Connect with us

ഞാന്‍ പേ ാണ്‍ സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്‌പെയി

Actor

ഞാന്‍ പേ ാണ്‍ സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്‌പെയി

ഞാന്‍ പേ ാണ്‍ സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്‌പെയി

വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറായ നടനാണ് മനോജ് ബാജ്‌പെയി. പലപ്പോഴും തുടക്കകാലത്ത് കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറയാറുണ്ട്.

സിനിമ റിവ്യൂകളില്‍ തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍ വരുമായിരുന്നു എന്നാണ് താരം പറയുന്നത്. ഒരിക്കല്‍ ഒരു റിവ്യൂവില്‍ തന്നെ പോ ണ്‍ സ്റ്റാര്‍ എന്ന് വിളിച്ചെന്നും അത് ഏറെ വേദനിപ്പിച്ചെന്നുമാണ് മനോജ് പറയുന്നത്.

സാധാരണ വിമര്‍ശനങ്ങളില്‍ ഞാന്‍ പ്രതികരിക്കാറില്ല. പക്ഷേ തെറ്റായി തന്നെ ക്വാട്ട് ചെയ്യുമ്പോള്‍ അത് എവിടെയാണ് പറഞ്ഞതെന്ന് ചോദിക്കാറുണ്ട്. എന്റെ മോശം പെര്‍ഫോര്‍മന്‍സിനെക്കുറിച്ചും മോശം ലുക്കിനേക്കുറിച്ചുമെല്ലാം പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കില്ല. എന്റെ അടുത്ത വര്‍ക്കുകളിലാവും അതിനു മറുപടിയുണ്ടാവുക.

എന്നെ വര്‍ഗീയമായു മറ്റും അധിക്ഷേപിക്കുന്ന തരത്തിലുള്ള സിനിമ റിവ്യൂകളുടെ പേപ്പര്‍ കട്ടിങ് എന്റെ കയ്യിലുണ്ട്. ഫറെ എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂവില്‍ പറഞ്ഞത് ഞാന്‍ പേ ാണ്‍ സ്റ്റാറാകും എന്നാണ്. അത് എന്നെ വേദനിപ്പിച്ചു.

അത്രയും വൃത്തികെട്ട രീതിയില്‍ ഒരിക്കലും റിവ്യൂ ചെയ്യരുത്. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ച് പറയാം. അതെങ്ങനെയാണ് എന്നെ പോ ണ്‍ സ്റ്റാര്‍ ആക്കുന്നത്. അങ്ങനെ പറയാവുന്ന രീതിയില്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. മനോജ് ബാജ്‌പെയി പറഞ്ഞു.

നിറത്തിന്റെ പേരിലും താന്‍ പലരീതിയില്‍ ആക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സുബെയ്ദ എന്ന ചിത്രത്തില്‍ മഹാരാജാവിന്റെ വേഷത്തിലാണ് ഞാന്‍ എത്തിയത്.

നന്നായി ചെയ്തിട്ടുണ്ട് പക്ഷേ രാജകുമാരനെ പോലെയില്ലെന്നായിരുന്നു പറഞ്ഞത്. അവര്‍ എത്ര വലിയ വര്‍ഗീയ വാതികളാണെന്ന് അവര്‍ അറിയുന്നില്ല. താരം കൂട്ടിച്ചേര്‍ത്തു.

More in Actor

Trending

Recent

To Top