മീ ടൂ ക്യാമ്പയിനിൽ കുടുങ്ങി തമിഴ് സിനിമാതാരം രാധാ രവിയും !! മുതിര്‍ന്ന താരത്തിനെതിരെ ലൈംഗിക ആരോപണങ്ങളുമായി യുവതി രംഗത്ത്…
ബോളിവുഡിനെ പിടിച്ചുകുലുക്കിയ മീ ടൂ ക്യാമ്പയിനിൽ കുടുങ്ങി തമിഴ് സിനിമയിലെ മുതിര്‍ന്ന താരം രാധാ രവിയും. തമിഴ് ഗാന രചയിതാവ് വൈരമുത്തുവിനെതിരായ വെളിപ്പെടുത്തലുകളുമായി സ്ത്രീ രംഗത്തെത്തിയതിനു പിന്നാലെയാണ് തമിഴ് സിനിമാ രംഗത്തെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ രാധാ രവിക്കെതിരെയും ലൈംഗിക ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്.
പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്ത്രീ ട്വിറ്ററിലൂടെയാണ് ലൈംഗിക ആരോപണങ്ങള്‍ പുറത്തു വിട്ടത്. രാധാ രവി തന്റെ വസതിയില്‍ വച്ച് ബലം പ്രയോഗിച്ച് ആലിംഗനം ചെയ്യുകയും ഉമ്മ വെക്കുകയും ചെയ്തെന്നാണ് യുവതിയുടെ ഭാഷ്യം. തൊഴിലിനെ ബാധിക്കുമെന്നു കരുതിയാണ് ഇത്രയും കാലം ഇക്കാര്യം മറച്ചുവച്ചതെന്നും യുവതി വെളിപ്പെടുത്തി.
രാധ രവിയുടെ ബന്ധുവും സുപ്പര്‍ താരം ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാര് മീ ടു ക്യാമ്പയിനിനെ അനുകൂലിച്ചുള്ള ട്വിറ്റര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...