News
വിജയ് സാറിന്റെ ശമ്പളത്തില്‍ നിങ്ങള്‍ക്ക് അവിടെ 15 പടമെടുക്കാം, 150-160 കോടിയല്ലേ വാങ്ങുന്നത്?; വൈറലായി വാക്കുകള്‍
വിജയ് സാറിന്റെ ശമ്പളത്തില്‍ നിങ്ങള്‍ക്ക് അവിടെ 15 പടമെടുക്കാം, 150-160 കോടിയല്ലേ വാങ്ങുന്നത്?; വൈറലായി വാക്കുകള്‍
ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയസൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്സ്’. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചി്തരം. 12 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്ന് മാത്രമായി 25 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചുരുങ്ങിയ ബഡ്ജറ്റില്‍ സൂപ്പര്‍ താരങ്ങളില്ലാതെ ഇത്രയും കളക്ഷന്‍ സൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്സ് മറ്റ് സിനിമകള്‍ക്ക് മാതൃകയാണ് എന്നാണ് തമിഴ് പ്രേക്ഷകര്‍ പറയുന്നത്.
വിജയ്യുടെ പ്രതിഫലം 150 കോടി രൂപയാണ്, അത്രയും പണമുണ്ടെങ്കില്‍ മഞ്ഞുമ്മല്‍ പോലെ 15 സിനിമകള്‍ എടുക്കാമെന്നാണ് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന് പറയുന്നത്.
‘ഇവിടെ ഞങ്ങളുടെ വിജയ് സാറിന്റെ ശമ്പളത്തില്‍ നിങ്ങള്‍ക്ക് അവിടെ 15 പടമെടുക്കാം. 150-160 കോടിയല്ലേ വാങ്ങുന്നത്? അതിന് മഞ്ഞുമ്മല്‍ ബോയ്സ് പോലെ നല്ല 15 പടമെടുക്കാം. തിയേറ്ററിലും നന്നായി ഓടും. ഇവിടെ തന്നെ 11 ദിവസമായി ഹൗസ് ഫുളാണ്. നല്ല കഥയെടുത്താല്‍ ഓഡിയന്‍സ് കാണാന്‍ എത്തും.’
ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്ത് വന്നത്. അനുരാഗ് കശ്യപ്, പാ രഞ്ജിത്ത്, ഗൗതം വാസുദേവ് മേനോന് തുടങ്ങീ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചത്. ആഗോള ബോക്സ്ഓഫീസ് കളക്ഷനില്‍ 125 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.
