News
വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ആ സൂപ്പര്‍ താരത്തോട് കടുത്ത പ്രണയം, പ്ലേ ബോയ് ആണെന്നറിഞ്ഞും പിന്മാറി!; മീനയുടെ പ്രണയം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍
വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ആ സൂപ്പര്‍ താരത്തോട് കടുത്ത പ്രണയം, പ്ലേ ബോയ് ആണെന്നറിഞ്ഞും പിന്മാറി!; മീനയുടെ പ്രണയം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന് ശിവാജി ഗണേശന് നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വര്‍ഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്.
മീനയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയിയല്‍ വൈറലാവുന്നത്. ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടിയുടെ വ്യക്തി ജീവിതത്തില്‍ വലിയൊരു ആഘാതമായി ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചിരുന്നു. ഭര്‍ത്താവിന്റെ വേര്പാടിന് പിന്നാലെ നടി അഭിനയിക്കാനെത്തിയതും വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടിയ്ക്ക് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹിതനായ താരത്തോട് തോന്നിയ ഇഷ്ടത്തെ പറ്റിയുമുള്ള കഥകളാണ് വൈറലാവുന്നത്.
തമിഴ് സിനിമയില്‍ 40 വര്‍ഷത്തിന് മുകളില്‍ പൂര്‍ത്തിയാക്കിയ മീന, അധികം വിവാദങ്ങളിലൊന്നും കുടുങ്ങിയിട്ടില്ല. സിനിമാ രംഗത്തുള്ള എല്ലാവരോടും വളരെ ബഹുമാനത്തോടെ പെരുമാറുന്ന വ്യക്തിയാണെന്നും മീനയെ പറ്റി എല്ലാവരും പറയാറുണ്ട്. മാത്രമല്ല വിവാഹം കഴിക്കണമെന്ന മോഹവുമായി ചില താരങ്ങള്‍ നടിയുടെ ചുറ്റും കൂടിയെങ്കിലും അവരാരോടും ഇഷ്ടം പറയാതെ നടി മാറി നടക്കുകയാണ് ചെയ്തത്. ഒടുവില്‍ മാതാപിതാക്കള്‍ കണ്ടുപിടിച്ച ആളെ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ വിവാഹിതനായ ഒരു നടനുമായി മീന പ്രണയത്തിലാണെന്ന് 90 കളില്‍ വ്യാപകമായി ഒരു ഗോസിപ്പ് പ്രചരിച്ചിരുന്നു. നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയോടായിരുന്നു മീനയ്ക്ക് അത്തരമൊരു ഇഷ്ടം വന്നത്. ഡബിള്‍സ് എന്ന സിനിമയില്‍ നടന് പ്രഭുദേവയ്ക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്.
ഷൂട്ടിങ്ങ് ലൊക്കേഷനിലെ പ്രഭുദേവയുടെ പെരുമാറ്റത്തിലും സംസാരത്തിലും മയങ്ങിയ മീന, പ്രഭുദേവ വിവാഹിതനാണെന്നറിഞ്ഞ് കൊണ്ട് തന്നെ അദ്ദേഹത്തിനോട് അടുക്കാന്‍ ശ്രമിച്ചിരുന്നതായിട്ടാണ് കഥകള്‍ പ്രചരിച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതിന് മുമ്പ് അദ്ദേഹം ഒരു പ്ലേബോയ് ആണെന്ന് ചില സുഹൃത്തുക്കള്‍ വഴി മീന അറിഞ്ഞു. അങ്ങനെ സത്യം മനസ്സിലാക്കിയ നടി എല്ലാ നടന്മാരോടും എന്നത് പോലെ പ്രഭുദേവയോടുള്ള ഇഷ്ടവും മറക്കാന്‍ ശ്രമിച്ചു. ഇതിന് ശേഷമാണ് നടി വിവാഹിതയാവുന്നതും ഒരു മകള്‍ക്ക് ജന്മം കൊടുത്തതും.
ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്. രജനികമല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനിമീന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഹിറ്റായിരുന്നു.
2022 ജൂണ്‍ ഇരുപത്തിയെട്ടിനായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരഭര്‍ത്താവ് ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഈ വേദനയില്‍ നിന്നും മീനയും മകളും മുക്തരാവാന്‍ നാളുകള്‍ വേണ്ടി വന്നു. മകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് ഒരു പൊതുപരിപാടിയില്‍ പോലും എത്താതെ ആണ് കഴിഞ്ഞ കാലങ്ങള്‍ മീന തള്ളിനീക്കിയത്.
വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഭര്‍ത്താവ് തന്നെ പിരിഞ്ഞത്. ആ ദുഃഖം മറക്കാന്‍ ഒരുപാട് കാലം എടുത്തിരുന്നു. മീനയെ ഈ ദുഃഖത്തില്‍ നിന്നും തിരികെ കൊണ്ടുവന്നത് മീനയുടെ സുഹൃത്തുക്കളായിരുന്നു. അടുത്തിടെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വ്യവസായിയായ ഒരു കുടുംബ സുഹൃത്തിനെയാണ് താരം വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹമാണെന്നും യാതൊരു സത്യമില്ലെന്നും അറിയിച്ച് മീനയുടെ അടുത്തസുഹൃത്ത് രംഗത്തെത്തിയിരുന്നു. അതേസമയം, ഭര്‍ത്താവിന്റെ മരണത്തിന് ശേഷം അധികം വൈകാതെ മീന സിനിമയിലേക്ക് തന്നെ തിരികെ വന്നിരുന്നു. എന്നാല്‍ ചിലരത് വലിയ വിമര്‍ശനമാക്കി മാറ്റുകയാണ് ചെയ്തത്.
ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരാള്‍ ഇത്ര പെട്ടെന്ന് സന്തോഷത്തിലേക്ക് മടങ്ങി വന്നതിനെ ചിലര്‍ പരിഹസിച്ചു. എന്നാല്‍ മീനയുടെ ഈ തീരുമാനത്തിന് പിന്തുണ നല്‍കുകയാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ ചെയ്തത്. ജാനമ്മ ഡേവിഡ് എന്ന ചിത്രമാണ് മീനയുടേതായി മലയാളത്തില്‍ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് താരം എത്തുന്നത്.
