വേനൽ ചൂടിനിടക്ക് ചിരിപ്പൂരവുമായി എത്തിയിരിക്കുകയാണ് നാദിർഷായുടെ മേരാ നാം ഷാജി . അമർ അക്ബർ ആന്റണി , കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ ചിത്രങ്ങളുടെ ഗംഭീര വിജയത്തിനു ശേഷം എത്തിയ ചിത്രമാണ് മേരാ നാം ഷാജി. എന്നാൽ മുൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് മേരാ നാം ഷാജി .
ഇതൊരു കോമഡി ത്രില്ലറാണ്. ത്രില്ലര്‍ എന്ന് പറയുമ്പോള്‍ അടിയും പിടിയും കൊലപാതകവുമില്ല. എന്നാല്‍ സസ്പെന്സുകളുണ്ട്. ഈ സിനിമ ഒരു പക്കാ എന്റര്‍ടൈനറാണ്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാം. നാദിര്‍ഷയും അഭിനേതാക്കളും എല്ലാം നന്നായി ചെയ്തു എന്നാണ് തിരക്കഥാകൃത്ത് ദിലീപ് പൊന്നന്റെ അഭിപ്രായം. . ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പതിന്മങ്ങ് ഭംഗിയായി നാദിര്‍ഷ ചെയ്തു വച്ചട്ടുണ്ട് എന്നും ദിലീപ് പറയുന്നു.
ഷാജിമാരായെത്തിയ ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്. പ്രേക്ഷകനെ ഇവർ മൂന്നും ചേർന്ന് പൊട്ടിച്ചിരിപ്പിച്ചു . എല്ലാത്തരം ആളുകളെയും കയ്യിലെടുക്കാൻ മേരാ നാം ഷാജിക്ക് സാധിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...