Connect with us

എത്രയും പെട്ടന്ന് “ചിരി തൂകി ഒളി വീശി” നമ്മുടെ മുന്നിലേക്കെത്തട്ടെ; വൈറലായി മനോജ് കെ ജയന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

Malayalam

എത്രയും പെട്ടന്ന് “ചിരി തൂകി ഒളി വീശി” നമ്മുടെ മുന്നിലേക്കെത്തട്ടെ; വൈറലായി മനോജ് കെ ജയന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

എത്രയും പെട്ടന്ന് “ചിരി തൂകി ഒളി വീശി” നമ്മുടെ മുന്നിലേക്കെത്തട്ടെ; വൈറലായി മനോജ് കെ ജയന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം പ്രവേശിക്കുന്നത്. 48 വർഷങ്ങൾക്ക് മുമ്പ് ദേവലോകം എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ മമ്മൂട്ടിയിൽ നിന്ന് ഇന്നത്തെ മമ്മൂട്ടിയിലേക്കുള്ള ദൂരം വളരെ വലുതാണ്. ഒരു മനുഷ്യന് നാല് പതിറ്റാണ്ടുകൾകൊണ്ട് നേടാൻ കഴിയുന്നതിൻറെ പരമാവധി നേട്ടങ്ങൾ സ്വന്തമാക്കി അദ്ദേഹം.

ഇന്ത്യയിലെ മികച്ച നടൻ‌മാർ ആരൊക്കെ എന്നു ചോദിച്ചാൽ ആദ്യ അഞ്ചിൽ ഉൾപ്പെടാൻ യോഗ്യതയുള്ളയാൾ. എന്നാൽ മമ്മൂട്ടി സ്വയം വിലയിരുത്തുന്നത് താൻ ഒരു ബോൺ ആക്ടർ അല്ല എന്നാണ്. അതായത്, കഠിനാദ്ധ്വാനത്തിലൂടെ സ്വായത്തമാക്കിയ അഭിനയത്തികവാണ് കഴിഞ്ഞ ഈ തിളങ്ങിനിൽക്കുന്നത്. മാത്രമല്ല, പ്രായം റിവേഴ്സ് ഗിയറിൽ സഞ്ചരിക്കുന്ന നടൻ എന്ന് കൂടിയാണ് ആരാധകർ അദ്ദേഹത്തെ കുറിച്ച് പറയാറുള്ളത്. ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി.

മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മമ്മൂ‌ട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമായിരുന്നു വാർത്തകൾ. അതിന് പിന്നാലെ മോഹൻലാൽ ശബരിമലയിൽ പ്രിയപ്പെട്ട ഇച്ഛക്കയ്ക്കായി നടത്തിയ വഴിപാടും, ഒരുപാട് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അപ്ഡേഷനുകളൊന്നും തന്നെ ബന്ധപ്പെട്ട മേഖലകളിൽ നിന്നും വന്നിട്ടില്ല. അതേ സമയം മമ്മൂട്ടിയുടെ ശക്തമായ ഒരു തിരിച്ചുവരവിന് വേണ്ടി ആരാധകർ എത്രത്തോളം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നുവോ, അത്രയും പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും ഇന്റസ്ട്രിയിലുള്ളവരും കാത്തിരിയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ മനോജ് കെ ജയൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയും ആരാധകർ ഏറ്റെടുക്കുന്നു. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രമായ കോട്ടയം കുഞ്ഞച്ചനിലെ, ഈ നീല രാവിൽ സ്നേഹാദ്രനായി ഞാൻ എന്ന് തുടങ്ങുന്ന പാട്ട് പാടിക്കൊണ്ട് ഒരു വീഡിയോ ആണ് മനോജ് കെ ജയൻ പങ്കുവച്ചിരിയ്ക്കുന്നത്. അഭിനേതാവ് എന്നതിനപ്പുറം മികച്ച ഒരു ഗായകൻ കൂടെയായ മനോജ് കെ ജയൻ അതി ഗംഭീരമായി പാട്ട് പാടുന്നുണ്ട്. പക്ഷേ പാട്ടിനൊപ്പം കൊടുത്ത ക്യാപ്ഷനാണ് ആരാധകരെ വേദനയിലാഴ്ത്തിയത്.

പ്രിയപ്പെട്ട മമ്മൂക്ക, എത്രയും പെട്ടന്ന് “ചിരി തൂകി ഒളി വീശി” നമ്മുടെ മുന്നിലേക്കെത്തട്ടെ എന്ന് പറഞ്ഞ്, സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും ഇമോജിയ്ക്കൊപ്പമാണ് പോസ്റ്റ്. ഈ പാട്ട് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് വേണ്ടി പാടുന്നതാണെന്നും മനോജ് കെ ജയൻ പറയുന്നു. മമ്മൂക്കയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും, മനോജ് കെ ജയന്റെ മനോഹരമായ പാട്ടിനെ കുറിച്ചും വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയേറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയിലാണ് മമ്മൂട്ടി ബ്രേക്ക് എടുത്തത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ജോൺ ബ്രിട്ടാസ് മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. ‘മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല. അദ്ദേഹം വളരെ ഹെയിൽ ആന്റ് ഹാർട്ടിയാണ്. അഭിമുഖത്തിന് വരുന്നതിന് 10 മിനിറ്റ് മുൻപ് വരെ ഞങ്ങൾ സംസാരിച്ചു. ഇപ്പോൾ ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കാറുണ്ട്, എല്ലാ കാര്യവും സംസാരിക്കാറുണ്ട്.

മമ്മൂക്ക ഭയങ്കരമായി നിരീക്ഷിക്കുന്ന ആളാണ്. നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഞാൻ അറിയുന്നത് മമ്മൂക്കയിൽ നിന്നാണ്. ഞാൻ കാശ്മീരിൽ പോയപ്പോൾ മമ്മൂക്ക വിളിച്ചു, നിലമ്പൂരിലെ കാര്യങ്ങൾ ഇങ്ങനെയാണെന്ന് പറഞ്ഞു, ഓരോരുത്തരുടെ പ്രസ്താവന അടക്കം പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യ വന്നാൽ, ഫോൺ വന്നാൽ അതിന്റെ എല്ലാ കാര്യവും മമ്മൂക്ക പഠിച്ച് വെക്കും. ഓരോരുത്തരുടെ ശരീരഭാഷയടക്കം പഠിച്ചുവെക്കും.

എനിക്ക് തൊണ്ട വേദനയുടെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാൻ തിരുവനന്തപുരത്ത് ടാഗോറിലാണ് നടക്കാൻ പോകുന്നത്. ആ സമയത്ത് അവിടെ നല്ല കാറ്റാണ്. തൊണ്ട വേദനയുടെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഇയർ പോഡുവെച്ച് നടക്കാൻ, പാട്ട് കേൾക്കാനും. അങ്ങനെ പാട്ട് കേട്ട് നടപ്പായി. രണ്ട് ഗുണം ഉണ്ടായി. ചെവിയിലൂടെ കാറ്റ് അടുക്കുന്നത് കാരണമുള്ള തൊണ്ടവേദന പോയി, മറ്റൊന്ന് വിനോദവുമായി. മമ്മൂട്ടിക്ക് എന്തുകൊണ്ട് സിപിഎം രാജ്യസഭ സ്ഥാനം നൽകുന്നില്ലെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-‘മമ്മൂക്കയ്ക്ക് ഏത് സ്ഥാനവും എപ്പോൾ വേണമെങ്കിലും കിട്ടുമല്ലോ. പക്ഷെ മമ്മൂക്കയ്ക്ക് അങ്ങനെയൊരു ആഗ്രഹം പോലും ഇല്ല.

കൈരളിയിൽ വന്ന ശേഷമാണ് എനിക്ക് മമ്മൂട്ടിയുമായി ബന്ധം ഉണ്ടാകുന്നത്. ഒരു കമ്പനിയുടെ ചെയർമാനും എംഡിയും തമ്മിൽ എന്തെങ്കിലുമൊരു വിഷയത്തിൽ ആശയപ്രശ്നം വരും. ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും ഒരു ചെറിയ വിഷയത്തിൽ പോലും പ്രശ്നം ഉണ്ടായിട്ടില്ല. അതിനൊരു പ്രധാന കാരണം അദ്ദേഹത്തിന് ഇതിലൊരിക്കൽ പോലും സ്ഥാപിത താത്പര്യമില്ല. എനിക്കും അങ്ങനെ തന്നെയാണ്. കാര്യങ്ങൾ നന്നായി നടക്കണമെന്നില്ലാതെ. താത്പര്യം വരുമ്പോഴാണ് പ്രശ്നങ്ങൾ വരുന്നത്.

കൂട്ടായ്മയിലൂടെയാണ് എല്ലാം വിജയിക്കുന്നത്. മമ്മൂട്ടി ഒരു നടനായി സിനിമയിൽ വന്നത് കൊണ്ട് മാത്രം ഒരു സിനിമ വിജയിക്കില്ല. മുഖത്ത് പതിക്കുന്നൊരു ഷെയ്ഡാണ് കഥാപാത്രത്തെ കത്തി ജ്വലിപ്പിക്കുന്നത്. അദ്ദേഹവുമായി നിരന്തരം സംസാരിക്കുന്നത് കൊണ്ട് ഇങ്ങനെ കുറെ കാര്യങ്ങൾ ഞങ്ങൾ സംസാരിക്കും. പൊളിറ്റിക്സിലും ടീമാണ് വർക്കാവുന്നത് എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

സിനിമ മേഖലയിലെ പലരും മമ്മൂട്ടിക്ക് അസുഖമുണ്ടെന്ന് സ്ഥിരീകരിച്ചു. ബിഗ് ബോസ് താരം അഖിൽ മാരാർ, തമ്പി ആന്റണി, സംവിധായകൻ ജോസ് തോമസ് തുടങ്ങിയവരാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയത്. അതേസമയം, മമ്മൂട്ടിയുടെ ആരോഗ്യത്തിന് വേണ്ടി ശബരിമലയിൽ മോഹൻലാൽ നേരിട്ട വഴിപാട് നടത്തിയതോടെ മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ഏറെക്കുറേ പ്രേക്ഷകർ സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ എന്താണ് അവസ്ഥ, ചികിത്സയിൽ തുടരുകയാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. എന്നാൽ എമ്പുരാൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കവെ അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല എന്ന് മോഹൻലാൽ പറഞ്ഞിരുന്നു.

സംവിധായകൻ ജോസ് തോമസ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടിയെ പോലെയൊരു മഹാനടന്റെ രോഗവിവരം മറച്ചു വയ്‌ക്കേണ്ടത് ഒരു സാമാന്യ മര്യാദയാണ് എന്നത് കൊണ്ടായിരിക്കാം. മമ്മൂട്ടി ഈ അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്‌തു കൊണ്ടിരുന്നു. അതെന്തോ ഒരു രോഗത്തിന്റെ ലക്ഷണമാണ് എന്ന് തോന്നിയിട്ടാവണം പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, റേഡിയേഷനിലൂടെ മാറ്റാൻ കഴിയുന്നത് കണ്ടെത്തുന്നത്. അതാണ് സംഭവിച്ചത്.

ഇത് വാർത്തകളിലൂടെ പുറംലോകം അറിയണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചുകാണില്ല. കാരണം മമ്മൂട്ടിയെ ആരാധിക്കുന്ന, സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവരുടെ ഉള്ളിൽ ഒരു വേദന ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്. അത് അസുഖ വിവരം അറിഞ്ഞാൽ അദ്ദേഹത്തിന് ചാൻസ് നഷ്‌ടപ്പെടും എന്നറിഞ്ഞത് കൊണ്ടൊന്നുമല്ല. എനിക്ക് പരിചയമുള്ള കാലം തൊട്ട് അദ്ദേഹം മദ്യപിച്ചിട്ടില്ല. ആഹാര കാര്യങ്ങളിൽ കൃത്യ നിഷ്‌ഠയുള്ള ആളാണ്.

85-90 കാലഘട്ടത്തിലൊക്കെ അദ്ദേഹം സിഗരറ്റ് വലിക്കുമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു ജോൺ പ്ലയേഴ്‌സ് എന്ന സിഗരറ്റ് ടിന്നിലാണ് കൊണ്ട് വയ്ക്കാറുള്ളത്. അത് ഇടയ്ക്ക് ഇരുന്ന് വലിക്കുന്നത് കാണാറുണ്ട്. അതിന് ശേഷം പിന്നീട് അദ്ദേഹം അതും അവസാനിപ്പിച്ചു. ഇന്നുവരെ മദ്യപിക്കുകയോ വലിയ ആഘോഷങ്ങളിൽ പങ്കെടുത്ത് തിമിർക്കുകയോ ഒന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴും ആരോഗ്യം സിനിമ എന്നിവയിൽ ശ്രദ്ധാലുവായിരുന്നു.

ഈ പ്രായത്തിലും വ്യായാമം ചെയ്യുകയും ആരോഗ്യം സംരക്ഷിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ എല്ലാവരും പറയുമായിരുന്നു മമ്മൂട്ടിയെ കണ്ട് പഠിക്കെന്ന്. അദ്ദേഹത്തിന്റെ അസുഖത്തിൽ സങ്കടപ്പെടുക ഫാൻസ്‌ മാത്രമായിരിക്കില്ല. അദ്ദേഹത്തിന്റെ അഭിനയ സിദ്ധി ആകർഷിച്ചിട്ടുള്ള ആരുമാവാം. ഈ വാർത്ത വന്നതിൽ തെറ്റ് പറയാൻ കഴിയില്ല. കാരണം മമ്മൂട്ടിയുടെ ലക്ഷക്കണക്കായ ആരാധകർ, അവരുടെ പ്രാർത്ഥനകളാൽ മമ്മൂട്ടി സുഖം പ്രാപിച്ചുവരും.

മോഹൻലാലിനെ നോക്കൂ. അദ്ദേഹം ശബരിമലയിൽ വഴിപാട് ചെയ്‌തു. ഒരിക്കലും പൊതുജനം അറിയണം എന്ന് കരുതി അദ്ദേഹം ചെയ്‌ത കാര്യമല്ല അത്. എന്നാൽ ആരോ അടുത്ത സുഹൃത്തുക്കളോ മറ്റോ ആ റസീറ്റ് എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അത് വൈറലായി. മോഹൻലാലിന്റെ ദർശനത്തിന്റെ വീഡിയോ ഒക്കെ വൈറലായി.

മോഹൻലാൽ സ്നേഹപൂർവ്വം എന്റെ ഇച്ചാക്കയ്ക്ക് വേണ്ടി, എന്റെ ഭാര്യക്ക് വേണ്ടി ആണ് ഞാൻ മലകയറിയത് എന്ന് പറയുമ്പോൾ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. സാധാരണ ജനങ്ങളുടെ ഉള്ളറിഞ്ഞുള്ള പ്രാർത്ഥന ഉണ്ടല്ലോ അതും മമ്മൂട്ടിക്ക് ഫലിക്കട്ടെ. രോഗം എന്ന് പറയുന്നത് ഒരിക്കലും പാപമല്ലല്ലോ. രോഗം എന്നത് ഒരു വ്യക്തിക്ക് സ്വാഭാവികമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം മമ്മൂട്ടിയും മോഹൻലാലും ഏറെ വർഷങ്ങൾക്കിപ്പുറം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രം സാമ്പത്തിക പ്രശ്നങ്ങൾ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും ഇതെല്ലാം നിർമാതാക്കളിൽ ഒരാളായ സലിം റഹ്മാൻ തള്ളിക്കളയുകയുണ്ടായി.

More in Malayalam

Trending

Recent

To Top