Actor
ഞങ്ങളുടെ എല്ലാവരുടെയും അഭിമാന നിമിഷം; ചിരഞ്ജീവിയ്ക്ക് അഭിനന്ദവുമായി അല്ലു അര്ജുന്
ഞങ്ങളുടെ എല്ലാവരുടെയും അഭിമാന നിമിഷം; ചിരഞ്ജീവിയ്ക്ക് അഭിനന്ദവുമായി അല്ലു അര്ജുന്
പദ്മവിഭൂഷണ് പുരസ്കാരം ലഭിച്ചതില്‍ ചിരഞ്ജീവിയ്ക്ക് അഭിനന്ദനം അറിയിച്ച് നടന് അല്ലു അര്ജുന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അല്ലു അര്ജുന് ആശംസകള്‍ അറിയിച്ചത്. ഇത് ഞങ്ങളുടെ എല്ലാവരുടെയും അഭിമാനത്തിന്റെ നിമിഷമാണെന്നും ഈ അഭിമാനം ഞങ്ങള്‍ക്ക് നല്‍കിയതില്‍ നന്ദിയുണ്ടെന്നും അല്ലു അര്ജുന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രാംചരണും ചിരഞ്ജീവിക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയും രാംചരണ്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നു.
അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നുവെന്നും അഭിനന്ദനങ്ങളെന്നും ചിത്രത്തിന് അടിക്കുറിപ്പായി രംചരണ്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിലാണ് രാഷ്ട്രപതിയില്‍ നിന്ന് ചിരഞ്ജീവി പുരസ്കാരം ഏറ്റുവാങ്ങിയത്.
കുടുംബസമേതമാണ് താരം ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ചിരഞ്ജീവിയുടെ ഭാര്യ സുരേഖ, മകള്‍ സുസ്മിത, രാം ചരണിന്റെ ഭാര്യ ഉപാസന മകള്‍ കാമിനേനി കൊനിഡേല എന്നിവരും രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
