Connect with us

മനസ്സില്‍ പുഴുവരിച്ച് വൃണം പൊട്ടിയൊലിക്കുന്നവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും; സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മ്ഞ്ജുവാണി ഭാഗ്യരത്‌നം

Malayalam

മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന സംഭവത്തില്‍ നടനെ പിന്തുണച്ച് അഭിനേത്രിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. മനസില്‍ പുഴുവരിച്ചവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും. ഈ വിഷയത്തില്‍ സുരേഷ് ഗോപിയെ പഴിചാരുന്നത് സങ്കടകരമാണെന്ന് മഞ്ജുവാണി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

മഞ്ജുവാണിയുടെ കുറിപ്പ്:

സങ്കടകരം. കഷ്ടം. മനസ്സില്‍ പുഴുവരിച്ച് വൃണം പൊട്ടിയൊലിക്കുന്നവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും. ദുഃഖം തോന്നുന്നു. ഈ മനുഷ്യന്‍ എന്താണെന്ന് നിങ്ങള്‍ക്കും അറിയാം.

മീഡിയ വണ്‍ ചാനല്‍ പത്ര പ്രവര്‍ത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാല്‍ ആഭാസമാണെങ്കില്‍, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തില്‍ അച്ഛന്‍ മകളെ സ്‌നേഹത്തോടെ സ്പര്‍ശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.

രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം കളിക്കുന്നത് മനസ്സിലാക്കാം. പത്രപ്രവര്‍ത്തക യൂണിയന് രാഷ്ട്രീയമുണ്ടോ? എന്താണവരുടെ രാഷ്ട്രീയം? മീഡിയ വണ്‍ രാഷ്ട്രീയമാണോ അതോ ചാനല്‍ ആണോ? വെറും രാഷ്ട്രീയ ദാരിദ്ര്യം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍ അന്ന് ഇക്കൂട്ടരോട് പറഞ്ഞതേ എനിക്കും ഇപ്പൊ പറയാനുള്ളൂ.

അതേസമയം, മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. താന്‍ മകളോടുള്ള വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും മാപ്പ് പറയുന്നുവെന്നുമാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending