Actress
ഞാൻ ആഗ്രഹിച്ചിരുന്നു, വലതുകാല്‍ വെച്ച് അകത്തേക്ക് കയറി; സന്തോഷ വാർത്തയുമായി മേഘ്ന വിന്‍സന്റ്
ഞാൻ ആഗ്രഹിച്ചിരുന്നു, വലതുകാല്‍ വെച്ച് അകത്തേക്ക് കയറി; സന്തോഷ വാർത്തയുമായി മേഘ്ന വിന്‍സന്റ്
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് മേഘ്ന വിന്‍സന്റ്. ചന്ദനമഴയിലെ അമൃതയായി എത്തിയതോടെയാണ് മേഘ്നയെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിത്. ചന്ദനമഴയ്ക്ക് ശേഷം സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലൂടെ നായികയായി വലിയൊരു തിരിച്ചു വരവാണ് മേഘ്ന നട്തതിയത്.
യൂട്യൂബ് ചാനലിലൂടെയായും മേഘ്ന വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ വീട് നവീകരിക്കുന്നതിന്റെ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് മേഘ്ന.
വീടിന്റെ രജിസ്ട്രേഷന് അങ്ങനെ കഴിഞ്ഞു. താക്കോലൊക്കെ കൈമാറി. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇത്. താക്കോലിട്ട് വീട് തുറക്കുന്നതും വീട്ടിലെ മറ്റ് കാര്യങ്ങളെക്കുറിച്ചും പറഞ്ഞായിരുന്നു മേഘ്ന സംസാരിച്ചത്. വലതുകാല്‍ വെച്ച് ഞാന്‍ അകത്തേക്ക് കയറിയെന്നും മേഘ്ന പറഞ്ഞിരുന്നു. കുറേ വീടുകള്‍ ഞാന്‍ കണ്ടിരുന്നു. നല്ലൊരു പോസിറ്റീവ് വൈബ് കിട്ടുന്ന എന്റെ ആഗ്രഹത്തിന് അനുസരിച്ച വീടാണ് ഇത്. ചെടിയൊക്കെ വെക്കാന്‍ സൗകര്യമുള്ള വീടായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇവിടെ ചെടിയൊക്കെ വെക്കാന്‍ പറ്റും.
ആദ്യ കാഴ്ചയില്‍ത്തന്നെ എനിക്ക് ഈ വീട് ഇഷ്ടമായിരുന്നു. സോപാനമുള്ള വീട് എനിക്കിഷ്ടമാണ്. അങ്ങനെയൊരു വീട് മേടിക്കണമെന്ന് കരുതിയിരുന്നു. സോപാനവും ചാരുപടിയും ഇരിക്കാനുള്ള ബെഞ്ചുമൊക്കെ എന്റെ ഇഷ്ടത്തിന് ഞാന്‍ ഡിസൈന്‍ ചെയ്തതാണ്. തൂണിലും സോപാനത്തിലെ അതേ ഡിസൈന്‍ തന്നെ കൊടുക്കുന്നുണ്ട്. ഈ പണികളൊക്കെ നടക്കുമ്പോള്‍ ഞാന്‍ വീട്ടിലില്ലായിരുന്നു. മിസിസ് ഹിറ്റ്ലറിന്റെ ലൊക്കേഷനിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു ഞാന്‍.
സാരമില്ല നീ സമാധാനമായിട്ട് പോയ്ക്കോളൂ, കാര്യങ്ങളെല്ലാം ഞാന്‍ നോക്കാമെന്ന് പറഞ്ഞ് കോണ്‍ഫിഡന്‍സ് തന്നത് അമ്മയാണ്. ഷൂട്ട് നിര്‍ത്തിവെച്ചിട്ട് പണി ചെയ്യാന്‍ പറ്റില്ലല്ലോ, ഇടയ്ക്ക് വീഡിയോ കോളില്‍ വന്നാല്‍ മതി. നിന്റെ ആഗ്രഹം പോലെ കാര്യങ്ങളെല്ലാം ചെയ്ത് തരാമെന്നും അമ്മ പറഞ്ഞിരുന്നു. കാണുമ്പോള്‍ സിംപിളായി തോന്നുമെങ്കിലും നല്ല പണിയാണ്. ഓടിന്റെ കളറൊക്കെ ഞങ്ങള്‍ മാറ്റിയിരുന്നു. നമ്മുടെയൊക്കെ മനസില്‍ വീട് എന്ന് പറയുമ്പോള്‍ കുറേ നിറങ്ങളുണ്ടാവുമല്ലോ, അങ്ങനെയാണ് ഓടിന് ചുവപ്പ് നിറം കൊടുത്തത്.
ജീവിതത്തിലെ എല്ലാ സന്തോഷവും ഞാന്‍ നിങ്ങളോട് പങ്കിടാറുള്ളതാണ്. അതാണ് ഇതും പങ്കുവെക്കുന്നത്. നിങ്ങളോടല്ലാതെ മറ്റാരോടാണ് ഞാന്‍ ഇതൊക്കെ പറയേണ്ടത്. കുറച്ച് കുറച്ചായാണെങ്കിലും വീട് പണി കാണിക്കുന്നത് അതാണെന്നും മേഘ്ന പറഞ്ഞിരുന്നു. കുറച്ച് സാധനങ്ങളൊക്കെ ഞാന്‍ ഓണ്‍ലൈനിലൂടെയായി വാങ്ങിയിരുന്നു. ഈ വര്‍ക്കൊക്കെ കഴിഞ്ഞതിന് ശേഷമുള്ള കാഴ്ച എങ്ങനെയാണെന്ന് അടുത്ത വീഡിയോയിലൂടെ കാണിക്കാമെന്നും മേഘ്ന പറഞ്ഞിരുന്നു.
