News
രണ്ടാം വിവാഹത്തിനൊരുങ്ങി പ്രഭുവിന്റെ മകള്‍; വരന് മാര്‍ക്ക് ആന്റണി സംവിധായകന്
രണ്ടാം വിവാഹത്തിനൊരുങ്ങി പ്രഭുവിന്റെ മകള്‍; വരന് മാര്‍ക്ക് ആന്റണി സംവിധായകന്
മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ സംവിധായകന് ആദിക് രവിചന്ദ്രനും നടന് പ്രഭുവിന്റെ മകള്‍ ഐശ്വര്യയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിശാല്‍ നായകനായ മാര്‍ക്ക് ആന്റണി ബോക്സ് ഓഫീസില്‍ ഗംഭീരവിജയം നേടുന്നതിനിടയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വീട്ടുകാരുടെ സമ്മതത്തോടെയുള്ള ഇരുവരുടെയും വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇരുവരും തമ്മില്‍ ഏറെ നാളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല.
ഐശ്വര്യയുടെ രണ്ടാമത്തെ വിവാഹമാണിത്. 2008ല്‍ താരപുത്രി സോഫ്റ്റ് വെയര്‍ എന്‍ജീനിയറെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് പിരിയുകയായിരുന്നു. നടന് വിശാലിനെ വമ്പന്‍ തിരിച്ചുവരവ് ചിത്രമായി മാറിയിരുന്നു മാര്‍ക്ക് ആന്റണി.
ചിത്രം നൂറ് കോടി ക്ലബില്‍ കടക്കുകയും ചെയ്തു. വേഗതയുളള തിരക്കഥയും അത്രത്തോളം മികച്ച മേക്കിങുമായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം. സുനില്‍, സെല്വരാഘവന്, റിതു വര്‍മ, റെഡിന് കിങ്സ്ലി, നിഴല്‍കള്‍രവി, അഭിനയ, വൈജി മഹേന്ദ്രന് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
