Malayalam
വിദ്യാ സാഗറും ഞാനും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് റൂമറുകള്‍ വന്നു, അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്, ഞെട്ടല്‍ മാറിവരുന്നതേയുള്ളൂ; മീന
വിദ്യാ സാഗറും ഞാനും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് റൂമറുകള്‍ വന്നു, അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്, ഞെട്ടല്‍ മാറിവരുന്നതേയുള്ളൂ; മീന
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന് ശിവാജി ഗണേശന് നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വര്‍ഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്.
ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്. രജനി,കമല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനിമീന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചിരുന്നു.
വിദ്യാസാഗറിന്റെ മരണമുണ്ടാക്കിയ ആഘാതം മറന്ന് പതിയെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് നടി മീന. മീനയ്ക്കും മകള്‍ നൈനികയ്ക്കും ആശ്വാസമായി ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ട്. അപ്രതീക്ഷിതമായാണ് വിദ്യാസാഗര്‍ അസുഖ ബാധിതനായി ആശുപത്രിയിലാകുന്നത്. ശ്വാസകോശത്തിലെ അണുബാധ മൂലം ചികിത്സയിലിരിക്കെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായാണ് മരണം. 95 ദിവസത്തോളം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിദ്യാസാഗര്‍.
48 വയസിലാണ് അന്ത്യം. ഭര്‍ത്താവിന്റെ മരണം മീനയെ തകര്‍ത്തിരുന്നു. സുഹൃത്തായ കൊറിയോഗ്രാഫര്‍ കലാ മാസ്റ്റര്‍ മീന ഭര്‍ത്താവിന് വേണ്ടി നടത്തിയ പ്രാര്‍ത്ഥനകളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചുമെല്ലാം ഒരു അഭിമുഖത്തില്‍ പരാമര്‍ശിക്കുകയുമുണ്ടായി. എന്നാല്‍ ഈ സംഭവങ്ങള്‍ക്കിടെ മീനയെക്കുറിച്ച് പല ഗോസിപ്പുകളും വന്നു. വിദ്യാസാഗറിന്റെ മരണത്തിന് ശേഷം മീന രണ്ടാമതും വിവാഹിതയാകുന്നു എന്ന അഭ്യൂഹമായിരുന്നു ഇതിലൊന്ന്.
ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന ഗോസിപ്പുകള്‍ ചൂണ്ടിക്കാണിക്കുകയാണ് മീന. ഒരു തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മീന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ സംസാരിച്ചത്. ‘വിദ്യാ സാഗറും ഞാനും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് റൂമറുകള്‍ വന്നു. ഇക്കാര്യം വിളിച്ച് ചോദിച്ചു. ഞങ്ങള്‍ക്കിടയില്‍ വഴക്കുകളുണ്ടായിട്ടില്ല. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ് കഴിഞ്ഞത്,’ എന്ന് മീന പറയുന്നു.
‘വിദ്യാസാഗറിന് ശ്വാസകോശ ട്രാന്‍സ്പ്ലാന്റ് വേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ നടന്ന് വരികയായിരുന്നു. അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിട്ടുണ്ട്. പക്ഷെ അവിടെ പോയാലും കാത്തിരിക്കണം. അവയവ മാറ്റ ശസ്ത്രക്രിയ നടക്കുമെന്ന് തന്നെയാണ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്. ഈ ഞെട്ടല്‍ മാറിവരുന്നതേയുള്ളൂ,’ എന്നും മീന വ്യക്തമാക്കി.
‘ വിദ്യാസാഗറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നെന്ന് അവര്‍ എഴുതി. ധനുഷ്, ഒരു രാഷ്ട്രീയക്കാരന്, മുതിര്‍ന്ന താരം, ബിസിനസുകാരന് എന്നിവരെ വിവാഹം ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, സത്യാവസ്ഥ അറിയാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. തന്നെ കുടുംബത്തെ ഇത് ബാധിച്ചിട്ടുണ്ട്,’ മീന വ്യക്തമാക്കി.
തെറി എന്ന വിജയ് ചിത്രത്തില്‍ ബാലതാരമായി മീന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മീന സിനിമാ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അനുമോദന ചടങ്ങ് നടന്നിരുന്നു. ഈ വേദിയില്‍ വെച്ചാണ് മകള്‍ നൈനിക ഗോസിപ്പുകള്‍ക്കെതിരെ സംസാരിച്ചത്. നൈനികയുടെ വാക്കുകള്‍ കേട്ടിരുന്നവര്‍ കണ്ണീരണിയുകയും ചെയ്തു. തന്റെ അമ്മയെക്കുറിച്ച് വരുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് നൈനിക സംസാരിച്ചു.
‘അമ്മ വളരെയധികം വര്‍ക്ക് ചെയ്യും. എന്നാല്‍ വീട്ടില്‍ വന്നാല്‍ അവര്‍ എന്റെ അമ്മയാണ്. എന്റെ അച്ഛന് മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു. ഞാന്‍ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി. ഇനി ഞാന്‍ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്ത എഴുതിയിട്ടുണ്ട്’.
‘അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ,’ എന്നും നൈനിക പറഞ്ഞു. മീനയ്ക്ക് ആശ്വാസമായിക്കൊണ്ട് മകളും അമ്മ രാജ് മല്ലികയും ഒപ്പമുണ്ട്. കരിയറില്‍ സജീവമായിരുന്ന കാലത്ത് മീനയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയാണ്. ഇതേക്കുറിച്ച് അടുത്തിടെ മീന സംസാരിച്ചിട്ടുമുണ്ട്.
