Malayalam
അച്ഛന്‍ സമ്മാനിച്ച മിനി കൂപ്പറില്‍ സൂപ്പറായി മീനാക്ഷി; വൈറലായി വീഡിയോ
അച്ഛന്‍ സമ്മാനിച്ച മിനി കൂപ്പറില്‍ സൂപ്പറായി മീനാക്ഷി; വൈറലായി വീഡിയോ
പ്രത്യേക പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി ആരാധകര്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ അധികം സജീവം അല്ലെങ്കിലും എന്തെങ്കിലും വിശേഷ ദിവസങ്ങളില്‍ പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളില്‍ കാണാറുള്ളത്.
കാവ്യയെ വിവാഹം ചെയ്യാന്‍ ദിലീപ് തീരുമാനിച്ചപ്പോഴും പൂര്‍ണ്ണ പിന്തുണയുമായി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. മകളുടെ സമ്മതപ്രകാരമാണ് താന്‍ രണ്ടാമതൊരു വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ അച്ഛന്‍ ദിലീപിനൊപ്പം പോകാമെന്നത് മീനാക്ഷിയുടെ തീരുമാനമായിരുന്നു.
മീനാക്ഷിയുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ പേജുവഴിയാണ് ആരാധകര്‍ അറിയാറുള്ളത്. തന്റെ ചിത്രങ്ങളും ചില ഡാന്‍സ് വീഡിയോകളും ഇടയ്ക്ക് സോഷ്യല്‍മീഡിയ പേജുവഴി മീനാക്ഷി പങ്കിടാറുണ്ട്. ഡാന്‍സ് എന്നപോലെ തന്നെ ഡ്രൈവിങിനോടും അതിയായ പ്രേമമാണ് മീനാക്ഷിക്ക്. മകളുടെ പ്രിയ വാഹനം മിനി കൂപ്പറാണ്. അമ്മ മഞ്ജുവിന് ഉള്ളതുപോലെ ഒരു മിനി കൂപ്പര്‍ മീനൂട്ടിക്കുമുണ്ട്. മകള്‍ പഠനത്തിന്റെ തിരക്കിലാകുമ്പോള്‍ മാത്രമാണ് ദിലീപ് മിനി കൂപ്പര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
ഇപ്പോഴിതാ മീനാക്ഷിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ് യുവനടി നമിത പ്രമോദ്. നമിതയുടെ ഏറ്റവും പുതിയ സംരംഭമായ പെപ്പ്രിക ഓണ്‍ലൈന്‍ മെന്‍സ് ക്ലോത്തിങ് സ്‌റ്റോറിന്റെ ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുക്കാനാണ് മീനാക്ഷി ദിലീപ് എത്തിയത്. സുഹൃത്ത് ഖദീജയ്‌ക്കൊപ്പമാണ് മീനാക്ഷി എത്തിയത്.
നമിതയുടെ ഏത് ഉയര്‍ച്ചയിലും താഴ്ചയിലും മീനാക്ഷി എപ്പോഴും ഒപ്പമുണ്ടാകാറുണ്ട്. അടുത്തിടെ നമിത സമ്മര്‍ ടൗണ്‍ എന്ന കഫേ ആരംഭിച്ചപ്പോഴും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മീനാക്ഷി എത്തിയിരുന്നു. കൂട്ടുകാരിയുടെ പുതിയ കാല്‍വെയ്പ്പിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ മീനാക്ഷി തന്നെയായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. ഇളം പച്ച നിറത്തിലുള്ള ലോങ് ഗൗണില്‍ സിപിംള്‍ മേക്കപ്പുമായി അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്.
അര്‍ജുന്‍ അശോകന്‍ മുതല്‍ സാനിയ വരെ പരിപാടയില്‍ അതിഥികളായി ഉണ്ടായിട്ടും ക്യാമറ മുഴുവന്‍ മീനാക്ഷി ദിലീപിന് പിന്നാലെയായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുമെന്നല്ലാതെ മൈക്കില്‍ സംസാരിക്കാനൊന്നും മീനാക്ഷി തയ്യാറല്ല. നമിതയുടെ പുത്തന്‍ കഫേയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ചടങ്ങില്‍ സംസാരിക്കാന്‍ മീനാക്ഷിക്ക് നേരെ മൈക്ക് നമിത നീട്ടിയെങ്കിലും താരപുത്രി ഒഴിഞ്ഞുമാറി.
ചടങ്ങില്‍ പങ്കെടുക്കാന്‍ അച്ഛന്‍ ദിലീപ് സമ്മാനമായി നല്‍കിയ മിനി കൂപ്പറിലാണ് മീനാക്ഷി എത്തിയത്. െ്രെഡവിങില്‍ കമ്പമുള്ള മീനാക്ഷി സ്വയം കാറോടിച്ച് പോവുകയായിരുന്നു. മീനാക്ഷി െ്രെഡവിങില്‍ പുലിയാണെന്ന കാര്യം ദിലീപിന്റെ സഹോദരന്‍ അനൂപ് മുമ്പ് പറഞ്ഞിട്ടുണ്ട്. മീനാക്ഷിക്ക് മിനികൂപ്പര്‍ കിട്ടിയതിന് പിന്നിലെ കഥയും അനൂപ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ‘അത്യാവശ്യം കാര്യങ്ങളൊക്കെ ഞാന്‍ ബൂസ്റ്റ് ചെയ്യാറുണ്ട്.’
‘അങ്ങനെയൊരു മിനി കൂപ്പര്‍ അവള്‍ക്ക് കിട്ടിയിട്ടുണ്ട്. അവള്‍ എന്നോട് അതേക്കുറിച്ച് പറഞ്ഞത് ഞാന്‍ ചേട്ടനോട് പറയുകയായിരുന്നു. അവളില്ലാത്ത സമയത്ത് ചേട്ടനാണ് അത് കൊണ്ടുനടക്കുന്നത്. അവളെപ്പോള്‍ എയര്‍പോര്‍ട്ടില്‍ വന്നാലും അതുമായി എയര്‍പോര്‍ട്ടില്‍ ചെല്ലണം. പിന്നെ അവള്‍ കൊണ്ടുനടക്കും. െ്രെഡവിങില്‍ നല്ല സ്പീഡാണ്. നന്നായി ഓടിക്കും. അതിന് ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാര്യങ്ങളൊക്കെ എന്നോട് ഷെയര്‍ ചെയ്യാറുണ്ട്. എന്നോട് പറയാവുന്നതൊക്കെ പറയാറുണ്ട്’, എന്നാണ് അനൂപ് ഒരിക്കല്‍ പറഞ്ഞത്.
കറുപ്പും ചുവപ്പും കലര്‍ന്നതാണ് മീനാക്ഷിയുടെ മിനികൂപ്പര്‍. അമ്മ മഞ്ജുവിനും ഉണ്ട് മിനി കൂപ്പര്‍. മഞ്ജുവും യാത്രകളും ഡ്രൈവിംഗും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. കറുപ്പും മഞ്ഞയും കലര്‍ന്ന മിനി കൂപ്പറാണ് മഞ്ജുവിന്റേത്. മിനി കൂപ്പര്‍ ഇലക്ട്രിക്കാണ് ഒരു വര്‍ഷം മുമ്പ് മഞ്ജു സ്വന്തമാക്കിയത്.
അറുപതുലക്ഷത്തോളം വില വരുന്ന വണ്ടി മഞ്ജു ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു. അടുത്തിടെ ദീര്‍ഘദൂര യാത്രകള്‍ക്കായി ഒരു സൂപ്പര്‍ ബൈക്കും സ്വന്തമാക്കിയിരുന്നു. ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ് എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബൈക്കാണ് ഇത്.
