Connect with us

മിടുമിടുക്കിയായിട്ടും മീര ജാസ്മിൻ പരാജയപ്പെട്ടു. കൈ നിറയെ സിനിമകളുടെ ഓഫർ വന്നിട്ടും മാനസികമായ പ്രശ്‌നങ്ങൾ കൊണ്ട് അതൊന്നും ചെയ്യാൻ മീരയ്ക്ക് സാധിച്ചില്ല; പല്ലിശ്ശേരി

Malayalam

മിടുമിടുക്കിയായിട്ടും മീര ജാസ്മിൻ പരാജയപ്പെട്ടു. കൈ നിറയെ സിനിമകളുടെ ഓഫർ വന്നിട്ടും മാനസികമായ പ്രശ്‌നങ്ങൾ കൊണ്ട് അതൊന്നും ചെയ്യാൻ മീരയ്ക്ക് സാധിച്ചില്ല; പല്ലിശ്ശേരി

മിടുമിടുക്കിയായിട്ടും മീര ജാസ്മിൻ പരാജയപ്പെട്ടു. കൈ നിറയെ സിനിമകളുടെ ഓഫർ വന്നിട്ടും മാനസികമായ പ്രശ്‌നങ്ങൾ കൊണ്ട് അതൊന്നും ചെയ്യാൻ മീരയ്ക്ക് സാധിച്ചില്ല; പല്ലിശ്ശേരി

2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുമ്പോൾ താരത്തിന്റെ പ്രായം 18 വയസ്സ് മാത്രമായിരുന്നു. കരിയറിലെ മീരയുടെ അഞ്ചാമത്തെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീര ജാസ്മിന് ലഭിച്ചു.

ഇടയ്ക്ക് വെച്ച് വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര ജാസ്മിൻ. വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര. ഒന്നിലേറെ തവണയാണ് നടിയെക്കുറിച്ച് ആരോപണങ്ങൾ വന്നിരുന്നത്. സെറ്റിൽ കൃത്യ സമയത്ത് വരാതിരിക്കുക, ഷൂട്ട് പകുത്തിയ്ക്ക് നിർത്തി പോകുക, ദേഷ്യം, മര്യാദയില്ലായ്മ എന്ന് തുടങ്ങി നിരവധി പരാതികളാണ് മീരയ്ക്ക് എതിരെ വന്നിരുന്നത്.

സിനിമയിലേറെ സജീവമായി നിൽക്കുന്നതിനിടെയാണ് നടി അപ്രതീക്ഷിതമായി സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് നടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിലും സജീവമല്ലാത്തതിനാൽ അതുവഴിയും നടിയുടെ വിശേഷങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാൽ അടുത്ത കാലത്തായി നടി സോഷ്യൽ മീഡിയയിലൊക്കെ വളരെയധികം സജീവമാണ്. തന്റെ യാത്രാ വിശേഷങ്ങളെല്ലാം തന്നെ നടി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ സിനിമയിൽ ശോഭിച്ച് നിന്ന മീര ജാസ്മിൻ പിന്നീട് തകർന്ന് പോയതിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമാ നിരൂപകനായ പല്ലിശ്ശേരി. മഞ്ജു വാര്യരെ പോലെ തന്നെ മീര ജാസ്മിനും കിട്ടുന്ന വേഷങ്ങളിൽ ക്യാരക്ടർ വേഗം ഉൾകൊള്ളുന്ന ആളാണ്. അഭിനയിക്കാൻ തുടങ്ങിയാൽ പിന്നെ അവിടെ മീര ജാസ്മിൻ ഉണ്ടാവില്ല. ആ കഥാപാത്രം മാത്രമായിരിക്കും ഉണ്ടാവുക. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും മീരയ്ക്ക് ലഭിച്ചു. പക്ഷേ മിടുമിടുക്കിയായിട്ടും മീര ജാസ്മിൻ പരാജയപ്പെട്ടു. കൈ നിറയെ സിനിമകളുടെ ഓഫർ വന്നിട്ടും മാനസികമായ പ്രശ്‌നങ്ങൾ കൊണ്ട് അതൊന്നും ചെയ്യാൻ മീരയ്ക്ക് സാധിച്ചില്ല.

ജീവിതത്തിൽ ചിലരൊക്കെ അടിച്ചേൽപ്പിച്ച ദുരന്തങ്ങൾ, വിശ്വസിച്ചവർ ചതിച്ച അനുഭവങ്ങൾ, സ്‌നേഹത്തിന് വേണ്ടി കൊതിച്ച് നടന്ന മീര ജാസ്മിനെ പലരും ചതിച്ചു. ആ ചതി കുഴിയിൽപ്പെട്ട് രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയിൽ മീര തിരികെ വന്നു. അതുകൊണ്ടാണ് എവിടെയോ എത്തേണ്ട വലിയൊരു നടി ഇല്ലാതായി പോയത്. അത് ആരുടെ കുറ്റമാണെന്ന് ചോദിച്ചാൽ അവസാനം ചെന്ന് നിൽക്കുന്നത് മീരയിൽ തന്നെയാണ്.

എന്തിന്റെ പേരിലായും നടനോ നടിയോ സിനിമയുടെ ലൊക്കേഷനിലെത്തി ക്യാമറയ്ക്ക് മുന്നിൽ പാലിക്കേണ്ട ചില മര്യാദകളുണ്ട്. രാവിലെ എട്ട് മണിക്ക് സീൻ എടുക്കാനുണ്ടെങ്കിൽ ഏഴരയ്ക്ക് തന്നെ എത്തുന്ന പ്രമുഖ നടന്മാർ ഈ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. മാനസിക പ്രയാസങ്ങൾ കൊണ്ടാവാം മീരയ്ക്ക് കൃത്യ സമയത്ത് ഷൂട്ടിങ്ങിന് എത്താൻ സാധിച്ചിരുന്നില്ല. മാത്രമല്ല വലിയ നടന്മാരെ ധിക്കരിക്കുക തുടങ്ങിയ ചില പ്രശ്‌നങ്ങളും മീര ജാസ്മിനുണ്ടായി.

മോഹൻലാലിന് പോലും ഇവരിൽ നിന്നും തിക്താനുഭവം ഉണ്ടായതായിട്ടാണ് പറയപ്പെടുന്നത്. അതൊന്നും ആരും പുറത്ത് പറഞ്ഞില്ലെങ്കിലും പലരും ഇതിന്റെ പേരിൽ മീരയെ പല പടങ്ങളിൽ നിന്നും ഒഴിവാക്കി. പിന്നീട് വിവാഹം കഴിച്ച് പോയ അവർ തിരികെ വന്നെങ്കിലും മറ്റ് താരങ്ങളെ പോലെ തിളങ്ങാൻ സാധിക്കാതെ പോയി. ഇപ്പോൾ മീരയ്ക്ക് സിനിമയുണ്ടോന്ന് ചോദിച്ചാൽ ഇല്ല. മഞ്ജു വാര്യർ തിളങ്ങി നിൽക്കുന്നു. രണ്ട് പേരും കഴിവുള്ള നടിമാർ തന്നെയാണ്.

മഞ്ജു വാര്യരാണോ മീര ജാസ്മിനാണോ മികച്ച നടിയെന്ന് ചോദിച്ചാൽ അവർ ഇരുവരും തന്റെ രണ്ട് കണ്ണുകൾ പോലെയാണ്. അതിലേതാണ് വലുതെന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം. അതുപോലെയാണ് ആ രണ്ട് നടിമാരുടെയും അഭിനയമെന്നാണ് ഒരിക്കൽ ലോഹിതദാസ് പറഞ്ഞതെന്നും പല്ലിശ്ശേരി വീഡിയോയിൽ പറയുന്നു.

ലോഹിതദാസാണ് ഇരുവരെയും സിനിമയിലെത്തിക്കുന്നത്. ഇവർ രണ്ട് പേർക്കും തുടക്കം മുതലേ ഒരു സ്വഭാവമുണ്ട്. അതിലൊരു മാറ്റം വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ രണ്ടാളും മാറിയിട്ടില്ല. ഇനിയെങ്കിലും അതിലൊരു മാറ്റമുണ്ടാവുമോ എന്നതിനെ പറ്റിയാണ് താനിവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്. എമ്പുരാൻ സിനിമ കണ്ടതിന് ശേഷം വീഡിയോ ചെയ്തപ്പോൾ മഞ്ജു വാര്യരുടെ പ്രിയദർശിനി എന്ന കഥാപാത്രത്തിന് അമിതപ്രധാന്യം കൊടുത്ത് സംസാരിച്ചിരുന്നു.

ഇത് കണ്ട ശേഷം ചില ആളുകൾ എന്നോട് നിങ്ങൾ മീര ജാസ്മിനെ പലപ്പോഴും മറന്ന് പോകുന്നുവെന്ന് പറഞ്ഞത്. മഞ്ജുവിന് കൊടുക്കുന്ന പ്രധാന്യത്തിന്റെ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും മീര ജാസ്മിനും കൊടുക്കേണ്ടത് അല്ലേ എന്നാണ് പലരും ചോദിക്കുന്നത്. മീരയോട് എനിക്ക് എതിർപ്പോ വൈരാഗ്യമോ ഇല്ല. ലൈവ് ആയി നിൽക്കുന്നവർക്കാണ് നമ്മൾ സ്ഥാനം കൊടുക്കാറുള്ളത്. കുറേ വർഷം സിനിമയിൽ നിന്നും മാറി നിന്ന മഞ്ജു വാര്യരെ കുറിച്ച് ആരെങ്കിലും എഴുതിയിട്ടുണ്ടോ? അവരുടെ ജീവിതവും ജീവിതപ്രശ്‌നവുമായി തിരിച്ച് വന്ന് ഹൗ ഓൾഡ് ആർ യു എന്ന സിനിമ ചെയ്തതോടെയാണ് മഞ്ജുവിനെ കുറിച്ച് എഴുതുകയും വീഡിയോകൾ വരികയുമൊക്കെ ചെയ്തത്.

അവർക്ക് നഷ്ടപ്പെട്ട പതിനാല് വർഷത്തോളമുണ്ട്. ആ വർഷങ്ങളിൽ അവർക്ക് എന്ത് സംഭവിച്ചെന്ന് ആരും ചോദിച്ചിട്ടില്ല. അതുപോലെയാണ് മീര ജാസ്മിനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിൽ തിരിച്ച് വരവ് നടത്തിയത്. പക്ഷേ അവരിപ്പോൾ ഒന്നോ രണ്ടോ സിനിമകളൊക്കെ ചെയ്ത് മിന്നിമാഞ്ഞ് പോവുകയാണ്. അവരെ കുറിച്ച് പറയാൻ മാത്രം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല.

മഞ്ജു വാര്യരും മീര ജാസ്മിനും ആർട്ടിസ്റ്റ് എന്ന നിലയിൽ മികച്ചവരാണ്. മീരയുടെ സൂത്രധാരൻ മുതലും മഞ്ജുവിനെ സല്ലാപത്തിലൂടെയുമാണ് ഞാൻ പരിചയപ്പെടുന്നത്. ലോഹിതദാസിനെ അങ്കിളെ എന്ന് വിളിച്ച് നടക്കുന്ന കുട്ടികളെ പോലെയായിരുന്നു ഇരുവരും. എന്റെ നായികമാരല്ലേ, അവർ മോശമാകുമോ, ഒത്തിരി നടിമാരെ കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഇവർ രണ്ടാളും മിടുമിടുക്കികൾ ആണെന്നായിരുന്നു ലോഹി ഇവരെ പറ്റി സംസാരിച്ചത്.

ഇവർ രണ്ട് പേർക്കും ഒരു സ്വഭാവമുണ്ട്, അതെന്നെ ഞെട്ടിച്ചെന്നും ലോഹി പറഞ്ഞിരുന്നു. ശരിക്കും അപകടത്തിലേക്ക് നയിക്കുന്ന സ്വഭാവമായിട്ടും എത്ര പറഞ്ഞിട്ടും അവർ അതിൽ നിന്നും മാറുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല. സല്ലാപത്തിലേക്ക് വരുമ്പോൾ മഞ്ജു വിദ്യാർഥിനിയാണ്. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ മഞ്ജുവിനെ അവിടെ കാണാൻ പറ്റില്ല, ആ കഥാപാത്രമായി മാറിയിട്ടുണ്ടാവും.

കഥാപാത്രത്തിലേക്ക് ലയിച്ച് ചേരുമ്പോൾ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് പോലും അവർക്ക് ഓർമ്മയില്ല. ഷൊർണൂരിൽവെച്ച് സല്ലാപത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഒരു സംഭവമുണ്ടായി. മഞ്ജു വാര്യരുടെ കഥാപാത്രം ആത്മഹത്യ ചെയ്യാനായി ട്രെയിനിന് മുന്നിലേക്ക് ഓടുകയാണ്. പക്ഷേ ആ സമയത്ത് കഥാപാത്രമാണെന്ന് ഓർമ്മിക്കാതെ മഞ്ജു ട്രെയിനിന് മുന്നിലേക്ക് ഓടി. അന്ന് നടൻ മനോജ് കെ ജയൻ അടിച്ച് തെറിപ്പിച്ചത് കൊണ്ടാണ് മഞ്ജു ട്രെയിനിന് അടിയിൽ പെടാതെ രക്ഷപ്പെട്ടതെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു.

അതേസമയം, ഇപ്പോൾ അഭിനയത്തിൽ മറ്റൊരു തലത്തിൽ എത്തി നിൽക്കുകയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ ആർജിച്ച ഊർജം കുതിപ്പിന് ഇന്ധനമായതോടെ വമ്പൻ ചിത്രങ്ങളുടെ ഭാഗമാവാൻ അവർക്ക് സാധിച്ചിരുന്നു. തമിഴിൽ ഉൾപ്പെടെ വലിയ ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്‌തു. സൂപ്പർതാരങ്ങളായ അജിത് കുമാർ, രജനീകാന്ത്, ധനുഷ്, വിജയ് സേതുപതി എന്നിങ്ങനെയുള്ള താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മഞ്ജു ഒട്ടും മടി കാണിക്കാറില്ല.

വ്യക്തി ജീവിതെ എപ്പോഴും വാർത്തകളിൽ നിറയാറുള്ള നടി കൂടിയാണ് മഞ്ജു വാര്യർ. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

മീര ജാസ്മിനാകട്ടെ, സോഷ്യൽ മീഡിയയിലും സജീവമല്ലാത്തതിനാൽ അതുവഴിയും നടിയുടെ വിശേഷങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാൽ അടുത്ത കാലത്തായി നടി സോഷ്യൽ മീഡിയയിലൊക്കെ വളരെയധികം സജീവമാണ്. തന്റെ യാത്രാ വിശേഷങ്ങളെല്ലാം തന്നെ നടി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. പഴയതിലും അധികം സുന്ദരിയായി, കൂടുതൽ ചെറുപ്പമായിട്ടാണ് മീരയെ ചിത്രങ്ങളിൽ കാണുന്നത്. എന്താണ് ഇതിന്റെ രഹസ്യം എന്നാണ് പലരും ചോദിക്കാറുമുണ്ട്.

ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പോസിറ്റീവായി ഇരിക്കുക എന്നാണ്. അത് മാത്രമല്ല, ഞാൻ എപ്പോഴും നല്ല മനുഷ്യരുടെയും, പോസിറ്റീവായ ആളുകളുടെയും ഇടയിലാണ് ജീവിക്കുന്നത്. അത് എന്നെ കൂടുതൽ ഉന്മേഷവതിയാക്കുന്നു എന്നാണ് മീര പറയുന്നത്. സിനിമയിൽ സജീവമല്ലാതായപ്പോൾ തന്റെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകി ദുബായിലായിരുന്നു മീരയുടെ താമസം. വർക്കൗട്ടും ഡയറ്റിംഗും നടിക്കുണ്ട്.
ജിമ്മിൽ നിന്നുള്ള ഫോട്ടോകൾ താരം ഇടയ്ക്ക് പങ്കുവെച്ചിട്ടുമുണ്ട്.

ഓടി നടന്ന് സിനിമകൾ ചെയ്തിരുന്ന കാലത്ത് ആരോഗ്യം ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ലെന്ന് മീര ഒരിക്കൽ തുറന്ന് പറയുകയുണ്ടായി. എന്നാൽ ഇന്ന് മീര തന്റെ ആരോഗ്യത്തിലും ലൈഫ് സ്റ്റെെലിലുമെല്ലാം വലിയ ശ്രദ്ധ നൽകുന്നു. ഇന്ന് വളരെ സ്റ്റെെലിഷായ മീരയെയാണ് സോഷ്യൽ മീഡിയയിൽ ഇന്ന് കാണാറ്.

അതേസമയം, രണ്ടാളും തങ്ങളുടെ സിനിമാ തിരക്കുകളിലുമാണ്. വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമ. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്ത സിനിമ. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ.

അതേസമയം, ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തിൽ അഭിനയിച്ച നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യർക്കുപോലും തുടക്കസമയത്തുള്ള സിനിമകളിൽ മറ്റ് പലരുമാണ് ശബ്ദം നൽകിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിൻ ഞെട്ടിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top