Connect with us

രാമലീല വിജയിച്ചപ്പോള്‍ കുറേ ആളുകള്‍ പറഞ്ഞത് ബംഗാളികളെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നാണ്; ദിലീപ് എന്ന നടന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് അരുണ്‍ ഗോപി

Malayalam

രാമലീല വിജയിച്ചപ്പോള്‍ കുറേ ആളുകള്‍ പറഞ്ഞത് ബംഗാളികളെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നാണ്; ദിലീപ് എന്ന നടന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് അരുണ്‍ ഗോപി

രാമലീല വിജയിച്ചപ്പോള്‍ കുറേ ആളുകള്‍ പറഞ്ഞത് ബംഗാളികളെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നാണ്; ദിലീപ് എന്ന നടന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് അരുണ്‍ ഗോപി

എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കുടുംബപ്രേക്ഷകരാണ്. ഇത്തരത്തില്‍ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് ദിലീപ്. എന്നാല്‍ മോശം അഭിപ്രായം ലഭിച്ച ദിലീപ് സിനിമകള്‍ പോലും സാമ്പത്തികമായി വിജയിക്കാരുണ്ട്. ജനപ്രിയന്‍ എന്ന ലേബലില്‍ ദിലീപ് അറിയപ്പെടുമ്പോള്‍ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്.

ദിലീപ് ചിത്രങ്ങളില്‍ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകര്‍ക്കുണ്ട്. മിനിമം ഗ്യാരണ്ടി നല്‍കാന്‍ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദിലീപ്. കുടുംബപ്രേക്ഷകരുടെ പണം തന്നെയാണ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയെന്നത് താരങ്ങളും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകള്‍ തിയേറ്ററുകളില്‍ എത്തുന്നുള്ളു. അവസാനം തിയേറ്ററുകളിലെത്തിയ വോയ്‌സ് ഓഫ് സത്യനാഥന്‍ പോലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദിലീപ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബാന്ദ്ര. തിരിച്ച് വരവില്‍ ദിലീപ് ആദ്യം ചെയ്ത വോയ്‌സ് ഓഫ് സത്യനാഥന്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും അരുണ്‍ ഗോപിയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ബാന്ദ്ര. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അരുണ്‍ ഗോപി.

ദിലീപിന്റെ പേരിലുള്ള വിവാദങ്ങള്‍ നടന്റെ ജനപ്രീതിയെ ബാധിച്ചിട്ടില്ലെന്ന് അരുണ്‍ ഗോപി പറയുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം ദിലീപ് വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. ദിലീപിന്റെ വര്‍ക്കാവാത്ത സിനിമകള്‍ കുടുംബ പ്രേക്ഷകര്‍ തിയറ്ററില്‍ വന്ന് വര്‍ക്കാക്കില്ല. ഈ പ്രശ്‌നം ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയത്താണ് രാമലീല ചെയ്തിരിക്കുന്നത്. സിനിമ വിജയിച്ചപ്പോള്‍ കുറേ ആളുകള്‍ പറഞ്ഞത് ഞങ്ങള്‍ ബംഗാളികളെ കയറ്റിയാണ് സിനിമ വിജയിപ്പിക്കുന്നതെന്നാണ്.

എല്ലാ നടന്‍മാര്‍ക്കും കരിയറില്‍ പ്രശ്‌നം ഉണ്ടാകും. ദിലീപെന്ന നടന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇദ്ദേഹത്തിനുണ്ടായ ഡാമേജുകള്‍ ആളുകളുടെ മനസില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയിരിക്കാം. അതൊക്കെ മാറി വരുന്ന കാലം വരുമ്പോള്‍ ഇതൊക്കെ മാറ്റി പറയുമെന്നും അരുണ്‍ ഗോപി വ്യക്തമാക്കി.

ബാന്ദ്രയില്‍ തമന്നയെ നായികയാക്കിയതിനെക്കുറിച്ചും അരുണ്‍ ഗോപി സംസാരിച്ചു. സൗന്ദര്യത്തിനപ്പുറം അവരുടെ അഭിനയത്തിന്റെ നല്ല നിമിഷങ്ങള്‍ ഈ സിനിമയിലുണ്ടാകുമെന്ന് കരുതുന്നു. തമന്നയോട് ബോംബെയില്‍ പോയി കഥ പറഞ്ഞപ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റുന്ന നല്ല സിനിമയാണെന്ന് തമന്ന പറഞ്ഞു. അന്ന് തന്നെ നടി സിനിമ ചെയ്യാമെന്ന് പറഞ്ഞെന്നും അരുണ്‍ ഗോപി വ്യക്തമാക്കി.നവംബര്‍ പത്തിനാണ് ബാന്ദ്ര തിയറ്ററുകളിലെത്തുക. ബാന്ദ്ര ഗ്യാങ്സ്റ്റര്‍ മൂവിയല്ലെന്ന് അരുണ്‍ ഗോപി പറയുന്നുണ്ട്. ഇതൊരു ഇമോഷണലായ സിനിമയാണ്. സാഹചര്യങ്ങള്‍ കൊണ്ട് സംഭവിക്കുന്ന ആക്ഷനുകളാണ് സിനിമയില്‍.

ബാന്ദ്രയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്‌ക്കെതിരെ അടുത്ത കാലത്ത് വന്ന വിമര്‍ശനങ്ങളെക്കുറിച്ചും അരുണ്‍ ഗോപി സംസാരിച്ചു. കേരളത്തിലെ ഏറ്റവും സക്‌സസ്ഫുളായ എഴുത്തുകാരില്‍ ഒരാളാണ് ഉദയകൃഷ്ണ. ഒരു സിനിമ പരാജയപ്പെടുന്നത് ഒരിക്കലും ഒരു എഴുത്തുകാരന്റെ കുഴപ്പം കൊണ്ട് മാത്രമല്ല. ചില റിവ്യൂകളില്‍ അദ്ദേഹത്തെ ആക്രമിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ചെയ്യുന്നത് മോശമാണ്. അദ്ദേഹത്തിന് ഒരു കുടുംബമുണ്ടെന്ന് ഇവര്‍ മനസിലാക്കണം.

സിനിമ മോശമാണ് എന്ന് പറയുന്നതിനപ്പുറത്ത് ഒരാളെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ അദ്ദേഹം കടന്ന് പോകുന്ന മാനസികാവസ്ഥ എന്താണെന്ന് മനസിലാക്കണമെന്നും അരുണ്‍ ഗോപി ചൂണ്ടിക്കാട്ടി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ തനിക്കെതിരെയും ഇത്തരം കുറ്റപ്പെടുത്തലുകള്‍ വന്നു. തന്നെ അത് മാനസികമായി ബാധിച്ചിരുന്നെന്നും അരുണ്‍ ഗോപി വ്യക്തമാക്കി. 2019 ല്‍ റിലീസ് ചെയ്ത സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന സിനിമ തിയറ്ററില്‍ പരാജയപ്പെടുകയാണുണ്ടായത്.

അതേസമയം, ദിലീപും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് തങ്കമണി. 1986 കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ‘തങ്കമണി’ സംഭവം നടന്ന് 37 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. വേറിട്ട ലുക്കിലാണ് ദിലീപ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top