News
മീര ജാസ്മിന്റെ പിതാവ് അന്തരിച്ചു!
മീര ജാസ്മിന്റെ പിതാവ് അന്തരിച്ചു!
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്.
പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്.
എന്നാല്‍ ഇപ്പോഴിതാ മീരയുടെ കുടുംബത്തില്‍ നിന്നും ഒരു ദുഃഖകരമായ വാര്‍ത്തയാണ് പുറത്തെത്തുന്നത്. മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ ഏലിയാമ്മ ജോസഫ്.
അതേസമയം, ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയ താരം ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി.
നടിയുടെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. മലയാളത്തില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിക്കാന്‍ സാധിച്ച മീര ജാസ്മിന്‍ തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായിരുന്നു. വിവാദങ്ങളും ഗോസിപ്പുകളും കടുത്ത സമയത്താണ് മീര പതിയെ സിനിമാ ലോകത്ത് നിന്നും അകന്നത്.