Connect with us

കൂടെ കിടന്നാല്‍ കൂടുതല്‍ അവസരം തരാമെന്ന് മലയാളത്തിലെ പ്രമുഖ നടന്‍, നടന്റെ കൂട്ടുകാരനായ സംവിധായകനോട് പറഞ്ഞപ്പോള്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്ന്; വെളിപ്പെടുത്തലുമായി നടി

Malayalam

കൂടെ കിടന്നാല്‍ കൂടുതല്‍ അവസരം തരാമെന്ന് മലയാളത്തിലെ പ്രമുഖ നടന്‍, നടന്റെ കൂട്ടുകാരനായ സംവിധായകനോട് പറഞ്ഞപ്പോള്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്ന്; വെളിപ്പെടുത്തലുമായി നടി

കൂടെ കിടന്നാല്‍ കൂടുതല്‍ അവസരം തരാമെന്ന് മലയാളത്തിലെ പ്രമുഖ നടന്‍, നടന്റെ കൂട്ടുകാരനായ സംവിധായകനോട് പറഞ്ഞപ്പോള്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്ന്; വെളിപ്പെടുത്തലുമായി നടി

പുറമെ കാണുന്ന സിനിമയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് അതിന്റെ പിന്നണിയില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങള്‍. സിനിമ ലോകത്തു നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. ഇതൊക്കെ വലിയ ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്. ഹോളിവുഡില്‍ തുടക്കം കുറിച്ച മീടു കാംപെയിന്‍ മലയാളത്തില്‍ വരെ എത്തിയിരുന്നു. പല പ്രമുഖ താരങ്ങള്‍ക്കുമെതിരെ വെളിപ്പെടുത്തലുകള്‍ നടത്തി ചില നടിമാര്‍ രംഗത്ത് എത്തിയിരുന്നു. നമ്മള്‍ വിചാരിക്കാത്ത പ്രമുഖരെല്ലാം മിടുവില്‍പ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബംഗാളി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ശ്രീലേഖ മിത്ര.

മലയാള സിനിമ മേഖലയില്‍ നിന്നും തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീലേഖ തുറന്ന് പറഞ്ഞത്. സിനിമാ മേഖലയില്‍ ഉയര്‍ന്നു വരുന്ന പരാതികള്‍ പോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി താനും അത്തരം അവസ്ഥകളില്‍ കൂടി കടന്നു പോയിട്ടുണ്ടെന്നും ഇത്തരം സാഹചര്യങ്ങളില്‍ നോ പറയാന്‍ ശീലിക്കണമെന്നുമായിരുന്നു.

തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ മലയാള സിനിമയില്‍ അവസരം ലഭിച്ചെന്നും, ഒരു നൃത്ത രംഗത്തിനായി സെറ്റില്‍ ചെന്നപ്പോള്‍ ആ സമയത്തെ ഒരു പ്രമുഖ നടന്‍ തന്നോട് കൂടെ കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ തരാമെന്ന് പറഞ്ഞു.

ഇക്കാര്യം നടന്റെ സുഹൃത്ത് കൂടിയായ സംവിധായകനെ അറിയിച്ചപ്പോള്‍ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണമെന്നും അറിയിച്ചു. അതിന് പിന്നാലെ നൃത്ത രംഗം മുഴുവിപ്പിക്കാതെ ഞാന്‍ ആ സിനിമ വിട്ടു എന്നും ശ്രീലേഖ അഭിമുഖത്തില്‍ പറഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ശ്രീലേഖ സിപിഎമ്മില്‍ ചേരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മുന്‍പ് പരസ്യമായി ഇടതുപക്ഷ ആഭിമുഖ്യം പര്കടിപ്പിച്ച ശ്രീലേഖ സിപിഎം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. ഇതേകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘അങ്ങനെ തോന്നുന്നുണ്ടോ? എങ്കില്‍ അങ്ങനെ ഇരിക്കട്ടെ.’ ഇപ്പോള്‍ മാത്രമല്ല എക്കാലത്തും താന്‍ അടിയുറച്ച ഇടതുപക്ഷ പ്രവര്‍ത്തകയാണ്. ഞാന്‍ ഒരു ഡിജിറ്റല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ഇക്കാര്യം മനസ്സിലായത്. എനിക്കറിയാവുന്ന ഇടതുപക്ഷ നേതാക്കളുടെയും പിന്തുണ എനിക്കുണ്ട് എന്നും നടി പ്രതികരിച്ചിരുന്നു.

More in Malayalam

Trending

Recent

To Top