Social Media
അച്ഛന്റെ പിറന്നാളിന് വമ്പൻ സർപ്രൈസുമായി മീനാക്ഷി?, മകൾ ഡോക്ടറായ ശേഷമുള്ള ആദ്യ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചെന്ന് വാർത്തകൾ!
അച്ഛന്റെ പിറന്നാളിന് വമ്പൻ സർപ്രൈസുമായി മീനാക്ഷി?, മകൾ ഡോക്ടറായ ശേഷമുള്ള ആദ്യ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചെന്ന് വാർത്തകൾ!
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.
ഇപ്പോഴിതാ മീനാക്ഷിയെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുഴുവൻ. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ അമ്പത്തിയേഴാം പിറന്നാൾ. മീനാക്ഷി ഡോക്ടറായതിന് ശേഷമുള്ള ആദ്യ പിറന്നാളായിരുന്നു ദിലീപിന്റേത്. അതിനാൽ തന്നെ ദിലീപിന്റെ പിറന്നാൾ മീനാക്ഷി വളരെ ഗംഭീരമായി ആഘോഷിച്ചിട്ടുണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്.
ചെന്നൈയിൽ ദിലീപിന്റെയും മീനാക്ഷിയുടെയും അടുത്ത സുഹൃത്തുക്കളെല്ലാം ഒത്തു കൂടി ദിലീപിന്റെ പിറന്നാൾ ആഘോഷിച്ചുവെന്നും അന്ന് മീനാക്ഷി വളരെ വിലകൂടിയ വലിയ സമ്മാനമാണ് മീനാക്ഷി അച്ഛനായി നൽകിയതെന്നുമാണ് ചില യൂട്യൂബ് ചാനലുകളിൽ പറയുന്നത്. മീനാക്ഷിയുടെ ആദ്യത്തെ ശമ്പളം മുഴുവൻ എടുത്താണ് തന്റെ എല്ലാമെല്ലാമായ അച്ഛന് പിറന്നാൾ സമ്മാനം നൽകിയതെന്നും മീനാക്ഷിയാണ് പാർട്ടി തയ്യാറാക്കിയതെന്നുമാണ് പറയപ്പെടുന്നത്.
മീനാക്ഷിയുടെ ഒരുക്കിയ സർപ്രൈസ് കണ്ടും മീനാക്ഷിയുടെ സ്നേഹം കണ്ടും ദിലീപിന്റെ കണ്ണു നിറഞ്ഞുവെന്നുമെല്ലാമാണ് പ്രചരിക്കുന്നത്. എന്നാൽ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളൊന്നും കാവ്യയോ ദിലീപോ മീനാക്ഷിയോ പങ്കുവെച്ചിട്ടില്ല. ഈ വേളയിൽ ശരിക്കും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടാകുമെന്നാണ് പ്രേക്ഷകരും പറയുന്നത്.
അച്ഛനെയാണ് മീനാക്ഷിയ്ക്ക് ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ അച്ഛന് വില കൂടിയ സമ്മാനം തന്നെയാകും മീനാക്ഷി നൽകിയതെന്നും ഇവർ പറയപ്പെടുന്നു. എന്നാൽ പതിവ് പോലെ തന്നെ മീനാക്ഷിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവുമായും രംഗത്തെത്തുന്നത്. തന്റെ അമ്മയായ മഞ്ജു വാര്യർക്കും തന്റെ വളർച്ചയിലും ഉയർച്ചയിലും പങ്കുണ്ടെന്നും അതൊന്നും മറന്ന് പോകരുതെന്നുമാണ് ചിലർ മീനാക്ഷിയെ ഓർമിപ്പിക്കുന്നത്.
എന്നാൽ ശരിക്കും മീനാക്ഷി മഞ്ജുവിനും ഇത്തരത്തിലൊരു സമ്മാനം നൽകിയിട്ടുണ്ടാകുമെന്നും അമ്മയുടെയും മകളുടെയും സ്നേഹം സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്താത്തതാണെന്നും ചിലർ വാദിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കുമറിയില്ല. സിനിമാ രംഗവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലർ ഇത്തരത്തിൽ അമ്മയും മകളും തമ്മിൽ കാണാറുണ്ടെന്നും സ്നേഹം പങ്കുവെയക്കാറുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു മീനാക്ഷിയുടെ ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു.സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക.
ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്. ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.
ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്.