Connect with us

പുത്തന്‍ പരീക്ഷണം; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഭാവന

Actress

പുത്തന്‍ പരീക്ഷണം; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഭാവന

പുത്തന്‍ പരീക്ഷണം; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു.

നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയത്.ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഏറ്റവും ഒടുവിലായി താരം പങ്കിട്ട ഫോട്ടോയാണ് വൈറല്‍ ആകുന്നത്. മോഡേണ്‍ സ്‌കേര്‍ട്ടും ടോപ്പും ധരിച്ചാണ് പുതിയ ചിത്രത്തില്‍ ഭാവന എത്തിയത്. ഡ്രസ്സിന് മാച്ച് ആവുന്ന ഒരു ചോക്കര്‍ മാലയും ഭാവന അണിഞ്ഞിട്ടുണ്ട്. ഇത്തവണ ഭാവനയുടെ ഹെയര്‍ സ്‌റ്റൈല്‍ ആണ് ആരാധകര്‍ ശ്രദ്ധിച്ചത്. ഇതുവരെ പരീക്ഷിക്കാത്ത ഒരുതരം ഹെയര്‍ സ്‌റ്റൈല്‍ ആണ് പുതിയ ഫോട്ടോയില്‍ താരം പരീക്ഷിച്ചിരിക്കുന്നത്.

മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും. ഇതിന് മുന്നേ താരം പങ്കുവെച്ച ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിങ്ക് നിറത്തിലുള്ള സല്‍വാറണിഞ്ഞുള്ള ഫോട്ടോകളാണ് താരം ഇത്തവണ പങ്കുവച്ചരിരിക്കുന്നത്. വളരെ സിംപിളായിട്ടുള്ള സല്‍വാറില്‍ മിനിമല്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിങ്കില്‍ വെള്ള നിറത്തിലുള്ള വര്‍ക്കാണ് സല്‍വാറില്‍ നല്‍കിയിരിക്കുന്നത്.

വലിയ ഹാങ്ങിങ്ങ് ഇയറിങ്ങ് ആണ് താരം ഔട്ട്ഫിറ്റിനോടൊപ്പം ആക്‌സസറൈസ് ചെയ്തിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബിന്ദിയും താരത്തിന്റെ സൗന്ദര്യത്തിന് മാറ്റ്കൂട്ടുന്നു.
നിറചിരിയോടെ ചിരിച്ചും സ്‌റ്റൈലിഷായി പോസ് ചെയ്തുമെല്ലാം നിരവധി ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. ആരാധകര്‍ കമന്റുകളും ലൈക്കുകളുമായെത്തി താരത്തിനോടുള്ള സ്‌നേഹമറിയിക്കുകയാണ്. ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഔട്ട്ഫിറ്റും സ്‌റ്റൈലിങ്ങും ചെയ്തിരിക്കുന്നത് ശബരിനാഥ് കെയാണ്. മേക്കപ്പും ഹെയര്‍ സ്‌റ്റൈലും സെറ്റ് ചെയ്തിരിക്കുന്നത് ജീന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. പ്രണവ് രാജ് ആണ് താരത്തിന്റെ ഫോട്ടോകളെടുത്തിരിക്കുന്നത്.

അതേസമയം, അടുത്തിടെ കഴിഞ്ഞുപോയ കാലത്ത് തനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചും അത് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളെ കുറിച്ചുമെല്ലാം ഭാവന സംസാരിച്ചിരുന്നത് വൈറലായിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ അച്ഛന്റെ മരണമാണ് ഏറെ ബാധിച്ചതെന്നും തന്റെ മരണം വരെ ആ വേര്‍പാട് ഉണ്ടാക്കിയ മുറിവ് ഹൃദയത്തില്‍ ഉണങ്ങില്ലെന്നും ഭാവന പറയുന്നു.

‘മലയാളം സിനിമയില്‍ നിന്നും മാത്രമാണ് ഞാന്‍ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ അത് ബാധിച്ചിരുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്.’ ഇന്ന് നമ്മള്‍ ഓക്കെയാകും സ്‌ട്രോങ്ങായി നിലനില്‍ക്കുമെന്ന് രാവിലെ രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ.

എന്റെ അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷമാകുന്നു. എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്. പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും അച്ഛന്‍ പോയ ആ വേദന എന്റെ ഉള്ളില്‍ ഉണ്ടാകും. ആ മുറിവ് അങ്ങനെ ഉണങ്ങില്ല. ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും. എന്റെ ജീവിതത്തില്‍ എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തില്‍ ഞാന്‍ എത്തിയിട്ടില്ല. അങ്ങനെ എത്തിയ ആളുകള്‍ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്റെ കാര്യമല്ലെ അറിയൂ. എന്റെ അഭിനയത്തെ സ്വന്തമായി ജഡ്ജ് ചെയ്യാത്ത ആളാണ് ഞാന്‍.’ എന്നും ഭാവന പറഞ്ഞു.

More in Actress

Trending