Malayalam
ഈ പ്രായത്തിലും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങള്‍ ചെയ്യുന്ന ലാലേട്ടനെ കണ്ട് അത്ഭുതപ്പെട്ടുപോയി; മനോജ് മോസസ്
ഈ പ്രായത്തിലും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങള്‍ ചെയ്യുന്ന ലാലേട്ടനെ കണ്ട് അത്ഭുതപ്പെട്ടുപോയി; മനോജ് മോസസ്
മോഹന്‍ലാല്‍ -ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്’. ചിത്രത്തിനെതിരെ കടുത്ത ഡീഗ്രേഡിംഗ് നടക്കുന്നുണ്ടു എങ്കിലും ഇപ്പോഴും നിറഞ്ഞ സദ്ദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.
ഇപ്പോഴിതാ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അവതരിപ്പിക്കുന്ന മോഹന്‍ലാന്‍ തന്നെ വിസ്മയിപ്പിച്ചു എന്ന് പറയുകയാണ് മനോജ് മോസസ്. ചിത്രത്തില്‍ വാലിബന്റെ സഹോദരന് ചിന്നനായി അഭിനയിച്ച നടനാണ് അദ്ദേഹം.
അപകടം പിടിച്ച സംഘട്ടന രംഗങ്ങളില്‍ പലതും അസാമാന്യ മെയ്വഴക്കത്തോടെ ഡ്യൂപ്പില്ലാതെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഈ പ്രായത്തിലും താരം കാണിക്കുന്ന അര്‍പ്പണ മനോഭാവം തന്നെ അത്ഭുതപ്പെടുത്തിയതായും മനോജ് പറഞ്ഞു.
‘രാജസ്ഥാനിലെ ചിത്രീകരണ വേളയില്‍ ഭാഷയുടെ തടസ്സങ്ങള്‍ നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് പേരടി എന്നിവര്‍ക്കൊപ്പമാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. മോഹന്‍ലാലിനൊപ്പം തന്നെ ഉണ്ടായിരുന്നു എപ്പോഴും. അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവവും, ടൈമിങ്ങും കണ്ട് പഠിക്കേണ്ടതാണ്.
സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴാണ് കൂടുതല്‍ അതിശയപ്പെട്ടുപോയത്. മാങ്ങോട്ട് മല്ലനുമായുള്ള ഫൈറ്റ് സീക്വന്‍സ് ചിത്രീകരിക്കാന്‍ ഒരു മാസം സമയമെടുത്തു. അത് മുഴുവനും ഞാന്‍ കൂടിയുള്ള രംഗങ്ങളാണ്. മിക്കതും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ പ്രായത്തിലും ഇങ്ങനെ നില്ക്കുകയാണല്ലോ എന്ന് അത്ഭുതപ്പെട്ടുപോയി.’
