Connect with us

‘പത്താന്‍’ പത്ത് വര്‍ഷത്തിനിടെ ഷാരൂഖ് ഖാനുണ്ടായ ആദ്യഹിറ്റ്; കങ്കണ റണാവത്ത്

Actor

‘പത്താന്‍’ പത്ത് വര്‍ഷത്തിനിടെ ഷാരൂഖ് ഖാനുണ്ടായ ആദ്യഹിറ്റ്; കങ്കണ റണാവത്ത്

‘പത്താന്‍’ പത്ത് വര്‍ഷത്തിനിടെ ഷാരൂഖ് ഖാനുണ്ടായ ആദ്യഹിറ്റ്; കങ്കണ റണാവത്ത്

ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ എന്ന സിനിമയെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ‘പത്താന്‍’ പോലെയുള്ള സിനിമകള്‍ വിജയിക്കുമ്പോള്‍ ഹിന്ദി സിനിമയിലേയ്ക്ക് പ്രേക്ഷകരെ വീണ്ടും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അത് എല്ലാ സിനിമാപ്രവര്‍ത്തകര്‍ക്കും പ്രചോദനമാണെന്നും കങ്കണ കുറിച്ചു. അതിനിടെ തന്നെ പരിഹസിച്ച് രംഗത്തെത്തിയ ഒരു ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.

പരാജയങ്ങള്‍ മാത്രമുള്ള നടിയാണ് കങ്കണയെന്നും ‘പത്താനെ’ക്കുറിച്ച് പറയാന്‍ എന്ത് അര്‍ഹതയുണ്ടെന്നുമായിരുന്നു ട്വീറ്റ്. പത്ത് വര്‍ഷത്തിനിടെ ഷാരൂഖ് ഖാനുണ്ടായ ആദ്യഹിറ്റാണ് ‘പത്താന്‍’. ഇന്ത്യയിലെ പ്രേക്ഷകര്‍ അദ്ദേഹത്തിന് നല്‍കിയ അവസരം തങ്ങളെപ്പോലെ എല്ലാവര്‍ക്കും നല്‍കുമെന്ന വിശ്വാസത്തിലാണ് താനെന്ന് കങ്കണ കുറിച്ചു.

എന്റെ മുന്‍ ചിത്രം ‘ധാക്കഡ്’ കനത്ത പരാജയമായിരുന്നു. അതേക്കുറിച്ച് സത്യന്ധമായി മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഷാരൂഖിന്റേതായി വിജയിച്ച ഒരേയൊരു ചിത്രമാണ് ‘പത്താന്‍’. ഞങ്ങളും ഇപ്പോള്‍ അദ്ദേഹത്തെ കണ്ട് പഠിക്കുകയാണ്. അദ്ദേഹത്തിന് അവസരം നല്‍കിയതുപോലെ ആളുകള്‍ ഞങ്ങളെയും സ്വീകരിക്കും. കങ്കണ പറഞ്ഞു

ഇന്ത്യന്‍ ജനത ഖാന്‍ ത്രയങ്ങളെ സ്‌നേഹിച്ചിട്ടേയുള്ളൂവെന്നും ഇതുപോലൊരു രാജ്യം ലോകത്തെവിടേയുമില്ലെന്നും കങ്കണ പ്രതികരിച്ചു. പഠാന്റെ വിജയത്തെ കുറിച്ചുള്ള പ്രിയങ്ക ഗുപ്തയുടെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം. പഠാന്റെ വിജയത്തിനുള്ള കാരണം അക്കമിട്ട് പറഞ്ഞു കൊണ്ടായിരുന്നു പ്രിയങ്ക ഗുപ്തയുടെ ട്വീറ്റ്. പത്താന്റെ അതിവേഗത്തിലുള്ള, പിടിച്ചുകെട്ടാനാവാത്ത വിജയത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും അഭിനന്ദനങ്ങള്‍.

ഇത് തെളിയിക്കുന്നത്.

1) ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ ഷാരൂഖിനെ സ്‌നേഹിക്കുന്നു,

2) ബഹിഷ്‌കരണാഹ്വാനങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചില്ല, പകരം ഗുണം ചെയ്തു,

3) മികച്ച ഇറോട്ടിക് രംഗങ്ങളും സംഗീതവും

4) ഇന്ത്യയുടെ മതേതരത്വം’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്

മറുപടിയായി കങ്കണ കുറിച്ചതിങ്ങനെ:

ഇത് മികച്ച നിരീക്ഷണം. ഈ രാജ്യം എല്ലായിപ്പോഴും ഖാന്‍മാരെ സ്‌നേഹിച്ചിട്ടേയുളളൂ. ചില സമയങ്ങളില്‍ ഖാന്‍മാരെ മാത്രമേ സ്‌നേഹിക്കുന്നുള്ളൂ. കൂടാതെ, മുസ്ലിം നടിമാരോട് പ്രത്യേക അഭിനിവേശവുമുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയെ വെറുപ്പിന്റെയും ഫാസിസത്തിന്റെയും പേരില്‍ ആക്ഷേപിക്കുന്നത് നീതിയല്ല. ഈ ലോകത്ത് ഭാരതം പോലൊരു രാജ്യം എവിടേയും ഉണ്ടാകില്ല. കങ്കണ ട്വീറ്റ് ചെയ്തു.

More in Actor

Trending