ആ വഴക്കം മയൂരിക്കില്ലായിരുന്നു’;നടിയുടെ ആത്മഹത്യക്ക് പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി ഉറ്റ സുഹൃത്ത്
വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’. നടി മയൂരി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യത്തെ പറ്റി പറയുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത
സമ്മറില്‍ മയൂരി ഉണ്ടായിരുന്നു.ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’. സംഗീത ഓർക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബെത്ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. എന്നാൽ ആകാശഗംഗയാണ് നടിയ്ക്ക് ബ്രേക്ക് നൽകിയത്. ഈയൊരു ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന നായികയായി മാറുകയായിരുന്നു മയൂരി.
പിന്നീട് ചന്ദാമാമ, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മയൂരിക്ക് കഴിഞ്ഞു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ നടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വപ്നതുല്യമായ ചലച്ചിത്രലോകത്തെ അടുത്തറിയുന്നതിന് മുൻപ് ജീവിതത്തില്‍ നിന്നു തന്നെ പടിയിറങ്ങാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു ഈ കലാകാരി.
mayoori’s suicide – actress reveals
