Actress
നടന് സതീശുമായി രഹസ്യവിവാഹം കഴിഞ്ഞെന്നു വാര്‍ത്തകള്‍; മേനക പ്രതികരിച്ചത് ഇങ്ങനെ!; തുറന്ന് പറഞ്ഞ് നടന്
നടന് സതീശുമായി രഹസ്യവിവാഹം കഴിഞ്ഞെന്നു വാര്‍ത്തകള്‍; മേനക പ്രതികരിച്ചത് ഇങ്ങനെ!; തുറന്ന് പറഞ്ഞ് നടന്
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തന്നെ തിളങ്ങി നില്ക്കുന്ന താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീര്‍ത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകള്‍ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. ദിലീപിന്റെ കുബേരന് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്.
അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം. അതേ സമയം പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്ന നായിക കൂടിയാണ് കീര്‍ത്തി. കഴിഞ്ഞ കുറച്ചു നാളുകളായി കീര്‍ത്തിയുടെ വിവാഹം സംബന്ധിച്ച ഗോസിപ്പുകളാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്.
ഇപ്പോഴിതാ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഒരിക്കല്‍ മേനക സുരേഷ് പ്രതികരിച്ചതിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. കുറച്ചുകാലം മുമ്പ് കീര്‍ത്തി സുരേഷും സതീഷുമായി രഹസ്യവിവാഹം നടന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തന്റെ പുതിയ ചിത്രമായ വിതയ്ക്കാരന്റെ പ്രമോഷനായി അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ആണ് സതീഷ് രസകരമായ സംഗതിയെക്കുറിച്ച് തുറന്നുപറഞ്ഞത്.
കിംവദന്തികള്‍ പരന്നപ്പോള്‍ കീര്‍ത്തി സുരേഷിന്റെ അമ്മ മേനക തന്നെ മാപ്പിളയ്ക്ക് ആശംസകള്‍ എന്ന് അറിയിച്ചു എന്നാണ് സതീഷ് പറയുന്നത്. പുള്ളിക്കാരി പറയുന്നത് എന്തെന്ന് ആദ്യം മനസിലായില്ല പിന്നെ കാര്യം തിരക്കിയപ്പോഴാണ് പ്രചരിക്കുന്ന ഗോസ്സിപ്പുകളെക്കുറിച്ച് മേനക പറഞ്ഞതെന്നും സതീഷ് പറയുന്നു. ദളപതി വിജയ് നായകനായ ഭൈരവയില്‍ കീര്‍ത്തി സുരേഷും സതീഷും ഒരുമിച്ച് അഭിനയിച്ചിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന് വേണ്ടി ഒരു പൂജ ചടങ്ങ് നടന്നു, അവിടെ മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും മാലകള്‍ കഴുത്തില്‍ അണിഞ്ഞുകൊണ്ട് നില്ക്കുന്നുണ്ടായിരുന്നു. ചടങ്ങിനിടെ സതീഷും കീര്‍ത്തിയും ഈ മാലകള്‍ അണിഞ്ഞു ഒരുമിച്ചു ണ് നില്‍ക്കുകയും ചെയ്തു. ഇത് ആരോ ഫോട്ടോ എടുത്ത് എഡിറ്റ് ചെയ്ത് വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരത്തി. പിന്നീട് 2019 ല്‍ സിന്ധുവിനെ സതീഷ് ഔദ്യോഗികമായി വിവാഹം കഴിച്ചതോടെയാണ് ഗോസിപ്പുകള്‍ക്ക് വിരാമം ആയത്.
മാസങ്ങള്‍ക്ക് മുന്‍പ് സുഹൃത്തായ ഫര്ഹാന് ബിന്‍ ലിയാഖത്തുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് എന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഫര്‍ഹാന്റെ പിറന്നാളിന് കീര്‍ത്തി പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ഇത്തരമൊരു ഗോസിപ്പ് പ്രതികരിച്ചത്. മലയാള മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത ഏറ്റെടുത്തതോടെ സുരേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇത്തരം വാര്‍ത്തകളെന്നുമാണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്.
എന്റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയാണ് വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന് കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കിയത്.
അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേര് എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എന്നാണ് സുരേഷ് കുമാര്‍ അന്ന് പറഞ്ഞത്. അതേ സമയം തമിഴിലും തെലുങ്കിലുമായി തിളങ്ങി നില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. മാമന്നന്, ഭോല ശങ്കര്‍ എന്നീ സിനിമകളാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സൈറണ്‍, രഘു താത്ത, റിവോള്‍വര്‍ റീത്ത എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ കീര്‍ത്തിയുടേതായി അണിയറയില്‍ ഉണ്ട്.
