Connect with us

ജീവിതത്തില്‍ വിജയങ്ങളേക്കാള്‍ പരാജയങ്ങളാണ് കൂടുതല്‍ പാഠങ്ങള്‍ നല്‍കുക, പരാജയങ്ങള്‍ കൂടുതല്‍ മികച്ചതാക്കും; സാമന്ത

Actress

ജീവിതത്തില്‍ വിജയങ്ങളേക്കാള്‍ പരാജയങ്ങളാണ് കൂടുതല്‍ പാഠങ്ങള്‍ നല്‍കുക, പരാജയങ്ങള്‍ കൂടുതല്‍ മികച്ചതാക്കും; സാമന്ത

ജീവിതത്തില്‍ വിജയങ്ങളേക്കാള്‍ പരാജയങ്ങളാണ് കൂടുതല്‍ പാഠങ്ങള്‍ നല്‍കുക, പരാജയങ്ങള്‍ കൂടുതല്‍ മികച്ചതാക്കും; സാമന്ത

സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളം തിയേറ്ററുകളിലേക്കെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നടി. ഇതിനിടെ ട്വിറ്ററില്‍ ഒരു ചോദ്യോത്തര സെഷനിലൂടെ ആരാധകരുമായി സംവദിച്ചിരിക്കുകയാണ് താരം. ശാകുന്തളത്തിന്റെ വിശേഷങ്ങളും ജീവിതത്തേക്കുറിച്ചുമെല്ലാം സാമന്ത ട്വീറ്റ് ചെയ്തു.

ശാകുന്തളത്തിനായി നീക്കിവെച്ച രണ്ടുവര്‍ഷത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു എന്നായിരുന്നു ഒരു ചോദ്യം. ചിന്തിക്കാന്‍ പോലും കഴിയാത്തവിധത്തിലുള്ള കാര്യങ്ങള്‍ സംഭവിച്ചു. ജീവിതപാഠങ്ങള്‍. എന്തുവന്നാലും നേരിടാന്‍ തക്ക പ്രാപ്തിയായെന്ന് തോന്നുവെന്നുമാണ് സാമന്ത ഇതിനുള്ള ഉത്തരമായി പറഞ്ഞത്.

കഥാപാത്രങ്ങള്‍ വരുമ്പോള്‍ അതുചെയ്യാന്‍ എനിക്ക് ഭയമാകുന്നുവെങ്കില്‍ ഞാനത് ഉറപ്പായും ചെയ്തിരിക്കും. ശകുന്തള വളരെയേറെ പ്രചോദനം നല്‍കുന്ന കഥാപാത്രമാണ്. പ്രതിസന്ധി ഘട്ടങ്ങളിലും അവര്‍ പ്രസാദാത്മകമായും അന്തസോടെയും നിന്നു. ആ വഴിയേ പോകാന്‍ ഞാനും ആഗ്രഹിക്കുന്നു.

ജീവിതത്തില്‍ വിജയങ്ങളേക്കാള്‍ പരാജയങ്ങളാണ് കൂടുതല്‍ പാഠങ്ങള്‍ പകര്‍ന്നുതരിക. പരാജയങ്ങള്‍ എപ്പോഴും നിങ്ങളെ കൂടുതല്‍ മികച്ചതാക്കും. സാമന്ത പറഞ്ഞു. ദേവ് മോഹന്‍ ആണ് ദുഷ്യന്തനായി വേഷമിടുന്നത്. ഗുണശേഖര്‍ ആണ് ശാകുന്തളം സംവിധാനം ചെയ്തിരിക്കുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുണ ടീം വര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുഗു ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.

More in Actress

Trending

Recent

To Top