Movies
നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു
നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു
Published on
നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ പാലക്കാട് വെച്ചായിരുന്നു സംഭവം.
ഉടൻ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളം, കൂമൻ എന്നീ സിനിമകളുടെ നിർമാണ പങ്കാളിയായിരുന്നു മനു.
വൈ എന്റർടൈൻമെന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ആയ മനു സഞ്ജിത്ത് ചന്ദ്രസേനന്റെ ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. പത്ത് കൽപനകൾ, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്നീ ചിത്രങ്ങൾ നിർമിച്ചു.
മനുവിന്റെ മരണത്തിൽ സംവിധായകൻ പ്രജേഷ് സെൻ, നിർമാതാവ് ബാദുഷ എന്നിവർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Continue Reading
You may also like...
Related Topics:news
