനസിലാകുന്നതെന്നും നടി അംബികയും പറയുന്നു.
വാട്സ്ആപ് സൗഹൃദത്തില്‍ ഒരിക്കലും റിപ്ലൈ നല്‍കാത്തത് നടി സീമ ആണെന്നാണ് മേനകയുടെ പരാതി. ദൈവങ്ങളുടെ നല്ല പടങ്ങള്‍ ഉണ്ടെങ്കില്‍ അയക്കണേ എന്ന് മാത്രമാണ് സീമ ആവശ്യപ്പെടുന്നതെന്നും പക്ഷേ അത് അയച്ചു കൊടുത്താലും ഒരു മറുപടിയും തിരിച്ചു അയക്കില്ല എന്നും മേനക സീമയുടെ സോഷ്യല്‍ മീഡിയ ഉപയോഗം വ്യക്തമാക്കി കൊണ്ട് വെളിപ്പെടുത്തുന്നു.
‘നിങ്ങള്‍ എന്റെ ഇന്‍ബോക്സിലേക്ക് ഇഷ്ടം പോലെ മെസേജ് ചെയ്തോളൂ, പക്ഷേ മറുപടി പ്രതീക്ഷിക്കരുത്’ എന്നാണ് തിരിച്ചുള്ള സീമയുടെ മറുപടി. ഷൂട്ടിങ്ങിനും മറ്റു പ്രോഗ്രാമുകള്‍ക്കൊക്കെ പോകുമ്ബോള്‍ ഫ്ലൈറ്റ് ടിക്കറ്റ് വാട്സ്ആപില് അയക്കുന്നത് കൊണ്ട് ഇതൊക്കെ കാര്യമായി നോക്കാന്‍ അറിയാത്ത താന്‍ വലഞ്ഞു പോകാറുണ്ടെന്ന് പഴയകാല ഹിറ്റ് നായിക വിധുബാലയും പറയുന്നു
