Connect with us

ഇതാണെന്റെ പറുദീസ! ആ സ്വപ്‌നം സാക്ഷാത്കരിച്ചു മേഘ്‌നയ്ക്ക് ആശംസ അറിയിച്ച് ആരാധകർ

general

ഇതാണെന്റെ പറുദീസ! ആ സ്വപ്‌നം സാക്ഷാത്കരിച്ചു മേഘ്‌നയ്ക്ക് ആശംസ അറിയിച്ച് ആരാധകർ

ഇതാണെന്റെ പറുദീസ! ആ സ്വപ്‌നം സാക്ഷാത്കരിച്ചു മേഘ്‌നയ്ക്ക് ആശംസ അറിയിച്ച് ആരാധകർ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. സോഷ്യല്‍മീഡിയയില്‍ സജീവമായ മേഘ്‌ന പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന മിസിസ് ഹിറ്റ്‌ലറില്‍ അഭിനയിച്ച് വരികയാണ് താരം. ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകര്‍ ജ്യോതിയേയും ഏറ്റെടുത്ത് കഴിഞ്ഞതാണ്. പരമ്പരയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും എന്നുംഈ പിന്തുണ വേണമെന്നും താരം പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായും മേഘ്‌ന വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

മോഹക്കടൽ, ഇന്ദിര, ഓട്ടോഗ്രാഫ് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ച ശേഷമാണ് മേഘ്‌ന ചന്ദനമഴയിൽ എത്തുന്നത്. എന്നാൽ ആ പരമ്പര അവസാനിച്ചതോടെ നടി ഒരു ഇടവേളയിലേക്ക് പോവുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു താരം. എന്നാൽ ആ ബന്ധം അധികം മുന്നോട്ട് പോയിരുന്നില്ല.

അഭിപ്രായ ഭിന്നതകളെ തുടർന്ന് രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ മേഘ്ന വിവാഹ മോചിതയാവുകയും ചെയ്തു. ഇതോടെയാണ് വീണ്ടും അഭിനയത്തിൽ സജീവമായത്. പിന്നീട് തമിഴ് പരമ്പരകളിലൂടെ ആയിരുന്നു തിരിച്ചുവരവെങ്കിലും ഇപ്പോൾ മലയാളത്തിലാണ് മേഘ്‌ന അഭിനയിക്കുന്നത്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്നസീരിയലിലെ നായികയാണ് മേഘ്‌ന ഇപ്പോൾ.

അരുണ്‍ രാഘവ്, പൊന്നമ്മ ബാബു, മാന്‍വി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്ന പരമ്പരയാണിത്. മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. സെറ്റിൽ നിന്നുള്ള വിശേഷങ്ങളൊക്കെ മേഘ്‌ന തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. മലയാളത്തിൽ സജീവമായതിന് ഒപ്പമാണ് മേഘ്‌ന യൂട്യൂബ് ചാനലും ആരംഭിച്ചത്.

തന്റെ പുതിയ വിശേഷങ്ങൾ എല്ലാം മേഘ്‌ന യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കേരളത്തിൽ പുതിയ വീട് വാങ്ങിയതും അതിന്റെ റെനോവേഷൻ കാര്യങ്ങൾ ചെയ്യുന്നതിന്റെയും എല്ലാം വിശേഷങ്ങൾ മേഘ്‌ന പങ്കുവച്ചിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വീട് മാറുന്നതെല്ലാം വീഡിയോയിൽ കാണിച്ചിരുന്നു. അന്ന് മുതൽ ഗൃഹപ്രവേശം കാണിക്കണം എന്ന ആവശ്യവുമായി ആരാധകർ എത്തിയിരുന്നു. ഇപ്പോഴിതാ, അതിന്റെ വീഡിയോയും പങ്കുവച്ചിരിക്കുകയാണ് മേഘ്‌ന.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അച്ചന്‍ വന്ന് വീട് വെഞ്ചരിക്കുന്നതും പാല് കാച്ചുന്നതുമെല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ടെന്ന് മേഘ്‌ന വീഡിയോയിൽ പറഞ്ഞു. പറുദീസ എന്നാണ് മേഘ്‌ന വീടിന് പേരിട്ടത്. കേക്കൊക്കെ മുറിച്ച് കുടുംബത്തോടൊപ്പം ഗൃഹ പ്രവേശം ആഘോഷമാക്കുന്നതും വീഡിയോയിൽ കാണാം.

നിരവധി പേരാണ് മേഘ്‌നയ്ക്ക് ആശംസകളുമായി എത്തുന്നത്. പുതിയ വീട്ടില്‍ എന്നും സന്തോഷവും സമാധാനവും നിറയട്ടെ. ഈ പ്രായത്തില്‍ തന്നെ കഷ്ടപ്പെട്ട് വീട് വാങ്ങിയില്ലേ, ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ സന്തോഷകരമായിരിക്കട്ടെ. നല്ല പേരാണ് പറുദീസ, അതേപോലെ ജീവിതവും നന്നായിരിക്കട്ടെ. ഈ വീഡിയോക്കായി കാത്തിരിക്കുക ആയിരുന്നു എന്നൊക്കെ ആയിരുന്നു ഓരോരുത്തരുടെ കമന്റുകൾ.

അതേസമയം, ചേച്ചി ഇനി ഒരു വിവാഹം കൂടി കഴിച്ചു കണ്ടാൽ ആണ് ഞാനും അമ്മയും ഹാപ്പി ആവുക എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്.പുതിയ വീട് മേടിച്ച ശേഷം താൻ ആഗ്രഹിക്കുന്ന രീതിയിലേക്കു ആ വീടിനെ മാറ്റിയെടുക്കുകയായിരുന്നു മേഘ്‌ന. ഷൂട്ടിങ് തിരക്കിലയിരുന്നത് കൊണ്ട് അമ്മയാണ് നിന്ന് എല്ലാം നോക്കിയതെന്ന് മേഘ്‌ന പറഞ്ഞിരുന്നു. അമ്മ തന്ന ധൈര്യത്തിലാണ് മുന്നോട്ട് പോയതെന്നുമെല്ലാം മുൻപുള്ള വീഡിയോകളിൽ മേഘ്‌ന പറഞ്ഞിരുന്നു.

More in general

Trending

Recent

To Top