Malayalam Breaking News
മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിക്കാൻ സാധിച്ച നടി !!
മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിക്കാൻ സാധിച്ച നടി !!
By
മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിക്കാൻ സാധിച്ച നടി !!
നായിക നായകന്മാരായി മാത്രം അഭിനയിക്കുന്നതിനപ്പുറം ഒരു നായകന്റെ അമ്മയായും മകളായുമൊക്കെ അഭിനയിക്കാൻ പറ്റുന്നത് കൗതുകമാണ്. മോഹൻലാലിൻറെ നായികയായും അമ്മയായും അമ്മായിയമ്മയായുമൊക്കെ അഭിനയിച്ച നടിയാണ് ശാന്തികൃഷ്ണ . അതുപോലെ മമ്മൂട്ടിക്കൊപ്പവും അങ്ങനൊരു നടിയുണ്ട് . മറ്റാരുമല്ല മീന.
ബാലതാരമായി എത്തിയ മീന പി ജി വിശ്വംഭരന്‍റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകള്‍ക്ക് തുല്യമായ വേഷത്തില്‍ അഭിനയിച്ചു. . ‘മമ്മൂക്കയുടെ മകളായി ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം പോലും മറന്നുപോയിട്ടുണ്ടാകും’ – ഒരു അഭിമുഖത്തില്‍ മീന പറഞ്ഞു.
രാക്ഷസ രാജാവ്, കറുത്ത പക്ഷികള്‍, കഥ പറയുമ്ബോള്‍ എന്നീ മമ്മൂട്ടി ചിത്രങ്ങളില്‍ നായികാ വേഷത്തിലും മീന എത്തി. രാക്ഷസ രാജാവിലാണ് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. മറ്റ് രണ്ട് ചിത്രങ്ങളിലും മീനയ്ക്ക് നായകന്‍ മറ്റു താരങ്ങളായിരുന്നു.
എന്നാല്‍ ബാല്യകാല സഖി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്‍റെ ഉമ്മയായി മീന എത്തി. ഇതിലെ മറ്റൊരു കൌതുകം നജീബിന്‍റെ ബാപ്പ, അതായത് മീനയുടെ ഭര്‍ത്താവായി അഭിനയിച്ചതും മമ്മൂട്ടി തന്നെയായിരുന്നു.
meena and mammootty
