‘എന്റെ കുട്ടികള്‍ക്ക് വേണ്ടി കരിയര്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്, കുട്ടികളെ ഡേ കെയറില്‍ വിടാനും ഇട്ടിട്ട് പോവാനും ഒന്നും എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല,; മീര നായർ
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീര നായര്‍. ഇടവേളയ്ക്ക് ശേഷമായി താരം അഭിനയ മേഖലയിലേക്ക് തിരിച്ചെത്തിയിരുന്നു. മനംപോലെ മാംഗല്യമെന്ന പരമ്പരയിലൂടെയായാണ് താരം തിരിച്ചെത്തിയത്
നടിയെന്നതിന് ഉപരി ഒരു എഴുത്തുകാരിയും അവതാരകയും കൂടിയായ മീരയുടെ കരിയറിലെ വഴിത്തിരിവായിരുന്നു മനംപോലെ മാംഗല്യമെന്ന പരമ്പര. ബെറ്റർ ഹാഫ് പോലെയുള്ള ടെലിവിഷൻ ഷോകളുടെ അവതാരകയയാണ് മീര ആദ്യം ശ്രദ്ധനേടുന്നത്. പിന്നീടാണ് അഭിനയത്തിലേക്ക് എത്തുന്നത്. ആദ്യമൊരു മ്യൂസിക് ആൽബത്തിലാണ് മീര അഭിനയിച്ചത്.
പിന്നീട് ഞാൻ പ്രകാശൻ, റൺ കല്യാണി, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലും മീര അഭിനയിച്ചു. ഇപ്പോൾ പൂർണമായും അഭിനയത്തിന്റെ ലോകത്താണ് നടി, ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മീര എത്തുന്നുണ്ട്.
അതിനിടെ, തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുന്ന മീര നായരുടെ പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ പങ്കുവെച്ചത്.
കുട്ടികൾക്ക് വേണ്ടി കുറേക്കാലം താൻ കരിയർ ഉപേക്ഷിച്ചിട്ടുണ്ടെന്ന് മീര അഭിമുഖത്തിൽ പറയുന്നുണ്ട്. സീരിയലിന് ശേഷം അഭിനയത്തെ സീരിയസായി കണ്ടു തുടങ്ങിയെന്നും എന്നാൽ മറ്റു നടിമാരെ പോലെയല്ല താനെന്നും മീര പറയുന്നുണ്ട്. മീര നായരുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
ബാലന്‍സിങ് ആക്ട് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കുട്ടികളുടെ കാര്യങ്ങളും നമ്മൾ നോക്കണമല്ലോ. അതാര് നോക്കും എന്നുള്ളതാണ്. അമ്മയാണ് നോക്കേണ്ടത് എന്നാണല്ലോ പൊതുവെ സമൂഹത്തിൽ ഉള്ളൊരു ധാരണ. എപ്പോഴും എന്റെ അച്ഛനും അമ്മയും എനിക്ക് സപ്പോര്‍ട്ടിന് ഉണ്ടായിരുന്നു,’
‘എന്റെ കുട്ടികള്‍ ചെറുതായിരുന്ന സമയത്ത് ഞാന്‍ ജോലിയില്‍ നിന്നും മാറി നിന്നിട്ടുണ്ട്. കരിയര്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. കുട്ടികളെ ഡേ കെയറില്‍ വിടാനും വേലക്കാരിയോടൊപ്പം ഇട്ടിട്ട് പോവാനും ഒന്നും എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല,
ഞാന്‍ അങ്ങനെ വലിയ തിരക്കുള്ള നടിയൊന്നുമല്ല. സീരിയലിൽ അഭിനയിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് ആണെങ്കിലേ ചെയ്യുന്നുള്ളു എന്ന് പറഞ്ഞിരുന്നു. മക്കള്‍ക്ക് ഇപ്പോള്‍ അവരവുടേതായ സ്‌പേസുണ്ട്. സീരിയല്‍ കഴിഞ്ഞപ്പോഴാണ് എനിക്ക് ഇതാണ് എന്റെ തൊഴില്‍ എന്ന ബോധം വന്നത്. ഇപ്പോള്‍ മറ്റൊരു ജോലിയെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല,’
‘ഫാഷനിൽ ഒന്നും എനിക്കങ്ങനെ വലിയ താ്ല്‍പര്യമില്ല. പൊതുവെ സ്ത്രീകള്‍ക്കുള്ള അത്രയും താല്‍പര്യം എനിക്കില്ല. ഫോട്ടോ ഷൂട്ടൊക്കെ ചെയ്യുന്നത് ഭയങ്കര ബോറായാണ് എനിക്ക് തോന്നാറുള്ളത്. അതുകൊണ്ട് ഞാന്‍ അത് ചെയ്യാറില്ല. ഡാന്‍സിലോക്കെ താൽപര്യമുണ്ട്. ചെയ്യാനും ഇഷ്ടമാണ്’, മീര നായർ പറഞ്ഞു.
താൻ എഴുത്തിന്റെ ലോകത്തേക്ക് വന്നതിനെ കുറിച്ചും നടി പറഞ്ഞു. ‘ഞാന്‍ ബുക്ക് പബ്ലിഷ് ചെയ്യാന്‍ കാരണം സോഷ്യല്‍ മീഡിയ ആണ്. അതില്‍ ഞാൻ എന്റെ കവിതൾ എഴുതിയിട്ടപ്പോള്‍ നല്ല പ്രതികരണമായിരുന്നു. ഇപ്പോള്‍ നാല് ബുക്കുകള്‍ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് മീര പറഞ്ഞു.
കുട്ടികളെ കുറിച്ചും നടി സംസാരിച്ചു. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. ഞാന്‍ അനോണിമസായി ജീവിച്ചോട്ടെ എന്നാണ് മൂത്തയാൾ ചോദിക്കാറുള്ളത്. രണ്ടാമത്തെയാള്‍ രണ്ട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ആൾക്ക് സിനിമയാണ് താൽപര്യമെന്നും മീര അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ജോയ് ഫുൾ എൻജോയ് ആണ് മീര നായരുടെ പുതിയ സിനിമ. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രത്തിൽ അപർണ ദാസാണ് നായിക. ഇന്ദ്രൻസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഖിൽ കാവുങ്കൽ രചനയും സംവിധാനവും നിർവഹിക്കുന്നത്.
