Connect with us

ആ നടനെ ഒരുപാട് ഇഷ്ടമായിരുന്നു, അദ്ദേഹത്തിന് കല്യാണമാണെന്ന് അറിഞ്ഞപ്പോൾ വിഷമം ആയി എന്റെ ഹൃദയം ആകെ തകർന്ന ദിവസമാണത്; വൈറലായി മീനയുടെ വാക്കുകൾ

Malayalam

ആ നടനെ ഒരുപാട് ഇഷ്ടമായിരുന്നു, അദ്ദേഹത്തിന് കല്യാണമാണെന്ന് അറിഞ്ഞപ്പോൾ വിഷമം ആയി എന്റെ ഹൃദയം ആകെ തകർന്ന ദിവസമാണത്; വൈറലായി മീനയുടെ വാക്കുകൾ

ആ നടനെ ഒരുപാട് ഇഷ്ടമായിരുന്നു, അദ്ദേഹത്തിന് കല്യാണമാണെന്ന് അറിഞ്ഞപ്പോൾ വിഷമം ആയി എന്റെ ഹൃദയം ആകെ തകർന്ന ദിവസമാണത്; വൈറലായി മീനയുടെ വാക്കുകൾ

മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി മീന. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടിയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. കോവിഡ് കാലഘട്ടത്തിന് ശേഷം രോഗബാധ മൂർച്ഛിച്ചതോടെയാണ് വിദ്യാസാഗർ മരണപ്പെട്ടത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മകൾ നൈനികയുടെയും അമ്മയുടെയും സുഹൃത്തുക്കളുടെയും സാമീപ്യമാണ് വിഷമഘട്ടത്തിൽ മീനയ്ക്ക് ആശ്വാസമായി നിന്നത്. ഇപ്പോൾ സിനിമയില് സജീവമായിക്കൊണ്ടിരിക്കുകയാണ് താരം.

മുമ്പ് ഉറങ്ങാൻ പോലും സമയം ലഭിക്കാതെ സിനിമകൾ ചെയ്ത കാലഘട്ടം ഉണ്ടായിരുന്നുവെന്ന് മീന തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ​ഗോസിപ്പ് കോളങ്ങളിൽ നടിയുടെ പേര് അധികം വന്നിട്ടില്ല. മീനയുടെ അമ്മ നടിയുടെ പ്രതിച്ഛായയിൽ അക്കാലത്ത് വലിയ ശ്രദ്ധ കൊടുത്തിരുന്നു. മീനയെ കരിയറിൽ ശ്രദ്ധയോ‌ടെ മുന്നോട്ട് കൊണ്ട് പോയത് അമ്മയാണ്.

ഇപ്പോഴിതാ തന്റെ കരിയറിലെ തിരക്കേറിയ സമയത്ത് ബോളിവുഡ് നടൻ ​ഹൃതിക് റോഷനെ നേരിട്ട് കണ്ട സംഭവത്തെ കുറിച്ച് മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ ഹൃതികിന്റെ കടുത്ത ആരാധികയാണെന്നാണ് മീന പറയുന്നത്. എന്നാൽ നേരിട്ട് കണ്ടപ്പോൾ തനിക്ക് വിഷമം തോന്നിയെന്നും മീന ഒരു ചിരിയോടെ പറയുന്നു.

എന്റെ ഹൃദയം ആകെ തകർന്ന ദിവസമാണത്. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന് കല്യാണമാണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര വിഷമം ആയി. എനിക്ക് അദ്ദേഹത്തിന്റെ ഡാൻസ് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ നേരിട്ട് കാണാൻ ഞാൻ വളരെ ത്രില്ലിലായിരുന്നു. പിന്നീട് വില്ലൻ സിനിമയുടെ ഷൂട്ടിന് ന്യൂസിലന്റിൽ വെച്ച് ഹൃതികിനെ കണ്ടിരുന്നെന്നും മീന തുറന്ന് പറഞ്ഞു.

അതേസമയം, നടൻ മമ്മൂട്ടിയെക്കുറിച്ചും മീന സംസാരിച്ചു. അദ്ദേഹം നന്നായി ഫോ‌ട്ടോ എടുക്കും. ഏതോ ഒരു ആർട്ടിസ്റ്റിന്റെ ഫോട്ടോ എടുത്ത് അവർ അത് സോഷ്യൽ മീഡിയയിൽ ഇട്ടു. നിങ്ങളുടെ കൂടെ ഇത്രയും സിനിമ ചെയ്തിട്ടും എന്തുകാെണ്ടാണ് എന്റെ ഫോട്ടോ എടുക്കാത്തതെന്ന് ചോദിച്ച്ഞാൻ വഴക്കിട്ടു. അടുത്ത തവണ തീർച്ചയായും എടുക്കാമെന്ന് മമ്മൂക്ക പറഞ്ഞെന്നും മീന പറഞ്ഞു.

അതോടൊപ്പം തന്റെ അടുത്ത സുഹൃത്തായ രംഭയെക്കുറിച്ചും മീന സംസാരിച്ചു. രംഭ നല്ല കുക്കാണ്. മറ്റൊരാൾ കുക്ക് ചെയ്യുന്നത് രംഭയ്ക്ക് ഇഷ്ടമല്ല. കുടുംബത്തിനും മക്കൾക്കുമെല്ലാം അവൾ തന്നെ ഭക്ഷണം വെയ്ക്കും. ഞാൻ വരുന്ന വരെയും നീ അടുക്കളയിൽ കയറരുതെന്ന് ഭർത്താവ് ഇന്ദ്രൻ പറയും. പക്ഷെ അവൾ എപ്പോഴും കുട്ടികൾക്ക് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കും.

എനിക്കുള്ള ഇമേജ് ഫാമിലി ​ഗേൾ ആയാണ്. പക്ഷെ എനിക്ക് ഒട്ടും കുക്കിം​ഗ് അറിയില്ല. എന്നാൽ രംഭ നേരെ ഓപ്പോസിറ്റാണ്. ​ഗ്ലാമർ ​ഗേൾ ഇമേജ് ആണ്. എന്നാൽ അവൾ നല്ല പാചകക്കാരിയാണെന്നും മീന പറയുന്നു. നടിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടൻ ശിവാജി ഗണേശൻ നായകനായ ‘നെഞ്ചകൾ’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വർഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളിൽ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയിൽ നായികയായി തന്നെ അവസരങ്ങൾ ലഭിച്ചതോടെ മുൻനിരയിലേക്കാണ് നടി വളർന്നത്. രജനികമൽ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി.

More in Malayalam

Trending

Recent

To Top