തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന് മന്‍സൂര്‍ അലിഖാന് കുഴഞ്ഞു വീണു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന് വെല്ലൂരിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന് ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്നു. മന്‍സൂര്‍ അലിഖാന് അടുത്തിടെയാണ് നടന് ഡെമോക്രാറ്റിക് ടൈഗേഴ്സ് ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ പാര്‍ട്ടി ആരംഭിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട മന്‍സൂര്‍ ഇത്തവണ അണ്ണാ ഡിഎംകെക്കൊപ്പം മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടക്കാത്തതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയത്.
വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് മന്‍സൂര്‍ അലിഖാന് മത്സരിക്കുന്നത്. ഏപ്രില്‍ 19നാണ് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...