Connect with us

ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഏറ്റവുമധികം പേര്‍ കണ്ട പത്ത് സിനിമകളില്‍ ഒന്ന് ഉയരെ; മലയാളത്തില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ഏക ചിത്രം !!!

Malayalam Breaking News

ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഏറ്റവുമധികം പേര്‍ കണ്ട പത്ത് സിനിമകളില്‍ ഒന്ന് ഉയരെ; മലയാളത്തില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ഏക ചിത്രം !!!

ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഏറ്റവുമധികം പേര്‍ കണ്ട പത്ത് സിനിമകളില്‍ ഒന്ന് ഉയരെ; മലയാളത്തില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ഏക ചിത്രം !!!

പാർവതിയെ നായികയാക്കി നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ വളരെ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോബി-സഞ്ജയ് ടീം രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവായ പി വി ഗംഗാധരന്റെ മക്കൾ ആയ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ്.

ടോവിനോ തോമസ്, ആസിഫ് അലി,അനാർക്കലി മരയ്ക്കാർ,സിദ്ധിഖ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ആണ് ഗംഭീര അഭിപ്രായങ്ങൾ നൽകുന്നത്. ഇപ്പോഴിതാ കഴിഞ്ഞ വീക്കെൻഡിൽ ഇന്ത്യൻ മൾട്ടിപ്ലെക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഉയരെ ഇടം നേടി കഴിഞ്ഞു. ഈ ലിസ്റ്റിൽ ഒൻപതാം സ്ഥാനത് ആണ് ഉയരെ ഇടം പിടിച്ചത്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും മികച്ച കളക്ഷൻ ആണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.

കേരളത്തില്‍ ഏപ്രില്‍ 26ന് റീലീസ് ചെയ്ത ഈ ചിത്രം കേരളത്തിന് പുറത്തു മേയ് 3 ന് ആണ് എത്തിയത്. മേയ് 3, 4, 5 ദിവസങ്ങളിലെ മൾട്ടിപ്ലെക്സിലെ പ്രകടനമാണ് ഈ ചിത്രത്തെ ടോപ്പ് 10 ലിസ്റ്റിൽ എത്തിച്ചത്. കേരളത്തില്‍ 101 തീയേറ്ററുകളിലായിരുന്നു ഉയരെ റിലീസ് ചെയ്തത് എങ്കിൽ കേരളത്തിന് പുറത്ത് 105 തീയേറ്ററുകളിലാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. ആസിഡ് ആക്രമണത്തിനു വിധേയയാവുന്ന പല്ലവി എന്ന കേന്ദ്ര കഥാപാത്രത്തെ വിസ്മയിപ്പിക്കുന്ന രീതിയിൽ ആണ് പാർവ്വതി അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദിഖ്, അനാർക്കലി മരക്കാർ, പ്രേം പ്രകാശ്, പ്രതാപ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.

ഉയരെ’യ്ക്ക് കേരളത്തിലേതിനേക്കാള്‍ റിലീസിംഗ് സെന്ററുകള്‍ കേരളത്തിന് പുറത്തുണ്ടായിരുന്നു. കേരളത്തില്‍ 101 തീയേറ്ററുകളിലായിരുന്നു റിലീസെങ്കില്‍ കേരളത്തിന് പുറത്ത് 105 തീയേറ്ററുകളിലാണ് ചിത്രം എത്തിയത്. കേരളത്തില്‍ ഏപ്രില്‍ 26ന് ആയിരുന്നു റിലീസെങ്കില്‍ കേരളത്തിന് പുറത്ത് മെയ് 3നാണ് എത്തിയത്. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ ലഭിച്ച വന്‍ മൗത്ത് പബ്ലിസിറ്റി മറ്റിടങ്ങളിലെ റിലീസിന് ഗുണമായി എന്നുവേണം കരുതാന്‍. ബംഗളൂരുവിലാണ് ചിത്രത്തിന് കേരളത്തിന് പുറത്ത് ഏറ്റവുമധികം സ്‌ക്രീനുകള്‍. ഇവിടെ 36 തീയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. തമിഴ്‌നാട്ടില്‍ ആകെ 18 തീയേറ്ററുകളിലും ഹൈദരാബാദില്‍ ആറ് സ്‌ക്രീനുകളിലും ആന്‍ഡമാനിലെ ഒരു സ്‌ക്രീനിലും ഉത്തരേന്ത്യയില്‍ 44 സ്‌ക്രീനുകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടു. ഇതില്‍ മിക്ക കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള നല്‍കുന്ന വിവരമനുസരിച്ച് ഈ വാരാന്ത്യത്തില്‍ (3, 4, 5) ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഏറ്റവുമധികം പേര്‍ കണ്ട പത്ത് സിനിമകളില്‍ ഒന്ന് ‘ഉയരെ’യാണ്. മാര്‍വെല്‍ സൂപ്പര്‍ഹീറോ ചിത്രം ‘അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം’ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ ഒന്‍പതാമതാണ് ‘ഉയരെ’. മലയാളത്തില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ഏക ചിത്രമാണിത്. തമിഴില്‍ നിന്ന് ‘കാഞ്ചന 3’യും ലിസ്റ്റില്‍ ഉണ്ട്. എട്ടാമതാണ് ഈ ചിത്രം.

uyare made a place in the list of most viewed filims

More in Malayalam Breaking News

Trending

Recent

To Top