Connect with us

നാദിർഷയുടെ മകളുടെ പിറന്നാളിന് കുസൃതിയുമായി മീനാക്ഷി ദിലീപ്; വീഡിയോ എടുത്ത് നമിതയും!

featured

നാദിർഷയുടെ മകളുടെ പിറന്നാളിന് കുസൃതിയുമായി മീനാക്ഷി ദിലീപ്; വീഡിയോ എടുത്ത് നമിതയും!

നാദിർഷയുടെ മകളുടെ പിറന്നാളിന് കുസൃതിയുമായി മീനാക്ഷി ദിലീപ്; വീഡിയോ എടുത്ത് നമിതയും!

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളറം സജീവമാണ് മീനാക്ഷി. ഇടയ്ക്ക് കാവ്യയുടെ വസ്ത്ര ബ്രാൻഡജായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ഇവരുടെ പുതിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു നാദിര്‍ഷയുടെ മകളായ ഖദീജയുടെ പിറന്നാൾ. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമത്തിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മീനാക്ഷിയും നമിതയും മാത്രമല്ല സാനിയ ഇയ്യപ്പനും അപര്‍ണ തോമസുമെല്ലാം ചടങ്ങില്‍ പങ്കെടുത്ത വീഡിയോ കാണാം.

അതേസമയം തന്നെ മനോഹരമായൊരു പാട്ടുമായി സ്റ്റേജിലേക്കെത്തിയ ഖദീജ പാടുന്നതിനിടയില്‍ മീനാക്ഷിയെ നോക്കിയപ്പോള്‍ ചിരിയായിരുന്നു. എന്നാൽ ഇതോടെ ഖദീജ പാട്ട് നിര്‍ത്തുകയായിരുന്നു. തുടർന്ന് അരികിലുണ്ടായിരുന്ന നമിതയാവട്ടെ, എല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

ആഘോഷത്തിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. പീച്ച് നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായി മീനാക്ഷി എത്തിയത്. എന്നാൽ അധികം മേക്കപ്പൊന്നുമില്ലാതെ സിംപിള്‍ ലുക്കിലും ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു മീനാക്ഷി.

മാത്രമല്ല നമിതയ്ക്ക് ഒപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ഒരു ബോളിവുഡ് നടിയെ പോലെ തോന്നുന്നുവെന്നാണ് മീനാക്ഷിയെ കുറിച്ച് ആരാധകർ കമന്റ് ചെയതിരിക്കുന്നത്. വളരെ സുന്ദരി ആയിട്ടുണ്ട് മീനാക്ഷി, ഒരു ഹീറോയിൻ ലുക്ക് വന്നിട്ടുണ്ട് എന്നെല്ലാം ആരാധകർ കുറിക്കുന്നുണ്ട്.

എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അടുത്തിടെ മീനാക്ഷിയും അഭിനയത്തിലേക്ക് ചുവടുവെക്കുന്നതായി ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ മീനാക്ഷിയോ ദിലീപോ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. മീനാക്ഷിയുടെ ആത്മാർത്ഥ സുഹൃത്താണ് നടി നമിത പ്രമോദ്.

മുമ്പ് ഇടയ്ക്കിടെ നമിതയോ മീനാക്ഷിയോ തങ്ങളുടെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് ചിത്രങ്ങളൊന്നും കാണാതായതോടെ ഇവർ തമ്മിൽ അടിച്ച് പിരിഞ്ഞോ എന്നുള്ള സംശയവും പലരും ഉന്നയിച്ചിരുന്നു. തങ്ങൾ തമ്മിൽ ഇപ്പോളും പഴയതിനേക്കാൾ മികവുറ്റ രീതിയിൽ തന്നെ സൗഹൃദം ഉണ്ടെന്ന് തെളിയിക്കുന്നതാണ് മീനാക്ഷി പങ്കുവെച്ച പുതിയ ചിത്രങ്ങൾ.

തന്നെക്കാൾ ഇളയതാണ് മീനാക്ഷി എങ്കിലും തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നാണ് നമിത പലപ്പോഴും പറഞ്ഞിട്ടുള്ളത്. മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ മകളായത് കൊണ്ടല്ല മീനാക്ഷിയുമായി സൗഹൃദത്തിലായതെന്ന് നമിത വ്യക്തമാക്കിയിരുന്നു. മീനാക്ഷിയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ജാഡ ആണെന്ന് തോന്നി. പിന്നീട് ഒരു ഫ്‌ലൈറ്റ് യാത്രയിലാണ് തമ്മിൽ സൗഹൃദത്തിലാവുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.

നേരത്തെ, നാദിർഷായുടെ മകളുടെ വിവാഹത്തിൽ നമിതയ്ക്ക് ഒപ്പമെത്തിയ മീനാക്ഷിയും, അവരുടെ വിവാഹത്തിൽ ഇവർ ഇരുവരും അവതരിപ്പിച്ച നൃത്തവും ഒക്കെ ഏറെക്കാലം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിനിന്നിരുന്നു. നമിതയുടെ ബിസിനെസ്സ് സംരംഭത്തിന്റെ ഉദ്‌ഘാടനത്തിനു വന്നതും ഏറ്റവും തിരക്കുള്ള സമയം ആയിട്ടും മീനാക്ഷിയോടുള്ള നമിതയുടെ കെയറിങ്ങും ഒക്കെ ആ സമയത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു.

Continue Reading
You may also like...

More in featured

Trending

Recent

To Top