Connect with us

മീര ജാസ്മിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ദിലീപ്

Malayalam

മീര ജാസ്മിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ദിലീപ്

മീര ജാസ്മിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ദിലീപ്

2000കളില്‍ മലയാളത്തിന്റെ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടുമ്പോള്‍ താരത്തിന്റെ പ്രായം 18 വയസ്സ് മാത്രമായിരുന്നു. കരിയറിലെ മീരയുടെ അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു പാഠം ഒന്ന്: ഒരു വിലാപം. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീര ജാസ്മിന് ലഭിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വര്‍ഷങ്ങളായി മുംബൈയിലായിരുന്നു. ഇപ്പോഴിതാ മീര ജാസ്മിന്റെ പിതാവിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരിക്കുകയാണ് ദിലീപ്.

കൊച്ചിയിലെ മീരയുടെ വീട്ടിലാണ് ദിലീപ് നേരിട്ടെത്തി നടിയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേര്‍ന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സിനിമാ മേഖലയില്‍ ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മീര ജാസ്മിന്‍. പലപ്പോഴും ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് മീര പറഞ്ഞിട്ടുമുണ്ട്. സിനിമയില്‍ അധികം സൗഹൃദമില്ലെന്നും എന്നാല്‍ എല്ലാക്കാലത്തും ദിലീപേട്ടന്‍ നല്ല സുഹൃത്താണെന്നും നടി പറഞ്ഞിരുന്നു.

വ്യാഴാഴ്ചയാണ് മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. 83 വയസ്സായിരുന്നു. ഭാര്യ എടത്വ കടമാട്ട് ഏലിയാമ്മ ജോസഫ്. മീരാ ജാസ്മിനെ കൂടാതെ നാല് മക്കളാണ് ജോസഫ് ഫിലിപ്പിന്. ഏറ്റവും ഇളയ മകളാണ് മീര. മറ്റു മക്കള്‍: ജോമോന്‍, ജെനി സൂസന്‍, സാറ റോബിന്‍, ജോര്‍ജി ജോസഫ്. ശനിയാഴ്ച രണ്ടുമണിക്ക് എറണാകുളം കടവന്ത്രയിലുള്ള വികാസ് നഗറിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞായറാഴ്ച നാലു മണിയ്ക്ക് പത്തനംതിട്ട ഇലന്തൂര്‍ മാര്‍ത്തോമ വലിയപള്ളി സെമിത്തേരിയില്‍ ആയിരുന്നു സംസ്‌കാരം.

അസമയം, 2015 ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു മീര, 2016 ല്‍ പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം 2018 ല്‍ പൂമരത്തിലെ അതിഥി വേഷത്തിലൂടെയാണ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. 2022 ല്‍ മകള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രധാന വേഷത്തിലേക്ക് മടങ്ങിയെത്തി. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്വീന്‍ എലിസബത്ത്’ എന്ന സിനിമയില്‍ ടൈറ്റില്‍ റോളിലും എത്തിയിരുന്നു.

അടുത്തിടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ടെടുത്ത താരത്തെ നമിരവധി പേരാണ് പിന്തുടരുന്നത്. വലിയ മോഡേണ്‍ വേഷങ്ങളിലാണ് മീര പിന്നീട് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതേ കുറിച്ച് താരം അടുത്തിടെ പറയുകയും ചെയ്തിരുന്നു. തന്റെ പഴയ സിനിമകള്‍ കണ്ട പ്രേക്ഷകരുടെ മനസ്സില്‍ എനിക്കൊരു സ്ഥനാമുണ്ട്.

എപ്പോഴും സാരിയും ചുരിദാറും ഒക്കെ ഇട്ട് നടക്കുന്ന ആളായിട്ടാണ് ആളുകള്‍ക്ക് എന്നെ പരിചയമുള്ളത്. അതല്ലാതെ മറ്റൊരു ഭാഗം ആരും കണ്ടിട്ടില്ല. എനിക്ക് വേറൊരു ജീവിതം കൂടെയുണ്ട്. അത് ആളുകളെ കാണിക്കണം, എന്റെ ജീവിതം ഇങ്ങനെയാണ് എന്ന് പറയണമായിരുന്നു. അതുകൊണ്ട് ഇന്‍സ്റ്റഗ്രാമിലെ ഇത്തരം ചിത്രങ്ങളെന്നും മീര പറയുന്നു. ജീവിതത്തിന്റെ കളര്‍ഫുള്‍ ആയിട്ടുള്ള ഒരു സൈഡ് കൊണ്ടുവരണം എന്നാഗ്രഹിച്ചിട്ട് കൊണ്ടുവന്നതാണ് ഇന്‍സ്റ്റഗ്രാമിലെ ലുക്ക്.

പിന്നെ നമ്മള്‍ എല്ലാവരും മാറ്റത്തിന് അനുസരിച്ച് പരിണമിച്ചുകൊണ്ടിരിക്കുകയാണല്ലോ? ഓരോ ദിവസവും മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. പത്ത് വര്‍ഷം മുന്‍പത്തെ ആളെ പോലെ എനിക്ക് ഇപ്പോഴും ഇരിക്കാന്‍ സാധിക്കില്ലല്ലോയെന്നും മീര ജാസ്മിന്‍ പറഞ്ഞിരുന്നു. ഇപ്പോഴും ഈ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യവും മീര ജാസ്മിന്‍ പങ്കുവെച്ചു.

‘മനസിന്റെയാണ് എല്ലാം. ഞാന്‍ വയസാവുന്നു, എനിക്ക് വയ്യാതെയാകുന്നു എന്നൊക്കെ മനസ് പറഞ്ഞാലാണ് കുഴപ്പം. എന്റെ മനസില്‍ ഇപ്പോഴും അച്ചുവിന്റെ അമ്മ ചെയ്തപ്പോഴുള്ള മനസാണ്. എനിക്ക് കുട്ടിത്തം വിട്ട് പോകുമെന്ന് ഒരിക്കലും തോന്നുന്നില്ല. മൈന്‍ഡ് ആണ് എനര്‍ജി. അത് നഷ്ടപ്പെട്ടാല്‍ പിന്നെ എല്ലാം പോയി എന്നും നടി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top