Connect with us

രണ്ട് കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി ദുല്‍ഖര്‍!! മറിയത്തിനോടൊപ്പമുള്ള കുഞ്ഞു മാലാഖ ആരെന്ന് ആരാധകർ; സുഹൃത്താണെന്ന് കണ്ടെത്തൽ

Social Media

രണ്ട് കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി ദുല്‍ഖര്‍!! മറിയത്തിനോടൊപ്പമുള്ള കുഞ്ഞു മാലാഖ ആരെന്ന് ആരാധകർ; സുഹൃത്താണെന്ന് കണ്ടെത്തൽ

രണ്ട് കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി ദുല്‍ഖര്‍!! മറിയത്തിനോടൊപ്പമുള്ള കുഞ്ഞു മാലാഖ ആരെന്ന് ആരാധകർ; സുഹൃത്താണെന്ന് കണ്ടെത്തൽ

മലയാളത്തിന്റെ യുവ ഐക്കൺ സ്റ്റാറാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്റേതായ വ്യക്തിത്വം ഉറപ്പിച്ച നടനാണ് ദുൽഖർ.തറ പുത്രൻ എന്ന പദവിയിൽ നിന്ന് തന്റേതായ വ്യക്തിത്വത്തിന് അടിത്തറയിട്ട ചുരുക്കം ചില വ്യക്തികളിലൊരാൾ . ദുൽഖറിന്റെ മകൾ റിയം അമീറ സല്‍മാന്‍ ആരാധകർക്ക് പ്രിയങ്കരിയാണ് . സമൂഹമാധ്യമങ്ങളിൽ കൈനിറയെ ആരാധകരാണ് മറിയത്തിനുള്ളത്.പൊതുപരിപാടികൾക്കോ മറ്റുമോ കുഞ്ഞുമറിയം പുറത്തിറങ്ങിയാൽ ക്യാമറ കണ്ണുകള്‍ മൊത്തത്തിൽ മറിയത്തിന്റെ പിന്നാലെയാകും .

ഇൻസ്റ്റഗ്രാമിലും മറ്റും ദുൽഖർ പോസ്റ്റ് ചെയ്യുന്ന മറിയത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളുടേയും കമന്റുകളുടേയും ഘോഷയാത്രയാണ് . മറിയം പിറന്നത് മുതല്‍ ആരാധകര്‍ വിശേഷങ്ങള്‍ തിരക്കാറുണ്ട്. മറിയത്തിന്റെ പിറന്നാള്‍ വിശേഷവും ചിത്രങ്ങളുമെല്ലാം ദുല്‍ഖര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദുൽഖറിനെ ഒറ്റയ്ക്ക് കിട്ടുന്ന സന്ദർഭങ്ങളിൽ ആരാധകർക്ക് ഒരേ ഒരു ചോദ്യം മാത്രമായിരിക്കും. അത് മറിയത്തെ കുറിച്ചാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രണ്ട് കുഞ്ഞുങ്ങളുമായി നിൽക്കുന്ന ഡിക്യൂവിന്റെ ചിത്രമാണ്. സംഗതി അൽപം പഴയതാണെങ്കിലും പ്രേക്ഷകർ ഇപ്പോഴിത ചിത്രം കുത്തിപ്പൊക്കിയിരിക്കുകയാണ് . തീരെ ചെറുതായിരിക്കുമ്പോഴുളള ചിത്രമാണിത്. രണ്ട് കുഞ്ഞുങ്ങളെ ഒക്കത്ത് വെച്ച് സ്റ്റൈലായി നിൽക്കുകയാണ് പ്രിയ താരം.

ഇപ്പോൾ ഈ ചിത്രത്തിനു പിന്നാലെയാണ് ആരാധകർ. കുഞ്ഞുങ്ങളിൽ ഒന്ന് മറിയമാണെന്ന് ആരാധകർ കണ്ടെത്തി. എന്നാൽ മറ്റേ കുട്ടിയുടെ പിന്നാലെയാണ് ജനങ്ങൾ. മറിയത്തിന്റെ കൂടെ ഇരിക്കുന്ന കുഞ്ഞ് ആരാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. കുഞ്ഞ് മറിയത്തിന്റെ സുഹൃത്താണെന്ന് ഒരു കൂട്ടരുടെ കണ്ടെത്തൽ. കുട്ടിയെ കുറിച്ചുളള നിരവധി അഭിപ്രായങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ഉയർന്നു വരുന്നത്.

mariam-dulquer salman- photo gone viral

More in Social Media

Trending

Recent

To Top