Malayalam
എന്റെ വിഷമങ്ങള്‍ ഞാനിനി ആരോട് പറയും, ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടുപോയല്ലോ; മനോജ് കുമാര്‍
എന്റെ വിഷമങ്ങള്‍ ഞാനിനി ആരോട് പറയും, ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടുപോയല്ലോ; മനോജ് കുമാര്‍
ഏവര്‍ക്കും ഇഷ്ടമുള്ള താരദമ്പതികളാണ് നടി ബീന ആന്റണിയും നടന്‍ മനോജ് കുമാറും. വര്‍ഷങ്ങളായി വിവിധ സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് ഇരുവരും ആരാധകരെ നേടി കഴിഞ്ഞു. സീരിയലിനൊപ്പം തന്നെ യുട്യൂബ് ചാനലും മറ്റ് സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലും സജീവമാണ് നടന്‍. ജീവിതത്തിലെ ഒട്ടുമിക്ക സന്തോഷങ്ങളും സങ്കടങ്ങളും പ്രേക്ഷകരോട് ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്.
അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ആത്മമിത്രവും സംവിധായകനുമായ ആദിത്യന്റെ വിയോഗ വാര്‍ത്തയാണ് പോസ്റ്റില്‍. എന്ത് കാര്യവും എന്നോട് പറയാറുള്ള ആദിത്യന്‍ ഇത് മാത്രം പറഞ്ഞില്ലല്ലോയെന്നും മനോജ് പറയുന്നു.
‘എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് സാന്ത്വനം സീരിയലിന്റെ സംവിധായകനുമായ ആദിത്യന്‍ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി. എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ… ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടുപോയല്ലോ. എന്റെ വിഷമങ്ങള്‍ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ… അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാന്‍ മനപ്പൂര്‍വ്വം അര്‍പ്പിക്കുന്നില്ല. കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളില്‍ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാന്‍ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ… എന്തൊരു ലോകം ദൈവമേ ഇത്…’, എന്നാണ് മനോജ് കുമാര്‍ കുറിച്ചത്.
മനോജിനെ പോലെ സീരിയല്‍ രംഗത്തെ നിരവധിയാളുകളാണ് ആദിത്യന്റെ മരണം അംഗീകരിക്കാന്‍ കഴിയാതെ പ്രതികരിക്കുന്നത്. പ്രേക്ഷകരുടെ പള്‍സ് നന്നായി അറിയാവുന്ന സംവിധായകനായിരുന്നു ആദിത്യന്‍. അതുകൊണ്ട് തന്നെയാണ് സാന്ത്വനം അടക്കം ആദിത്യന്‍ സംവിധാനം ചെയ്ത സീരിയലുകള്‍ എല്ലാം റേറ്റിങില്‍ ഒന്നാമത് നിന്നിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം സംഭവിച്ചത്.
