News
മീനാക്ഷിയെ പിന്തുടര്‍ന്ന ആ ചെറുപ്പക്കാരനെ കണ്ട് പിടിച്ച് സോഷ്യല്‍ മീഡിയ; ആരാണെന്ന് അറിയോമോ
മീനാക്ഷിയെ പിന്തുടര്‍ന്ന ആ ചെറുപ്പക്കാരനെ കണ്ട് പിടിച്ച് സോഷ്യല്‍ മീഡിയ; ആരാണെന്ന് അറിയോമോ
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
നിലവില്‍ മെഡിസിന് പഠിച്ച് കൊണ്ടിരിക്കുകയാണെങ്കിലും അടുത്തിടെ മീനാക്ഷിയും അഭിനയത്തിലേക്ക് ചുവടുവെക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോളിതാ തന്റെ അടുത്ത സുഹൃത്തായ നടി നമിത പ്രമോജിനൊപ്പം പുതുവത്സരത്തിന്റെ തലേദിവസം മീനാക്ഷി അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തൂവെള്ള സല്‍വാറില്‍ അതി സുന്ദരി ആയെത്തിയ മീനാക്ഷിയുടെ ചിത്രങ്ങള്‍ അതിവേഗമാണ് ആരാധകര്‍ ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയായ നമിത പ്രമോദിന്റെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനം നടന്നത്. അവിടെയും തിളങ്ങി നിന്നത് മീനാക്ഷി തന്നെയായിരുന്നു. മീനാക്ഷി ദിലീപ്, നാദിര്‍ഷായുടെ രണ്ടു പെണ്മക്കള്‍, രജീഷ, അപര്‍ണ്ണ ബാല മുരളി, അനുശ്രീ, മിയ തുടങ്ങി സിനിമ രംഗത്തെ പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
മീനാക്ഷിയും നാദിര്‍ഷായുടെ മക്കളും ഒരുമിച്ചാണ് ദീപം തെളിയിച്ചത്. അതേസമയം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മീനാക്ഷിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഓറഞ്ച് നിറത്തിലുള്ള ലൂസ് ഷോട്ട് ?ഗൗണ്‍ അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് മീനാക്ഷി പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിയില്‍ ഉടനീളം മീനാക്ഷിയുടെ അടുത്ത് തന്നെ നിന്ന ചെറുപ്പകാരന്റെ വീഡിയോയും വൈറലായിരുന്നു.
വീഡിയോ വൈറലായപ്പോള്‍ ആരാണ് ആ പയ്യന്‍ എന്നത് സോഷ്യല്‍ മീഡിയയും തിരക്കി. ആരാണ് ആ കണ്ണാടിക്കാരന്‍ എന്നായിരുന്നു കൂടുതല്‍ ആളുകള്‍ക്കും അറിയേണ്ടി ഇരുന്നത്. നമിത പങ്കിട്ട വീഡിയോയിലൂടെയാണ് ആരാണ് ആ കണ്ണാടി വെച്ച ചെറുപ്പക്കാരനെന്ന് ആളുകള്‍ ആവര്‍ത്തിച്ച് ചോദിച്ചത്. കണ്ണാടി വെച്ച ഓറഞ്ച് കളര്‍ ഷര്‍ട്ട് ഇട്ട ആളാരാണ്.
അയാളുടെ ഡീറ്റെയില്‍സ് പറയാമോയെന്ന് തുനിരവധി സംശയങ്ങള്‍ ആയിരുന്നു ചിലര്‍ പങ്കിട്ടിരുന്നു. ആരാധകര്‍ തന്നെ ആ ചോദ്യത്തിന് ഉള്ള ഉത്തരം ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകനാണ് ആ ചെറുപ്പക്കാരന്‍. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ ഭാര്യയുടെ കസിനെന്ന് തുടങ്ങി നിരവധി കമന്റുകളും ഇപ്പോള്‍ വീഡിയോയില്‍ നിറയുന്നുണ്ട്. മീനാക്ഷിയെ കുറിച്ച് നിരവധി കമന്റുകളാണ് ഓരോ തവണയുള്ള ചിത്രങ്ങളും വീഡിയോസും പുറത്തുറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ഉള്ളത്.
ഒരിക്കല്‍ മറ്റൊരു ചെറുപ്പക്കാരന്റെ കൂടെയുള്ള ചിത്രം പങ്കിട്ടപ്പോള്‍ മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ചു എന്ന തരത്തില്‍ ആയിരുന്നു വാര്‍ത്തകള്‍ വന്നത്. അടുത്തിടെ ദിലീപും മീനാക്ഷിയുടെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ കുറിച്ച് പറയുകയുണ്ടായി. ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ദിലീപ് മറുപടി നല്‍കിയത്.
മീനാക്ഷിയുടെ വിവാഹമായി എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അവിടെയും ഇവിടെയുമൊക്കെ കണ്ടുവെന്ന് അവതാരിക പറഞ്ഞപ്പോള്‍ ഞാനും അതുവഴിയാണ് അറിഞ്ഞത്. ഞാന്‍ മാത്രമല്ല മോളും അങ്ങനെയാണ് അറിയുന്നത്. ഞങ്ങള്‍ രണ്ടുപേരും ഇത് വരെയും അതിനെകുറിച്ച് അറിഞ്ഞിട്ടില്ല എന്നാണ് ദിലീപ് പറഞ്ഞത്.
അതേസമയം, നടി നമിത പ്രമോദും മീനാക്ഷി ദിലീപും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുന്‍പ് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഒരു വിദേശ യാത്രയ്ക്കിടയിലാണ് മീനൂട്ടിയുമായി താന്‍ സൗഹൃദത്തിലാവുന്നതെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നമിത വെളിപ്പെടുത്തിയത്. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. അതേ സമയം മീനാക്ഷി സിനിമയില്‍ അഭിനയിക്കുന്നതായി വരുന്ന വാര്‍ത്തകളിലെ സത്യമെന്താണെന്ന് നമിതയോട് ചോദ്യം വന്നിരിക്കുകയാണ്. ഈശോ എന്ന സിനിമയുടെ പ്രൊമോഷന്‍ ഡ്യൂട്ടിയ്ക്ക് എത്തിയതായിരുന്നു നടി.
മീനൂട്ടി എന്റെ നല്ല സുഹൃത്താണെന്ന് പറഞ്ഞാണ് നമിത സംസാരിച്ച് തുടങ്ങിയത്. ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേക്കോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരാറുണ്ട്. അതൊക്കെ കണ്ടിട്ട് അവള്‍ പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാര്‍ത്ത കണ്ടപ്പോള്‍ ഞാനും അവള്‍ക്ക് അയച്ച് കൊടുത്തു. അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്‌മൈലിയാണ് അവളെനിക്ക് അയച്ചതെന്ന് നമിത പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവള്‍ നോക്കാറില്ല. കാരണം പലതിലും ടോക്‌സിക്കായ കാര്യങ്ങളാണ്. അവള്‍ വളരെ ഫ്രണ്ട്‌ലിയാണ്. പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്റായിട്ടുള്ള കൊച്ചാണ് മീനാക്ഷിയെന്നും നമിത പറഞ്ഞിരുന്നു.
