Connect with us

ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണ്; മീര ജാസ്മിൻ

Movies

ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണ്; മീര ജാസ്മിൻ

ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണ്; മീര ജാസ്മിൻ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മീര ജാസ്മിൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുകായണ്‌
2000ന്റെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം വൈവിധ്യമാർന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. കോളേജ് കുമാരിയായ നായികയുടെ വേഷത്തിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലുമെല്ലാം മീര ഒരുപോലെ തിളങ്ങി. അച്ചുവിന്റെ അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിളങ്ങാൻ മീരയ്ക്ക് സാധിച്ചു. ഒരുഘട്ടത്തിൽ മലയാളത്തിൽ നിന്നുള്ളതിനേക്കാൾ അവസരങ്ങൾ മീരയെ തേടിയെടുത്തിയത് അന്യഭാഷകളിൽ നിന്നാണ്. അങ്ങനെ തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നതും ഇടവേളയിലേക്ക് പോകുന്നതും. പിന്നീട് ഏറെക്കാലം മീരയെക്കുറിച്ച് ആരാധകർ ഒരു വിവരവും അറിഞ്ഞിരുന്നില്ല.എന്നാലിപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് മീര ജാസ്മിൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മീരയുടേതായി തമിഴിലും മലയാളത്തിലുമായി ഗംഭീര പ്രോജക്ടുകളാണ് ഒരുങ്ങുന്നത്. അതിന്റെ സന്തോഷത്തിലാണ് മീര ജാസ്മിൻ. അതിനിടെ കഴിഞ്ഞ വർഷങ്ങളിൽ തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് മീര.

മലയാളത്തിൽ ക്വീൻ എലിസബത്ത് എന്ന ചിത്രവും തമിഴിൽ മാധവനൊപ്പം ദി ടെസ്റ്റ് എന്ന ചിത്രവുമാണ് മീരയുടേതായി അണിയറയിൽ ഉള്ളത്. ഒരിടവേളയ്ക്ക് ശേഷം നരേനും മീരാ ജാസ്‍മിനും ഒന്നിക്കുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. എം. പത്‍മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ചേച്ചിയുടെ നിർബന്ധത്തിലാണ് ആ സിനിമ ചെയ്യാൻ താൻ തയ്യാറായതെന്ന് പറയുകയാണ് മീര. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ചേച്ചി നിർബന്ധം പിടിച്ചപ്പോഴാണ് ക്വീൻ എലിസബത്തിലേക്ക് ഞാൻ വന്നത്. ആ സമയം ഞാൻ യുഎസ്സിൽ ആയിരുന്നു. ഞാൻ പഴയതിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു. ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണ്’, മീര ജാസ്മിൻ പറഞ്ഞു.ജീവിതത്തിലും കരിയറിലുമെല്ലാം പലവിധ പ്രതിസന്ധികളിലൂടെ മീരയ്ക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം മീര ചങ്കുറ്റത്തോടെയാണ് നേരിട്ടത്. മനസാക്ഷിക്ക് എതിരായിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല, മനപ്പൂർവമായി ആരെയും വേദനിപ്പിച്ചിട്ടില്ല, നെഗറ്റീവ് ആളുകളെ ഇഷ്ടമല്ലെന്നുമാണ് ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മീര ഒരിക്കൽ പ്രതികരിച്ചത്. ഒരു ഷോപ്പിങിന് പോലും ഒറ്റയ്ക്ക് പോകാൻ പേടിച്ചിരുന്ന ഒരു സമയം തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതൊക്കെ മാറിയെന്നും തിരിച്ചുവരവിന്റെ തുടക്കത്തിൽ മീര

പറയുകയുണ്ടായി.അതേസമയം 2014 ഫെബ്രുവരിയിലാണ് തിരുവനന്തപുരം സ്വദേശി അനിൽ ജോൺ ടൈറ്റസുമായി മീരയുടെ വിവാഹം നടന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം മീര ദുബായിലേക്ക് പോയിരുന്നു. പിന്നീട് ഇതിനുമപ്പുറം, പത്ത് കല്പനകൾ എന്നീ സിനിമകളിൽ മാത്രമാണ് മീര അഭിനയിച്ചത്. അതിനിടെ കാളിദാസ് ജയറാം നായകനായെത്തിയ പൂമരത്തിൽ അതിഥി വേഷത്തിലും നടി എത്തിയിരുന്നു. അതേസമയം അനിലുമായുള്ള വിവാഹബന്ധം തകർന്നതായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ മീര ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം മീരയെ വീണ്ടും വെള്ളിത്തിരയിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. തിരിച്ചുവരവിൽ മീര സോഷ്യൽ മീഡിയയിൽ സാന്നിധ്യം അറിയിച്ചിരുന്നു. മീര പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പലപ്പോഴും വൈറലായി മാറാറുമുണ്ട്. ചിത്രങ്ങളുടെ താഴെ വരുന്ന കമന്റുകളിൽ ഏറെയും തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞുള്ള കമന്റുകളാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top