News
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന്‍
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന്‍
കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി പി സി സി ഓഫീസിലെത്തി മണ്‍സൂര്‍ അലിഖാന്‍. തമിഴ്‌നാട് പി സി സി ഓഫീസിലെത്തിയാണ് മണ്‍സൂര്‍ അലിഖാന്‍ അപേക്ഷ നല്‍കിയത്. കോണ്‍ഗ്രസിലെടുക്കണമെന്ന് നടന്‍ ആവശ്യപ്പെട്ടു.
പി സി സി അധ്യക്ഷന്‍ സെല്‍വ പെരുന്തഗൈക്ക് ആണ് മണ്‍സൂര്‍ അലിഖാന്‍ കത്ത് നല്‍കിയത്. തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലൂടെ വിവാദത്തിലായ നടന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വെല്ലൂരില്‍ മത്സരിച്ചിരുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം പ്രചാരണത്തിനിടെ കുഴഞ്ഞു വീണതും വാര്‍ത്തയായിരുന്നു. ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്ന മന്‍സൂര്‍ വെല്ലൂരിലെ ഉള്‍ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്.
സഹായികള്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മന്‍സൂര്‍ അലിഖാന്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ട മന്‍സൂര്‍ ഇത്തവണ അണ്ണാ ഡിഎംകെയ്‌ക്കൊപ്പം മത്സരിക്കാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് സ്വതന്ത്രനായത്. ഇന്ത്യ ജനനായക പുലികള്‍ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും ഇദ്ദേഹത്തിനുണ്ട്.
