വിവാഹത്തിന് പിന്നാലെ സന്തോഷ വാർത്തയുമായി മീര; ആ ചിത്രങ്ങൾ പുറത്ത്; കണ്ണ് നിറഞ്ഞ് വിപിൻ … ആശംസകളുമായി ആരാധകർ!!
By
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി പക്ഷെ ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്നത് കുടുംബവിളക്കിലെ സുമിത്രയായിട്ടാണ്.
കഴിഞ്ഞ മൂന്നാലഞ്ച് വര്‍ഷം കൊണ്ട് മലയാളക്കരയില്‍ വലിയൊരു സ്വാധീനം ചെലുത്താന്‍ നടിയ്ക്ക് സാധിച്ചിരുന്നു. വീണ്ടും വിവാഹം കഴിച്ചതടക്കം കുടുംബവിളക്കിലൂടെ നടിയുടെ ജീവിതം തന്നെ മാറി. സിനിമ ടെലിവിഷൻ ക്യാമറാമാനായ വിപിൻ പുതിയങ്കത്തെയാണ് മീര വിവാഹം കഴിച്ചത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വിപിനും മീരയും പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുടുംബവിളക്ക് സീരിയലിലെ സുമിത്രയെന്ന കഥാപാത്രമാണ് രണ്ടാം വരവില്‍ മീര വാസുദേവിന്റെ ജീവിതവും കരിയറുമൊക്കെ മാറ്റി മറിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു വിപിന്റെ പിറന്നാൾ. വിപിന് ആശംസകൾ നേർന്നുകൊണ്ട് മീര പങ്കുവെച്ച മനോഹരമായ ഒരു ബര്‍ത്ത് ഡേ പോസ്റ്റാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. തനിക്കും മകനും നല്‍കിയ വാക്ക് പാലിക്കുന്നതിന് ഭര്‍ത്താവിന് മീര അഭിനന്ദനമറിയിക്കുന്നു. ‘എന്റെ ജീവിതദത്തിന്റെ പ്രണയമായ വിപിന്‍ പുതിയാങ്കത്തിന് ജന്മദിനാശംസകള്‍.
ജീവിതത്തിലുടനീളം നിങ്ങളുടെ കൃപയെ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ ജോലിയിലൂടെ നിങ്ങള്‍ നയിക്കുന്ന ശാന്തമായ ആത്മവിശ്വാസത്തെ ഞാന്‍ സ്‌നേഹിക്കുന്നു, എന്നോടും നമ്മുടെ മകനോടും സ്‌നേഹവും ജീവിതവും നല്‍കുമെന്ന നിങ്ങളുടെ വാഗ്ദാനം പാലിക്കുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നു. എന്റെ ജീവിതകാലം മുഴുവന്‍ നിങ്ങളെ എനിക്ക് മാത്രമായി ലഭിച്ചതില്‍ വളരെ നന്ദി! എന്ന് നിങ്ങളുടെ ഭാര്യ’ എന്ന് പറഞ്ഞാണ് മീരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം പുതിയൊരു ജീവിതം ആരംഭിച്ചതിനൊപ്പം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ പറ്റി പറഞ്ഞും മീര രംഗത്തെത്തിയിരുന്നു. 2025 ല്‍ തന്റെ കരിയര്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായെന്ന് പറഞ്ഞാണ് മീര എത്തിയത്.
നടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പിന്നെ ചില അവഗണനകളും പ്രശ്‌നങ്ങളുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും അതൊക്കെ ദോഷത്തെക്കാള്‍ ഗുണമാണ് ചെയ്തതെന്നും മീര പറഞ്ഞു.
നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെയാണ്…
‘ഈ വര്‍ഷം 2025 എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്.. ഒരു നടിയും കലാകാരിയുമെന്ന നിലയില്‍ ഞാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ വര്‍ഷങ്ങളിലൂടെ ഒരു നല്ല സിനിമാ ടെക്‌നീഷ്യനും നടനും മികച്ച ആശയവിനിമയക്കാരിയുമായി മാറാനും പഠിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്.
എന്റെ എല്ലാ പരാജയങ്ങള്‍ക്കും, നിരാശയുടെയും, നിരാശയുടെയും, ഒഴിവാക്കപ്പെടലിന്റെയും നിമിഷങ്ങള്‍ക്ക് ഞാന്‍ നന്ദിയുള്ളവളായിരിക്കും. കാരണം ആര്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും എന്താണ് പ്രാധാന്യമുള്ളതെന്ന് ചിന്തിക്കാനും അതിന് വിലകൊടുക്കാനും സഹായിച്ചത് അതാണ്.
എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബത്തിലെ എല്ലാവരും, എന്നെ പോലെ തന്നെ കുടുംബബന്ധത്തിലും സ്‌നേഹത്തിലും ആരോഗ്യത്തിലും ജോലിയിലും അനുഗ്രഹീതരായിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
നിങ്ങളുടെ സമൃദ്ധിക്കും മനസ്സമാധാനത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. ഒരു ചെറിയ പ്രാര്‍ത്ഥനയോടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും വിഷു ആശംസകള്‍…’ നേരുകയാണെന്നും പറഞ്ഞാണ് മീര എഴുത്ത് അവസാനിപ്പിച്ചത്.
സീ കേരളത്തിലെ മധുര നൊമ്പരക്കാറ്റ് സീരിയലിലെ നായികയാണ് ഇപ്പോൾ മീര. കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപത്രത്തിനു ശേഷം മീര അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രമാണ്.
