Malayalam
എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്; ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് നീ എനിയ്ക്കായി നൽകിയത്..
എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്; ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് നീ എനിയ്ക്കായി നൽകിയത്..
തെന്നിന്ത്യന്‍ സിനിമാലോകത്തെ നടുക്കിയ വേര്‍പാടായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. ചിരഞ്ജീവി സര്‍ജയും മേഘ്നയും അവരുടെ ആദ്യത്തെ കണ്മണിയ്ക്കുള്ള കാത്തിരിപ്പിനിടയിലായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്.y ചിരുവിന്റെ ഓർമചിത്രത്തിന് മുന്നിൽ പുഞ്ചിരിയോടെ അണിനിരന്ന കുടുംബാംഗങ്ങളുടെ ചിത്രം പങ്കുവച്ച് മേഘ്ന കുറിച്ച വാക്കുകൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു
‘പ്രിയപ്പെട്ട ചീരു’ എന്ന അഭിസംബോധനയോടെയാണ് മേഘ്നയുടെ കുറിപ്പ് തുടങ്ങുന്നത്. “ചീരു എന്നാല്‍ ആഘോഷമാണ്. എക്കാലത്തും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മറ്റൊരു തരത്തില്‍ ആകുന്നത് നിനക്ക് ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്.ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ചീരു എനിക്കു നല്‍കിയത്. എന്റെ കുടുംബം. എല്ലായ്പ്പോഴും നമ്മുടെ കുടുംബം ഒന്നായിരിക്കും. ഓരോ ദിസവും ചീരു ആഗ്രഹിച്ചതു പോലെ തന്നെ ആകും. സ്നേഹവും പൊട്ടിച്ചിരികളും തമാശകളും നേരും കൂട്ടായ്മയും നിറഞ്ഞ ദിവസങ്ങള്‍,” മേഘ്ന കുറിച്ചു.
