News
‘കര്ണ്ണന്’ ശേഷം വീണ്ടും മാരി സെല്‍വരാജും ധനുഷും ഒന്നിക്കുന്നു!; ആവേശത്തോടെ ആരാധകര്‍
‘കര്ണ്ണന്’ ശേഷം വീണ്ടും മാരി സെല്‍വരാജും ധനുഷും ഒന്നിക്കുന്നു!; ആവേശത്തോടെ ആരാധകര്‍
പ്രേക്ഷകനിരൂപക പ്രശംസ നേടിയ ‘കര്ണ്ണന്’ ശേഷം ധനുഷിനൊപ്പം വീണ്ടും സിനിമയൊരുക്കാന്‍ തയ്യാറെടുത്ത് മാരി സെല്‍വരാജ്. കര്ണ്ണന് തിയേറ്ററുകളില്‍ എത്തിയ അതേദിവസം പുതിയ ചിത്രം പ്രഖ്യാപിക്കാനായത് സന്തോഷമെന്ന് കുറിച്ചുകൊണ്ട് സംവിധായകന് തന്നെയാണ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പങ്കുവെച്ചത്.
2021 ഏപ്രില്‍ ഒന്‍പതിനായിരുന്നു കര്‍ണ്ണന്റെ റിലീസ്. കര്ണ്ണന് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കവെ 2021ല്‍ മാരി സെല്‍വരാജിനൊപ്പം അടുത്ത ചിത്രം അണിയറയിലാണെന്ന് ധനുഷ് ട്വീറ്റ് ചെയ്തിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും 2022ല്‍ ചിത്രീകരണം ആരംഭിക്കുമെന്നുമായിരുന്നു ട്വീറ്റിലെ വിവരം.
എന്നാല്‍ ‘മാമന്നന്’, ‘വാഴൈ’ എന്നീ ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മുന്നോട്ടു പോകുകയായിരുന്നു സംവിധായകന്. ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷ് നിര്‍മ്മിക്കുന്ന പതിനഞ്ചാം ചിത്രമാണിത്.ധനുഷ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം ‘വാത്തി’യാണ്. മലയാളി നടി സംയുക്തയാണ് നായിക.
മികച്ച പ്രതികരണമാണ് ധനുഷിനറെ ‘വാത്തി’ക്ക് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ധനുഷ് ‘ബാലമുരുഗന്’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്!സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു.
