featured
പതിവ് തെറ്റിച്ചില്ല! ഞെട്ടിച്ചത് മീനാക്ഷി ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടോ
പതിവ് തെറ്റിച്ചില്ല! ഞെട്ടിച്ചത് മീനാക്ഷി ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടോ
മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകനായി മാറിയ ദിലീപിന്റെ ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെ അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. ഇപ്പോഴിതാ ദിലീപിന് ജന്മദിനാശംസകളുമായി മകൾ മീനാക്ഷി ദിലീപ്.
അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചായിരുന്നു മകളുടെ ആശംസ. കുഞ്ഞുമീനാക്ഷിയേയും ചേര്‍ത്തുപിടിച്ച് പോസ് ചെയ്യുന്ന ദിലീപിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ അച്ഛായെന്ന ക്യാപ്ഷനോടെയായി മീനാക്ഷി ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി ദിലീപിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. അച്ഛന്റെ മോള് തന്നെയെന്ന് കമന്റും പോസ്റ്റിന് താഴെയുണ്ട്.
കുഞ്ഞായിരുന്ന സമയത്തെ ചിത്രങ്ങള്‍ നേരത്തെയും മീനാക്ഷി പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പിറന്നാളിനും കുട്ടിക്കാല ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. ഐ ലവ് യൂ അച്ഛായെന്ന ക്യാപ്ഷനോടെ പങ്കിട്ട ചിത്രം അന്ന് വൈറലായിരുന്നു. അടുത്തിടെയായിരുന്നു മീനൂട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. വിശേഷ ദിവസങ്ങളിലെല്ലാം പോസ്റ്റുമായി താരപുത്രി എത്താറുണ്ട്.
അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയതാണ് മീനാക്ഷി ദിലീപ്. പാട്ടും ഡാന്‍സുമൊക്കെയായി മീനാക്ഷിയുടെ വീഡിയോകള്‍ വൈറലായപ്പോള്‍ സിനിമാപ്രവേശനം എന്നാണെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
മകള്‍ക്ക് ഡോക്ടറാവാനാണ് ആഗ്രഹമെന്നും അവള് സിനിമയിലേക്കില്ലെന്നും ദിലീപ് വ്യക്തമാക്കിയതോടെയാണ് ആ ചര്‍ച്ചകള്‍ അവസാനിച്ചത്. അച്ഛനൊപ്പം പോവാനാണ് ഇഷ്ടമെന്ന് പറഞ്ഞ മീനാക്ഷി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛന് ശക്തമായ പിന്തുണയേകിയിരുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ അരങ്ങേറിയപ്പോള്‍ പതറാതെ കുടുംബത്തിനൊപ്പം നില്‍ക്കുകയായിരുന്നു താരപുത്രി.
1967 ഒക്ടോബര്‍ 27 നാണ് ആലുവ സ്വദേശി പത്മനാഭന് പിള്ളയുടേയും സരോജത്തിൻ്റേയും മൂത്ത മകനായി ഗോപാലകൃഷ്ണന്റെ ജനനം. സിനിമയിലെത്തിയതോടെ പേര് ദിലീപ് എന്നാക്കുകയായിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം സൈന്യം, മാനത്തെക്കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെ ചെറിയ വേഷങ്ങൾ ചെയ്തു. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് ആദ്യമായി നായകനായത്.
കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളന്റെ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയേറ്ററുകൾ കീഴടക്കി. വിവാദങ്ങൾക്കിടയിൽ ദിലീപ് അഭിനയിച്ച രാമലീല എന്ന ചിത്രത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടു.വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ലഭിച്ചു.മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം ഇന്നും മലയാളത്തില്‍ ഏറ്റവും ചര്‍ച്ചയാവാറുള്ള കാര്യമാണ്. ആദ്യമായി ഒന്നിച്ചഭിനയിച്ചത് മുതല്‍ പ്രണയത്തിലായ ഇരുവരും അധികം വൈകാതെ വിവാഹം കഴിച്ചു. ഈ ബന്ധം നടത്തുന്നതിന് മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഈ ബന്ധത്തിൽ മീനാക്ഷി എന്ന പേരിൽ മകളുണ്ട്. വിവാഹം കഴിഞ്ഞ് പതിനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ താരങ്ങള്‍ വേര്‍പിരിഞ്ഞതും വലിയ വാര്‍ത്തയായി. 2014-ൽ നടി മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തിതുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മഹാലക്ഷ്മി എന്ന മകളുണ്ട്.
രാമലീലയ്ക്കു ശേഷം അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ് ദിലീപ് ഇപ്പോൾ. റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥൻ ആണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
