Malayalam Breaking News
വേട്ടക്കാരനെ വേട്ടയാടുന്നവൻ -സയേദ് മസൂദ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു; വില്ലൻ ?
വേട്ടക്കാരനെ വേട്ടയാടുന്നവൻ -സയേദ് മസൂദ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു; വില്ലൻ ?
നിരവധി സർപ്രൈസുകൾ നൽകി കാത്തിരിപ്പിന് മറ്റൊരു അനുഭൂതി നൽകി സിനിമ പ്രേമികളെ ഇത്രത്തോളം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു ചിത്രവും ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല .ചിത്രം തിയേറ്ററില്‍ എത്താനുളള ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ഓരേ സര്‍പ്രൈസുകള്‍ വീതം പുറത്തു വിടുകയാണ്.
മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ യുവനിരയും പഴയ താരങ്ങും ഒരുപോലെ എത്തുന്നുണ്ട്.ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ലൂസിഫര്‍.മലയാളികളുടെ എക്കാലത്തേയും പ്രിയതാരങ്ങളോടൊപ്പം ന്യൂജെന്‍ താരങ്ങളും കൂടി എത്തിയതോടെ സംഭവം കളറായിരിക്കുകയാണ്.
പ്രേക്ഷകര്‍ക്കായി നിരവധി സര്‍പ്രൈസുകള്‍ ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പൃഥ്വിയും മറ്റ് താരങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഒരേ സര്‍പ്രൈസുകള്‍ വീതം പുറത്തു വരുകയായിരുന്നു. ഇതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത നിരവധി പ്രമോഷന്‍ വിദ്യകള്‍ ലൂസിഫറില്‍ ഉപയോഗിച്ചിരുന്നു. അതിലെ ഒന്നാണ് 27 ക്യാരക്ടര്‍ പോസ്റ്ററുകള്‍. ഇത് സിനിമയിലും പ്രേക്ഷകരുടെ ഇടയിലും ശ്രദ്ധനേടിയിരുന്നു.
ഇനി ഒരു കഥാപാത്രം എന്നതിനെ കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല. ലൂസിഫറില്‍ ഒരു സര്‍പ്രൈസ് കഥാപാത്രം ഉണ്ടെന്ന് ആദ്യം തന്നെ അറിയിച്ചിരുന്നു. 26 മത്തെ കഥാപാത്രമായ ലാലേട്ടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നപ്പോള്‍ ആ സര്‍പ്രൈസ് കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ തിരക്കിയിരുന്നു.
സയേദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സ്കാള്‍ ക്യാപ്പ് ധരിച്ച് കൂളിങ് ഗ്ലാസ് ധരിച്ച് കറുത്ത വസ്ത്രത്തില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് ക്യാരക്ടര്‍ ലുക്ക് പോസ്റ്ററില്‍. ബാക്കിയുളള കഥാപാത്രങ്ങളെ കുറിച്ചുള്ള ചെറിയ സൂചനകള്‍ പോസ്റ്ററില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ പൃഥ്വിയുടെ സയേദ് ഇപ്പോഴും ഇരട്ടിന്റെ മറവില്‍ തന്നെയാണ്. സയേദ് മസൂദ് ആരാണെന്നും സ്റ്റീഫന്‍ നെടുമ്ബള്ളിയും സയേദും തമ്മിലുളള ബന്ധമെന്താണെന്നുമുളള ചര്‍ച്ച തകൃതിയായി സമൂഹമാധ്യമങ്ങളില്‍ നടക്കുകയാണ്.
ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിലാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നതെന്നുള്ള തരത്തിലുളള കമന്റുകളും ഉയരുന്നുണ്ട്. താരത്തിന്റെ ഗെറ്റപ്പി അതിനെ ചെറുതായി ശരി വയ്ക്കുന്ന തരത്തിലാണ്. പൃഥ്വിയുടെ റോബിന്‍ ഹുഡ് ഗെറ്റപ്പിനേയും സയേദ് ഓര്‍മിപ്പിക്കുന്നുണ്ട്. വേട്ടക്കാരനെ വേട്ടയാടാന്‍ എത്തിയവന്‍.ഇങ്ങനെ ഉള്ള കമെന്റുകൾ സോഷ്യൽ മീഡിയയിൽ തകൃതി ആയി നടുക്കക ആണ് .ഇതിനെ സീരി വെക്കുന്ന തരത്തിൽ തന്നെ ആണ് സാഹചര്യങ്ങളും സയേദ് ആ ലൂക്കും നോട്ടവും എല്ലാം .എന്തായാലും ആവേശത്തിൽ കൊടുമ്പിരി കൊണ്ടിരുന്ന പ്രേക്ഷകരെ ഒന്നുകൂടെ ത്രസിപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ് എന്ന നടനും സംവിധായകനും .
may be priviraj as villian in lucifer
.
