Malayalam
വേണു നാഗവള്ളിയുടെ ഭാര്യ മീര അന്തരിച്ചു
വേണു നാഗവള്ളിയുടെ ഭാര്യ മീര അന്തരിച്ചു
Published on
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്‌കാരം ഞായറാഴ്ച ചെന്നൈയിൽ നടന്നു. മകൻ വിവേകിനൊപ്പം ചെന്നൈയിലായിരുന്നു മീര.
മീരയുടെ വിയോഗത്തിൽ ഫെഫ്ക അനുശോചനം അറിയിച്ചിട്ടുണ്ട്. 61-ാം വയസിൽ 2010ലാണ് വേണു നാഗവള്ളി അന്തരിച്ചത്. കരൾ രോഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. 2010ൽ ഇറങ്ങിയ കോളേജ് ഡെയ്‌സാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.
1978ലാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം റിലീസായത്. തുടർന്ന് ശാലിനി എന്റെ കൂട്ടുകാരി, അണിയാത്ത വളകൾ, ഇഷ്ടമാണ് പക്ഷേ, കലിക, അകലങ്ങളിൽ അഭയം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
Continue Reading
You may also like...
Related Topics:Venu Nagavalli
